അതോടൊപ്പം ആമിയുടെ ഡാൻസിൻ്റെ ചർച്ചയും ….
അഭി- “ആമി തകർത്തല്ലേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ….”
വിഷ്ണു- “ഞാനും …..”
മല്ലികാ- “അത് പിന്നെ എൻ്റെ മോൾ അല്ലേ ….
ആപ്പോ പിന്നെ അങ്ങനെ അല്ലെ വരൂ ….”
സജീവ്- “നാളെ എന്താണ് അച്ഛാ ക്ഷേത്രത്തിലെ പരിപാടികൾ …???”
ശേഖരൻ- “നാളെ നമ്മുടെ തറവാട്ടിൽ നിന്നും എഴുന്നുള്ളിപ്പ് തുടങ്ങും …
അത് കഴിഞ്ഞാൽ ഉച്ച പൂരം.,,, പിന്നെ സന്ധ്യക്ക് ഉള്ള എഴുന്നളിപ്പ് ….
പിന്നെ ദീപാരാധന ,,,,, പിന്നെ ഗാനമേള ,,,,, അത് കഴിഞ്ഞു പുലർച്ച പൂരം …”
ചന്ദ്രശേഖർ- “ഞാൻ കാർലോസിനോട് വേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്യാൻ പറഞ്ഞിട്ടുണ്ട് …”
സജീവ്- “പറഞ്ഞപോലെ കാർലോസ് എവിടെ …???
വന്നിട്ട് കണ്ടില്ലലോ ….???”
ചന്ദ്രശേഖർ- “ഇവിടെ ഉണ്ട് ഇന്ന് എത്തിയിട്ടുണ്ടാവും …
അത്യാവശ്യം ആയിട്ട് … ബാംഗ്ലൂർ വരെ പോയതാ …”
സജീവ്- “എന്നാൽ കിടക്കുന്നതിന് മുൻപ് ഒന്നു പോയി കാണണം …”
അങ്ങനെ എല്ലാവരും അതും ഇതും ഒക്കെ പറഞ്ഞിരുന്നു …
ആമി മാത്രം ആലോചനയിൽ മുഴുകി ….
ഭക്ഷണം കഴിച്ചതിനു ശേഷം സജീവും ചന്ദ്രശേഖരനും കൂടെ കാർലോസിൻ്റെ
അടുത്തൊട്ട് പോയി …..
കുറച്ചു നേരം ഇരുന്നു സംസാരിച്ചു …
സജീവ് പരിചയം പുതുക്കി …..
നാളെ കാണാം എന്നും പറഞ്ഞ് തങ്ങളുടെ മുറിയിലോട്ട് നീങ്ങി …
ആമി തൻ്റെ ബെഡിൽ കിടന്നു ആലോചനയിൽ ആയിരുന്നു …
ഒരുപാട് ചോദ്യങ്ങൾ ….
ആരാണ് ആ ചെറുപ്പക്കാരൻ …???
എന്തിനാണ് അയാൾ എന്നെ കണ്ടപ്പോൾ കണ്ണു നിറച്ചത് ..
എന്നെ തന്നെ നോക്കി നിന്നത് …..
ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി ചെന്നപ്പോൾ അയാൾ എങ്ങോട്ട് പോയി ….
അയാളുടെ കണ്ണുകൾ തനിക്ക് പരിചിതം പോലെ …
എവിടെയോ കണ്ടു മറന്നതു പോലെ ….
ഓരോന്നൊക്കെ ആലോചിച്ച് ആമി നിദ്രയിലോട്ട് വീണു …
പതിയെ സ്വപ്‌നത്തിലോട്ടും …..
ഇരുട്ട് ,,,, കൂരാ കൂര ഇരുട്ട് ,,,,,
പതിയെ ഒരു ചുവന്ന വെളിച്ചം …
അത് ശക്തമായി പ്രകാശിക്കുന്നു …..
ആമിയുടെ കണ്ണുകൾ പതിയെ തുറന്നു ….
താൻ ഇത് എവിടെ ….???
അവൾ സ്വയം ചോദിച്ചു …..