ആയിരിക്കും ….
അപ്പോഴേക്കും അളിയൻ സജീവിൻ്റെയും വിഷ്ണുവിൻ്റെയും … അടുതെത്തി …..
“എന്താ വേണ്ടേ കഴിക്കാൻ …???”
വിഷ്ണു- “പൊറാട്ടയും ബീഫും എടുത്തോ ചേട്ടാ ….”
ഇത് കേട്ടതും അളിയൻ വിഷ്ണുവിനോടും സജീവിനോടും ….
“നിങ്ങൾ ഇവിടെ ആദ്യം ആയിട്ടാണോ …??
ഇതിനു മുൻപ് കണ്ടിട്ടില്ല …..
ഇവിടെ എവിടേക്ക് വന്നതാ …..”
സജീവ് – “ഇവിടെ ഉള്ളവർ തന്നെ ചേട്ടാ ….
കുറച്ചു നാൾ പുറത്തായിരുന്നു ….”
“ഇവിടുന്ന് പറയുമ്പോൾ ….??”
സജീവ്- “പുത്തൻപുരക്കൽ ….. അറിയോ …??”
“പുത്തൻപുരക്കൽ ശേഖരൻ സാറിൻ്റെ………????”
സജീവ്- “അതെ അത് തന്നെ ….
ശേഖരൻ സാറിൻ്റെ മരുമകൻ ….
ഇത് എൻ്റെ മകൻ വിഷ്ണു ….”
“ആഹ്ഹ … അങ്ങനെ പറ ഇപ്പോഴല്ലേ ആളെ പിടികിട്ടിയത് ….
ഞാൻ ദേ ഇപ്പോ എടുക്കാം ഫുഡ് …..
ഒരു അഞ്ചുമിനിറ്റ് …..”
സജീവും വിഷ്ണുവും ചുറ്റും ഒന്ന് കണ്ണോടിച്ചു ….
എല്ലാവരും അവരെ ബഹുമാനത്തോടെ നോക്കുന്നു …
എല്ലാവരിലും … ബഹുമാനം …..
അഞ്ചുമിനിട്ടിനുള്ളിൽ ….
അളിയൻ നല്ല വീശി അടിച്ച പൊറോട്ടയും ….
നല്ല അടിപൊളി വരട്ടിയ ബീഫ് കറിയും ആയി എത്തി …
സജീവിനും ,,വിഷ്ണുവിനും …….