അതിനുമുൻപ് ഇന്നലെ നൃത്തം ചെയ്‌ത കുട്ടിയെ ഒന്നുകൂടെ കാണണം ….
അതേപോലെ ആ വെള്ള ചുരിദാറുകാരി അവളെ കണ്ടുപിടിക്കണം …..
ആദി ഇതൊക്കെ ആലോചിച്ചു ….
എന്നിട്ട് ഉച്ചക്കുള്ള ഭക്ഷണം കഴിച്ച് ….
കുറച്ചു നേരം ഉറങ്ങി …
എന്തോ കണ്ടു പേടിച്ചപോലെ ആദി ഞെട്ടി ഉണർന്നു …
ആദി ചുറ്റും നോക്കി … താൻ മുറിയിൽ തന്നെ …
ആദി തൻ്റെ ഫോണിൽ നോക്കി സമയം മൂന്നുമണി ….
എന്തായാലും ഒന്നുകൂടെ അവരെ കാണണം ദൂരെ നിന്നെങ്കിലും …
അതുകൊണ്ട് …ആദി ക്ഷേത്രത്തിലോട്ട് പോയേക്കാം എന്ന് വിചാരിച്ചു ….
നേരെ കുളിച്ചു വൃത്തിയായി ആദി വീട്ടിൽ നിന്നും അർജുനേട്ടനോട് പറഞ്ഞിട്ട് ഇറങ്ങി …
ഉത്സവ സ്ഥലത്തോട്ട് …..
ഇതേ സമയം പുത്തൻപുരക്കൽ തറവാട്ടിൽ
സമയം ഏകദേശം മൂന്നുമണിയായി ….
എല്ലാവരും ഒരുങ്ങി ഉത്സവത്തിനു പോകുവാൻ….
ആമി നല്ല ഒരു ദാവണി ഉടുത്തു ….
കണ്ണൊക്കെ എഴുതി …
കഴുത്തിൽ നെക്‌ലേസും …..
കണ്ടാൽ ദേവിയെ പോലെ ….
ആരും നോക്കി നിൽക്കും …
അത്രക്കും സൗന്ദര്യം …..
അഭിയും വിഷ്ണുവും മുണ്ട് ഉടുത്തു നടക്കാൻ താത്പര്യമില്ലാത്തതു കൊണ്ട് …
സാദാ പോലെ ഫുൾ സ്ലീവ് ഷർട്ടും ജീൻസും ഷൂസും എടുത്തുതിട്ടു…..
എല്ലാവരും തറവാട്ടിൽ നിന്നും ഇറങ്ങി ….
നേരെ ക്ഷേത്രത്തിലോട്ട് …..
ക്ഷേത്രത്തിൽ എത്തിയതും …. അഭിയും വിഷ്ണുവും ഒഴികെ …
എല്ലാവരുംഉള്ളിലേക്ക് കയറി ….
കുറച്ചു സമയത്തിനു ശേഷം എല്ലാവരും പുറത്തോട്ട് ഇറങ്ങി ….
നേരെ പാണ്ടിമേളം നടക്കുന്ന ഉത്സവ വേദിയിലോട്ട് ….
പത്തുപതിനഞ്ചോളം ആനകൾ നിരന്നു നിൽക്കുന്നു ….
അതിനു മുൻപിലായി മേളക്കാരും …..
മേളം നല്ലപോലെ മുറുകി നിൽക്കുന്നു …..
തൊട്ട് അടുത്തായി ചിന്തു കാവടി …..
അത് തകിൽ വാദ്യത്തിനൊപ്പം നൃത്തം വെക്കുന്നു ….
പിന്നെ കാവടി ….. പീലികാവടിയും ,, പൂക്കാവടിയും ….