പിന്നെയും ദാരാളം പരിപാടികൾ ….
എല്ലാംകൂടി അതിമനോഹരം ……
ഈ സമയം ആദി ഉത്സവ വേദിയിലൂടെ ആമിയെയും ആ വെള്ള ചുരിദാറുകാരിയെയും അന്വേഷിച്ചു നടക്കുന്നു ….
ആദിയുടെ പിന്നാലെ വർഗീസിൻ്റെ മല്ലന്മാരും ……
ആദി ഇതൊന്നും മനസിലാക്കാതെ അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്നു …
ക്ഷേത്രത്തിൻ്റെ പുറത്തേക്ക് ഇറങ്ങിയ ആമി
നേരെ അഭിയുടെയും വിഷ്ണുവിൻ്റെയും അടുത്തേക്ക് ചെന്നു …
അവരുടെ ഒപ്പം കൂടി ….
കുറച്ചു നേരം പൂരം ആസ്വദിച്ചതിനു ശേഷം …
ആമിയുടെ നിർബന്ധ പ്രകാരം …
അഭിയും വിഷ്ണുവും കൂടെ ഉത്സവ വേദിയിലേക്ക് നടന്നു …..
അവർ കടകളുള്ള വഴിയിൽ കൂടെ നടന്നു ….
അലുവയും ,പൊരിയും,കുപ്പിവളകളും, കളിപ്പാട്ടങ്ങളും
ഒക്കെ ആയി ആ സ്ഥലം മൊത്തം കടകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു …
അവർ അതിലെ നടപ്പോഴാണ് ആലിൻ്റെ വലതു വശത്തായിട്ട് ബജി കട കണ്ടത് …
അഭിയും വിഷ്ണുവും ആമിയും കൂടെ അങ്ങോട്ട് നടന്നു …
നടന്നുകൊണ്ടിരിക്കുമ്പോൾ …. അഭി വിഷ്ണുവിനോട്
അഭി- “വിഷ്ണു നീ ബജി കഴിച്ചിട്ടുണ്ടോ ….???”
വിഷ്ണു- “ഞാൻ അവിടെ ആയതുകൊണ്ട് ഇതൊന്നും കഴിച്ചിട്ടില്ല ….”
ആമി – “നിങ്ങൾ കഴിച്ചോ എനിക്ക് വേണ്ടാ ….
എനിക്ക് വിശപ്പില്ല …..”
അഭി- “വിശന്നിട്ട് കഴിക്കുന്നതല്ല ….
ചുമ്മാ കഴിക്കുനതാ …..
നീ വാ വിഷ്ണു അവൾക്ക് വേണ്ടെങ്കി വേണ്ടാ …..”
വിഷ്ണു- “ആമി നീയും കൂടെ വാ …”
ആമി – “ഞാൻ ഇല്ല വിഷ്ണുവേട്ടാ …. നിങ്ങൾ കഴിച്ചിട്ട് വാ ….
ഞാൻ ഇവിടെ….. ഈ കടയിൽ ഉണ്ടാവും ….”
ഒരു വളകളുടെയും മാലകളുടെയും കട ചൂണ്ടിക്കാട്ടി ആമി വിഷ്ണുവിനോടും അഭിയോടും ആയി പറഞ്ഞു …..
എന്നിട്ട് ആമി ആ കടയിലേക്ക് നടന്നു…….
ഇതേസമയം ആദിയും അലഞ്ഞുതിരിഞ്ഞു കടകളുടെ ഭാഗത്തോട്ട് എത്തിയിരുന്നു …