ആ കൈ ഇങ്ങോട്ട് കാണിക്ക് മോളെ …..”
ആമി- “ചീ മാറി നിൽക്കട വഴിനു ….”
ആമി അലറി …..
അതു കേട്ടതും രണ്ടാമത്തവന് ദേഷ്യം വന്നു …
അവൻ ആമിയെ ബലമായി കൈയിൽ പിടിച്ചു എന്നിട്ട് ….
“”നായിൻ്റെ മോളെ…. നിന്നെ കൊണ്ട് വള ഇടുപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ …””
അതും പറഞ്ഞ് അവൻ ബലമായി ആമിയുടെ കൈയിലേക്ക് വള കയറ്റുവാൻ നോക്കി….
ഇതെല്ലാം ആമിയുടെ അടുത്തൊട്ട് വരുന്ന ആദി കണ്ടു …
ആദിയുടെ കൈയെല്ലാം തരിച്ചു …
അവർ ആമിയുടെ കൈയിൽ പിടിച്ചപ്പോൾ …
ആദിക്ക് അതെല്ലാം തൻ്റെ മേലെ പറ്റുന്നത് പോലെ ….
ആദി അവരുടെ നേരെ കുതിച്ചു …..
അപ്പോഴേക്കും ഒരു അലർച്ചയോടെ ആമിയുടെ കൈയിൽ പിടിച്ചവൻ തെറിച്ചു വീണു ….
ഒരു ഗാംഭീര്യ ശംബ്ദത്തോടെ വിഷ്ണു …..
“എൻ്റെ കൊച്ചിൻ്റെ മേലെ തൊടുന്നൊടാ …കൈഴുവേറി ….. “
ആമിയുടെ കൈയിൽ പിടിച്ചവനെ വിഷ്ണു തൻ്റെ വലത്തേ കാലുകൊണ്ട് മുഖത്തു തന്നെ ചവുട്ടി …
അവൻ തെറിച്ചു കടയുടെ ഉള്ളിലേക്ക് വീണു ഒരു അലർച്ചയോടെ …..
ഇത് കണ്ട ആദിയും ബാക്കി അവിടെ ഉള്ളവരും അവിടെ തടിച്ചു കൂടി ….
അതിൽ നിസ്സഹായകനായി ആദി ……
ആദിയുടെ പിന്നാലെ വന്ന വർഗീസിൻ്റെ മല്ലന്മാരും നിസഹായരായി …..
ജനം തടിച്ചുകൂടിയതോടെ …..
റിച്ചിയുടെ കൂട്ടാളികളിൽ ആമിയുടെ അടുത്ത് നിന്ന രണ്ടാമൻ ….
ഇതെല്ലാം കണ്ട് വിഷ്ണുവിൻ്റെ നേരെ കുതിച്ചു ….
അവനും കിട്ടി മുഖത്തു തന്നെ ചവിട്ട് …. അഭിയുടെ കൈയിൽ നിന്ന് …
ഇത് കണ്ട റിച്ചിയും ബാക്കിയുള്ള കൂട്ടാളികളും ….
അഭിയുടെയും വിഷ്ണുവിൻ്റെയും നേരെ പാഞ്ഞു …..
വിഷ്ണു ആമിയെ പിടിച്ചു തൻ്റെ പിന്നിൽ നിറുത്തി ……
അഭി വിഷ്ണുവിനെ സംശയത്തോടെ നോക്കി …..
വിഷ്ണു- “അഭി നിനക്ക് പേടി ഉണ്ടോ….???”
അഭി- “നിനക്ക് ഇല്ലാലോ …???”
വിഷ്ണു- “എന്നാൽ പിന്നെ തുടങ്ങിയാലോ ….???”
അഭി വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു ……
രണ്ടാളും ഓടി വരുന്ന റിച്ചിയുടെ അടുത്തേക്ക് പതിയെ നടന്നു ….
പൂരത്തിൻ്റെ സമയം ആയതുകൊണ്ട് …. അവിടെ മേളം മുറുക്കി ….