അഭി തിരിച്ചും ….. രണ്ടുപേരും പരസ്‌പരം പുഞ്ചിരിച്ചു …
രണ്ടുപേരും കൂടെ അവിടെ നിലയുറപ്പിച്ചു …..
ഓരോരുത്തരായി … റിച്ചിയുടെ കൂട്ടാളികൾ അഭിയുടെയും വിഷ്ണുവിൻ്റെയും നേരെ പാഞ്ഞു ….
ആദ്യം അഭിയുടെ നേരെ വന്നവൻ്റെ കൈയിൽ അഭി പിടിച്ചു … എന്നിട്ട് ശക്തിയിൽ തിരിച്ചു … അവൻ്റെ കൈയിൽ നിന്നും കത്തിതാഴേക്ക് വീണു …. ഇതേ സമയം വേറെ ഒരുത്തനും അഭിയുടെ നേരെ വന്നു … അഭി അവന്റെ നെഞ്ചിൽ ചവുട്ടി … അവൻ തെറിച്ചു പുറകിലോട്ട് വീണു …നിമിഷ നേരംകൊണ്ട് തന്നെ അഭി പിടിച്ചിരുന്ന കൈയുടെ തോളിൽ ശക്തമായി ഇടിച്ചു അവൻ്റെ തോളിൽ നിന്നും കൈ വേർപെട്ടു …. അവൻ അലറി കരഞ്ഞു … അഭി തൻ്റെ വലത്തേ കാൽ ഇടത്തോട്ട് വെച്ച് …. വേഗത്തിൽ കറങ്ങി ഇടത്തെ കാലുകൊണ്ട് ശക്തമായി അവൻ്റെ മുഖത്തിടിച്ചു … അവൻ ബോധം കേട്ട് താഴെ വീണു …. അപ്പോൾ തന്നെ അഭിയുടെ ചവിട്ടു കൊണ്ട് താഴെ വീണവൻ …. വേഗം എഴുന്നേറ്റു… ഇതു കണ്ടതും അഭി ഓടി അവൻ്റെ അടുത്തെത്തി …. അവൻ്റെ കഴുത്തിൽ ഒരു കൈകൊണ്ട് പിടിച്ച് … മറ്റേ കൈകൊണ്ട് അവൻ്റെ അരയിലും പിടിത്തമിട്ടു എന്നിട്ട് അവനെ പൊക്കി നിലത്തടിച്ചു …. അതോടെ അവൻ്റെ ബോധവും മറഞ്ഞു …….
വിഷ്ണുവിൻ്റെ നേരെ ആദ്യം വന്നവൻ തൻ്റെ കൈയിലുള്ള കത്തികൊണ്ട് വിഷ്ണുവിനെ നെഞ്ചിൽ കുത്തുവാൻ നോക്കി വിഷ്ണു അതിൽ നിന്നും ഒഴിഞ്ഞുമാറി ബാക്കി ഉള്ള ഒരുത്തനും വിഷ്ണിവിനെ പുറകിൽ നിന്നും കുത്തുവാൻ നോക്കി അതും വിഷ്ണു തന്ത്രപൂർവം ഒഴിഞ്ഞുമാറി …. പിന്നെ രണ്ടു പേരും ഒരുമിച്ച് വിഷ്ണുവിൻ്റെ വയറിൽ കുത്തിവാൻ ശ്രമിച്ചതും വിഷ്ണു രണ്ടുപേരുടെയും കൈയിൽ പിടിത്തമിട്ടു ….. ശക്തിയിൽ രണ്ടുപേരുടെയും കൈകൾ തിരിച്ചു …. എന്നിട്ട് അവരുടെ കൈകളിൽ ശക്തിയോടെ കുത്തി വായുവിൽ കൂടെ ബ്ലാക്‌ഫ്ലിപ് ചെയ്തു …. രണ്ടുപേരുടെയും കൈകൾ തോൾ വരെ വലിഞ്ഞു മുറുകി ….. രണ്ടു പേരും അലറി … അതിലെ ഒരുത്തനെ വിഷ്ണു സൈഡ് കിക്ക് ചെയ്തു അവൻ തെറിച്ച് കടയില്ലേക്ക് വീണു …. ബാക്കി ഉള്ളവനെ വിഷ്ണു അവൻ്റെ കഴുത്തിൽ രണ്ടുകൈകൊണ്ടും പിടിച്ച് അവനെ തിരിച്ച്…. അവൻ്റെ തല തൻ്റെ തോളിൽ വെച്ച് പെട്ടന്നു തന്നെ താഴോട്ട് ഇരുന്നു അതിൽ അവൻ്റെ കഴുത്തൊടിഞ്ഞു …. അവൻ നിലംപതിച്ചു ….
ഇനി റിച്ചി മാത്രം ….
അവൻ പേടിച്ചു നിൽക്കുന്നു …
ഭയം അവനെ കീഴ്പെടുത്തി ……
വിഷ്ണു അഭിയെ നോക്കി ….
അഭി തൻ്റെ കൈകൊണ്ട് …. വിഷ്ണുവിന് ആദ്യം റിച്ചിയുടെ അടുത്തൊട്ട് പോകുവാൻ അവസരം കൊടുത്തു …
അത് കണ്ടതും വിഷ്ണു അഭിയെ നോക്കി പുഞ്ചിരിച്ചു …
എന്നിട്ട് റിച്ചിയുടെ അടുത്തേക്ക് പാഞ്ഞു …
വിഷ്ണു ഓടി വന്ന് മുൻപിലേക്ക് കൈകുത്തി ഫ്ളിപ് ചെയ്‌ത് …. നേരെ റിച്ചിയുടെ തോളിൽ കയറി … എന്നിട്ട് അവൻ്റെ കഴുത്തിൽ പിടിച്ച് …. അവൻ്റെ തോളിൽ കൂടെ രണ്ടു പ്രാവിശ്യം കറങ്ങി … അവൻ്റെ തലയിൽ പിടിച്ചു ശക്തമായി തറയിൽ അടിച്ചു … ആ അടിയോടെ റിച്ചിയുടെ പാതി ബോധം പോയി …..
വിഷ്ണു പതിയെ അവനെ പിടിചെഴുനെല്പിച്ചു …..
റിച്ചി പതിയെ സംസാരിച്ചു ….