തൻ്റെ പിന്നിലുള്ള വർഗീസിൻ്റെ മല്ലന്മാരെ …..
അവർ ആദി അർജുനേട്ടൻ്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ആദികായുള്ള കെണി ഒരുക്കിയിരുന്നു ….
ആദി ഓരോന്നൊക്കെ ആലോചിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു ….
രാമപുരം ബോർഡർ കഴിഞ്ഞു ….
വിജനമായ സ്ഥലം …..
അപ്പോഴാണ് ആദിയുടെ ശ്രദയിൽ ദൂരെ ഒരു കാർ നിർത്തിയിരിക്കുന്നത് കണ്ണിൽ പെട്ടത്
ആദി വണ്ടിയുടെ സ്പീഡ് കുറച്ചു
അടുത്ത് എത്താറായതും …
അവിടെ ഒരു ചേട്ടൻ ഒറ്റക്ക് നിന്ന് വണ്ടിയുടെ ടയർ മാറ്റുന്നു …
അയാൾ ആദിയുടെ വണ്ടി അടുത്തെത്തിയതും ….
ആദിയെ കൈകാണിച്ചു …..
ആദി വണ്ടി നിറുത്തി ….
“ചേട്ടാ എന്നെ ഒന്ന് ടൌൺ വരെ ആക്കി തരോ …???
വണ്ടിയുടെ ടയർ പഞ്ചറായി …..
സ്റ്റെപ്പിനി ആണെങ്കി ഇല്ലാ …”
“അതിനെന്താ ചേട്ടാ ചേട്ടൻ പോരെ ….”
“വളരെ ഉപകാരം …..
ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ടയർ ഒന്ന് ഊരുവാൻ സഹായിക്കോ …”
“ഒരു ബുദ്ധിമുട്ടും ഇല്ല ചേട്ടാ
ഞാൻ സഹായിക്കാം …..”
അതും പറഞ്ഞ് ആദി വണ്ടി സ്റ്റാൻഡിൽ നിറുത്തി …
പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി …..
ടയർ ഊരുവാൻ സഹായിച്ചുകൊണ്ടിരുന്നു ….
പെട്ടന്നാണ് അയാൾ ആദിയുടെ കൈയിൽ അമർത്തി പിടിച്ചു …
ആദി വേഗം തന്നെ തൻ്റെ കൈ വലിച്ചു ….
ആദി അയാളെ നോക്കി …
അയാൾ ആദിയെ നോക്കി ചിരിച്ചുകൊണ്ട് തൻ്റെ കൈയിലുള്ള പിൻ ആദിയെ കാണിച്ചു …
ആദി പതിയെ എഴുന്നേറ്റു ….
തൻ്റെ ചുറ്റും നോക്കി ….
തൻ്റെ അടുത്തൊട്ട് …. നാലുപേർ നടന്നു വരുന്നു ….
എന്നാൽ തനിക്ക് ഒന്നും ചെയുവാൻ പറ്റുന്നില്ല ….
കൈയും കാലും തളരുന്നത് പോലെ …
കണ്ണിലെ കൃഷ്ണമണിപോലും അടയുന്നത് ആദി അറിയുന്നു ….