അവർ ആദിയെ കൊണ്ട് യാത്ര തുടങ്ങി വർഗീസിൻ്റെ എസ്റ്റേറ്റിലോട്ട് ….
വർഗീസ് ,,,, ആദിയെ അവർക്ക് കിട്ടിയ കാര്യം
ജോണിനോടും ഷംസുദീനോടും പറഞ്ഞു ….
വേഗം തന്നെ അവരും … സഹായികളും എസ്റ്റേറ്റിലോട്ട് പുറപെട്ടു ….
ജനതിരക്കും പൂരവും കാരണം ….
ജാവീദിന് ആദിയെ കണ്ടെത്തുവാൻ ആയില്ല ….
അയാൾ ആദിയെ രാമപുരത്ത് തന്നെ അന്വേഷിച്ചുകൊണ്ടിരുന്നു …..
വർഗീസിൻ്റെ മല്ലന്മാർ ആദിയെ പിടിച്ചതറിയാതെ …..
ഇതേ സമയം പുത്തൻപുരക്കൽ
എല്ലാവരും സംഭവങ്ങൾ എല്ലാം അറിഞ്ഞു ….
കാർലോസും ശേഖരനും കൂടെ റിച്ചിയോട് ഇനി രാമപുരത്തു കണ്ടാൽ കൊന്നുകളയും എന്ന് പറഞ്ഞ് അവരെ അവിടെന്നെ ഓടിച്ചുവിട്ടു ….
അതിനുശേഷം എല്ലാവരും കൂടെ ഹാളിൽ കൂടി ….
പെട്ടന്ന് സജീവിൻ്റെ ഫോണിൽ മെസ്സേജ് വന്ന ശബ്‌ദം ….
സജീവ് തൻ്റെ ഫോൺ എടുത്തു …
അതിലെ പേര് കണ്ടത്തും സജീവിൻ്റെ മുഖഭാവം മാറി ….
സജീവ് പതിയെ പുറത്തോട്ട് ഇറങ്ങി ….
വിഷ്ണുവും ഇതെല്ലാം ശ്രദ്ധിച്ചിരുന്നു ……
സജീവ് ഇറങ്ങിയതിനൊപ്പം വിഷ്ണുവും ഇറങ്ങി ….
വിഷ്ണു പതിയെ സജീവിൻ്റെ അടുത്തെത്തി ….
“പപ്പാ എല്ലാം ഓക്കേ അല്ലെ ….???”
സജീവ് വിഷ്ണുവിനെ നോക്കി …
പതിയെ തൻ്റെ ഫോൺ വിഷ്ണുവിന് നൽകി ….
വിഷ്ണു അതിലെ മെസ്സേജ് വായിച്ചു ….
“” ഇന്നേക്ക് പതിനെട്ടാം ദിവസം കുടുംബസമേതം താടകാ വനത്തിലെ എസ്റ്റേറ്റിൽ എത്തണം “”
വിഷ്ണു മെസ്സേജ് വായിച്ചതിനു ശേഷം സജീവിനോട് …
“പപ്പാ ഇതിൽ എന്താ ഇത്ര പേടിക്കാൻ …???”
“വിഷ്ണു താടകാ വനം …..
അതാണ് എൻ്റെ പേടി …..
അവിടേക്ക് എന്തിനു വിളിച്ചു എന്ന് മനസിലാവുന്നില്ല ….”
“പപ്പാ എന്തായാലും പോകണം ….
പോയല്ലേ പറ്റുള്ളോ …..
ഇനി വരുന്നോടത്ത് വെച്ച് കാണാം ….
പപ്പ വാ എല്ലാവരും അന്വേഷിക്കും …. “
ഹ്മ്മ് മൂളികൊണ്ട് സജീവ് അതിനുള്ള മറുപടി കൊടുത്തു ….
എന്നിട്ട് രണ്ടുപേരും കൂടെ അകത്തോട്ട് കയറി ….