പിന്നെ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചിട്ടുണ്ടല്ലോ നോക്കി വരാം ….”
“എന്നാൽ സമയം കളയാതെ നി വേഗം ഇങ്ങോട്ട് വാ …”
“ശരി അർജുനേട്ടാ ….
ഞാൻ ദേ ഇറങ്ങി …..”
അതും പറഞ്ഞ് ഫോൺ കട്ട് ആയി …..
ആദി ചായയുടെ പൈസയും കൊടുത്ത് വണ്ടിയുടെ അടുത്തെത്തി …
വണ്ടിയിൽ കയറി ഹെൽമെറ്റ് വെക്കുവാൻ പോയപ്പോൾ ആണ് ആദി റോഡിലെ പൊടിയുടെ കാര്യം ആലോചിച്ചത് …
വേഗം തന്നെ ആദി … ഗൂഗിൾസ് എടുത്ത് മുഖത്തു വെച്ചു …എന്നിട്ട് ഹെൽമെറ്റും വെച്ച് യാത്ര തുടങ്ങി …
കുറെ നേരം യാത്ര ചെയ്തു ….
വിജനമായ സ്ഥലം …..
ആദി ഫോൺ ഹോൾഡറിൽ ഉള്ള ഫോണിലേക്ക് നോക്കി …
സിഗ്നൽ ഇല്ലാത്തതു കൊണ്ട് … വഴി മനസിലാവുന്നില്ല ….
ആദി രണ്ടുംകൽപിച്ച് മുൻപോട്ട് തന്നെ വണ്ടി ഓടിച്ചു ..
ദൂരെ ഒരു ബോർഡ് …..”അളിയൻ്റെ കട ”
ബോർഡ് കണ്ടതും ആദി മനസ്സിൽ ആലോചിച്ചു ….
ഇവിടെ ആരെങ്കിലോടും വഴി ചോദിച്ചേക്കാം ….
ആദി കടയുടെ അടുത്തോട്ട് വണ്ടി ഓടിച്ചു …
കടയുടെ മുൻപിൽ തന്നെ ഒരു കാർ …
അതിൻ്റെ അടുത്ത് …. സിഗററ്റ് കാലുകൊണ്ട് ചവുട്ടി കെടുത്തുന്ന വ്യക്തി …
ആദി പതിയെ അയാളുടെ അടുത്ത് വണ്ടി നിറുത്തി …..
ആദി ഹെൽമെറ്റിൻ്റെ ഗ്ലാസ് തുറന്നു ….
ഗൂഗിൾസ് ഉള്ളതുകൊണ്ട് ആദിയുടെ മുഖം വ്യക്തമല്ല ….
ആദി പതിയെ ചേട്ടാ …… എന്ന് വിളിച്ചു ….
നടന്നുകൊണ്ടിരുന്ന സജീവും വിഷ്ണുവും തിരിഞ്ഞു നോക്കി …
സജീവ് ആദിയോട് തൻ്റെ ഗാംഭീര്യ ഉള്ള ശബ്ദദം കൊണ്ട് സംസാരിച്ചു ….
“എന്താ ….”
“ചേട്ടാ ഞാൻ ആദ്യം ആയിട്ടാണ് ഈ വഴി ….
ഈ ഉത്സവം നടക്കുന്ന ക്ഷേത്രത്തിലോട്ടുള്ള വഴി എങ്ങനെ ആണ് …”
“ഓഹ് അതാണൊ … ഒരു കാര്യം ചെയ്യ് ….
ഞങ്ങളും ആ വഴി ആണ് … മോൻ ഈ വണ്ടിയുടെ പിന്നാലെ പോന്നോളൂ …
കുറച്ചു വളവും തിരുവും ഒക്കെ ഉണ്ട് …