പറഞ്ഞു തന്നാൽ മോന് മനസ്സിലാവില്ല …”
“ശരി ചേട്ടാ …
വളരെ നന്ദി ….”
മുഖത്തു പുഞ്ചിരിച്ചുകൊണ്ട് …. സജീവും വിഷ്ണുവും കാറിൽ കയറി….വണ്ടി മുൻപോട്ട് നീങ്ങി …
അവരുടെ പുറകിലായി ആദിയും …..
ഒരു ഇരുപത് മിനിറ്റോളം ആദി അവരുടെ പിന്നാലെ പോയി …
അപ്പോഴേക്കും വഴിയിൽ തിരക്കും കച്ചവടക്കാരുടെ കടകളും
ലൈറ്റും എല്ലാം കൂടെ മോനോഹരമായ പ്രതീതി ….
മുൻപിൽ ഉള്ള കാർ പതിയെ റോഡിൻ്റെ ഓരത്തു നിറുത്തി ….
സജീവ് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ആദിയെ കൈകൊണ്ട് വിളിച്ചു …
ആദി അതുകണ്ടതും സജീവിൻ്റെ അടുത്തൊട്ട് വണ്ടി നിറുത്തി ….
“മോനെ ഞങ്ങൾ ഇവിടുന്ന് തിരിയും …
മോൻ ഇവിടുന്ന് നേരെ പോയാൽ മതി ….. ക്ഷേത്രം എത്തും …”
“വളരെ നന്ദി ചേട്ടാ ….
എന്നാൽ ഞാൻ പോയിക്കോട്ടെ …??”
“ശരി ആയിക്കോട്ടെ….. “
അതും പറഞ്ഞ് ആദി ക്ഷേത്രത്തിലോട്ടും…
സജീവും വിഷ്ണുവും …. പുത്തൻപുരക്കൽ തറവാട്ടിലൊട്ടും ….. നീങ്ങി….
സന്ധ്യാ സമയം …
നല്ല പോലെ ഇരുട്ട് കേറി തുടങ്ങി …
ആദി തിരക്കുള്ള വഴിയിലൂടെ വണ്ടി ഓടിച്ചു ….
കുറച്ചു ദൂരം മുൻപോട്ടു പോയതും ….ആദി കണ്ടു …
ദീപാലങ്കാരം കൊണ്ട് അതിമനോഹരമായി നിൽക്കുന്ന ക്ഷേത്രം ….
ആദി വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴും….. ക്ഷേതരലങ്കാരത്തിൽ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു ….
പെട്ടന്ന് എല്ലാവരും ചിതറി ഓടുന്നു …
ആദി ആ ഭാഗത്തോട്ട് ശ്രദ്ധിച്ചു ….
ഏകദേശം ഒരു പത്തുപേരുണ്ടാവും … അവർ എല്ലാവരും കൂടെ ഒരാളെ മർദിക്കുന്നു…..
ആദി അത് നോക്കികൊണ്ട് തന്നെ വണ്ടി ഓടിച്ചു … കുറച്ചു മുൻപോട്ട് പോയി വണ്ടി ഒതുക്കി …
അടി ഉണ്ടായ സ്ഥലത്തോട്ട് പതിയെ നടന്നു ….
ചുറ്റും ആൾകൂട്ടം …. ആരൊക്കെയോ പറഞ്ഞ് ഒതുക്കുന്നു …
ഒരു അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എല്ലാവരും പിരിഞ്ഞു പോയിക്കൊണ്ടിരുന്നു ….