❤️അനന്തഭദ്രം❤️
Anandha Bhadram | Author : Raja
ഇന്നേ വരെ കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചിതരായ ഈ സൈറ്റിലെ എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരംകഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ കമ്പികുട്ടനിലെ നിത്യസന്ദർശകൻ ആണ്.
ഓരോ കഥകൾ വായിക്കുമ്പോളും തോന്നുന്ന ഒന്നാണ് എനിക്കും ഒരു കഥ എഴുതണം എന്ന്..
“ഒന്ന് പോയെടാ കോപ്പേ ഇതൊന്നും നിന്നെക്കൊണ്ട് പറ്റുന്ന പണി അല്ല”
ഈ പറഞ്ഞത് ആരാന്നു ആല്ലേ?? ലവൻ തന്നെ ‘എന്റെ മനസ്സ്’..നമ്മളിൽ പലർക്കും കാണും ഈ ഒരു പ്രശ്നം, എന്തേലും പുതിയത് ചെയ്യാൻ തുടങ്ങിയാൽ ഇത് പോലെ നെഗറ്റീവ് അടിച്ചു പിന്നോട്ട് വലിയുന്നത്.. അതാണ് എന്റെയും പ്രശ്നം..
എന്നാൽ ഇത്തവണ രണ്ടും കല്പ്പിച്ചു ആണ്.. എഴുതാൻ തന്നെ തീരുമാനിച്ചു…
‘പ്രണയം’ തന്നെ വിഷയം..എല്ലാരുടെയും പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയോടെ തുടങ്ങുവാ.. ഇഷ്ട്ടപ്പെട്ടു എങ്കിൽ കൂടെ നിന്നെക്കണേ.. 😍
******
******
“എന്റെ അനന്തുട്ടാ ഈ കണക്കിന് പോയാൽ നിനക്ക് ഈ ജന്മത്തിൽ പെണ്ണ് കിട്ടില്ലട്ടോ.. അല്ല എന്താ ശരിക്കും നിന്റെ ഉദ്ദേശം??
നിനക്ക് കല്യാണം വേണ്ട എന്ന് ആണോ?? ”
ഏട്ടത്തിയുടേതാണ് ചോദ്യം.. മറ്റാരോടും അല്ല എന്നോട് തന്നെ..
ചോദ്യം കേട്ട് ഒന്നും മിണ്ടാതെ ഞാൻ മേമ്മയുടെ മടിയിൽ തലവച്ചു നീണ്ടു നിവർന്നു കിടപ്പാണ്..
അച്ഛനും അമ്മയും ചേട്ടനും മാമനും മാമിയുഉം പാപ്പനും ഉണ്ട് രംഗത്ത്..എല്ലാവരും അത്താഴം കഴിഞ്ഞു ഉള്ള ഇരിപ്പാണ് ഹാളിൽ.. എല്ലാരുടെയും നോട്ടം എന്നെ തന്നെ..ഏട്ടത്തിയുടെ വക കഴിഞ്ഞു അടുത്തത് മാമന്റെ വക ആയിരുന്നു.. “എനിക്കിനി വയ്യ ഇവന് വേണ്ടി പെണ്ണ് അന്വേഷിക്കാൻ.. എല്ലാർക്കും ഇഷ്ട്ടം ആകുമ്പോൾ ഇവന് മാത്രം ഇഷ്ടം ആവില്ല..
എന്തേലും കുറ്റം പറഞ്ഞോണ്ട് വരും.. കണ്ണ് പോരാ, ചെവി വലുത്, മൂക്ക് വലുത്, മുടി കുറവാണു..പ്രായം കുറവാണ് പഠിപ്പ് കുറവ് എന്നൊക്ക..”
“അല്ലേലും അവനു കല്യാണം കഴിക്കണം എന്നൊന്നും ഇല്ല..അവനു ഇങ്ങനെ ഒറ്റതടിയാ യി അവന്റെ ഇഷ്ടത്തിന് കറങ്ങി നടക്കണം..ഒരു പെണ്ണ് കെട്ടിയാൽ അത് നടക്കില്ലല്ലോ..അത് കൊണ്ട് അവൻ മനപ്പൂർവം ഒഴിഞ്ഞു മാറുന്നതാ..” അമ്മയുടെ വക ആയിരുന്നു ആ ഡയലോഗ്.. അപ്പൊ മാതാശ്രീ മൗനവൃതത്തിൽ അല്ല.. ഇന്ന് പോയി കണ്ട പെണ്ണിനേയും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോ തൊട്ട് അമ്മ എന്നോട് മിണ്ടിയിട്ടില്ലായിരുന്നു..
അച്ഛൻ മാത്രം എല്ലാം കേട്ട് ചിരിച്ചോണ്ട് ഇരിക്കുന്നുണ്ട്..ചേട്ടനും ഒന്നും പറഞ്ഞില്ല.. മൂപ്പര് ഫോണിൽ കാര്യമായി എന്തോ തോണ്ടി കൊണ്ടിരിക്കുവാണ്..
പാപ്പൻ എന്തോ ആലോചനയിൽ ആണ്.. ഇനി ആളുടെ പരിചയത്തിൽ ഏതെങ്കിലും എനിക്ക് പറ്റിയ പെൺകുട്ടികൾ ബാക്കി ഉണ്ടോ എന്ന് ആലോചിക്കുവാണോ ദൈവമേ !!!
ആപ്പോ ഇതാണ് അരങ്ങിലെ സ്ഥിതിവിശേഷങ്ങൾ..എന്റെ കല്യാണലോചന..😂😁