❤️അനന്തഭദ്രം❤️ [രാജാ]

Posted by

പ്രോസിക്യുഷൻ വാദം കഴിഞ്ഞപ്പോൾ ഞാൻ ഡിഫെൻസ് ആരംഭിച്ചു..ചേട്ടത്തിയോട് തന്നെയായിരുന്നു ആദ്യം സംസാരിച്ചത്..
” പറയുന്നത് കേട്ടാൽ തോന്നും ഞാൻ എന്തോ കല്യാണം പ്രായവും കഴിഞ്ഞു മൂത്തു നരച്ചു നിക്കുവാണ് എന്ന് “‘നിനക്ക് കല്യാണപ്രായം ആയില്ലേടാ.. ഈ വരുന്ന തുലാം മാസത്തിൽ വയസ്സ് 28 ആണ്’
ഉടനെ വന്നു അമ്മയുടെ ക്രോസ്സ്…

ഞാൻ കല്യാണം വേണ്ട എന്നൊന്നും പറഞ്ഞില്ലാലോ?? എനിക്ക് ഇഷ്ട്ടപെട്ട ഒരു പെൺകുട്ടിയെ കണ്ടു കിട്ടണ്ടേ..?
എന്റെ മുടിയിഴകൾ തഴുകിയിരുന്ന മേമയുടെ കൈകൾ മാറ്റി ഞാൻ പതിയെ എഴുന്നേറ്റു ഇരുന്നു..
‘അത് മതിയെടാ നിനക്ക് ഇഷ്ട്ടപ്പെടുന്ന ഒരു പെങ്കൊച്ചിനെ തന്നെ നീ കെട്ടിയാൽ മതി’ മേമ പറഞ്ഞു..അത് തന്നെ ശരി എന്ന് മാമിയുഉം.. അവന്റെ അല്ലെ കല്യാണം അവന്റെ ഇഷ്ട്ടം തന്നെ അല്ലെ വലുതു’

അല്ലേലും മാമിയും മേമയും എനിക്ക് എന്നും സപ്പോർട്ട് ആണ്.. ഏട്ടത്തിയും അങ്ങനെ തന്നെ ആണുട്ടോ.. ഞങ്ങൾ കട്ട ചങ്ക്‌സ് ആണ്.. ഇതിപ്പോ ഞാൻ മനപ്പൂർവം കല്യാണം കാര്യത്തിൽ ഒഴിഞ്ഞു മാറുകയാണ് എന്ന് കരുതി ആണ് പാവം അങ്ങനെ ഒക്കെ ചോദിച്ചതു…
ഞാൻ തുടർന്ന്.. ‘ഇതിപ്പോൾ മാസം 2 അല്ലെ ആയിട്ടുള്ളു അന്വേഷണം തുടങ്ങീട്ട്.. ഇവിടെ വര്ഷങ്ങളായി പെണ്ണ് കണ്ടു നടന്നിട്ട് ഒന്നും ശരിയാവാത്ത എത്ര ചെറുപ്പക്കാരുണ്ട്… ” എന്റെ അവസ്ഥ അതൊന്നും അല്ലലോ..
എനിക്ക് ഇഷ്ട്ടപ്പെടുന്ന ഒരു പെൺകുട്ടിയെ തന്നെ ഞാൻ കെട്ടു..അതിപ്പോ ഇനി എത്ര കാത്തിരുന്നാലും വേണ്ടില്ല..”ഞാൻ തീർത്തു പറഞ്ഞു..

അപ്പോഴാണ് ചേട്ടന്റെ ഡയലോഗ് :-”അതെയ് കല്യാണം എന്ന് പറയുന്നതൊക്കെ ഒരു യോഗാ..അതിന്റെ സമയവും സന്ദർഭം ഒക്കെ ഒത്തു വരുമ്പോൾ അത് നടക്കും..അതിനിപ്പോ നമ്മൾ വേവലാതിപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.. പിന്നെ മനസ്സിനിഷ്ട്ടപ്പെട്ട ഒരു പെണ്ണല്ല നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതല്ലെകിൽ പോലും നമ്മൾക്ക് ചിലപ്പോ അവളെ ഇഷ്ട്ടപെടെണ്ടിവരും ഒന്നിച്ചു ജീവിക്കേണ്ടി വരും.. കുറച്ചു അഡ്ജസ്റ്റ്മെന്റ് ഒക്കെ വേണ്ടി വരും ഒന്നിച്ചു ജീവിക്കുമ്പോൾ..പതിയെ പതിയെ പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും മുന്നോട്ട് പോകും.. അത് തന്നെയല്ലേ ദാമ്പത്യം..അല്ലേലും നമ്മുക്ക് വിധിച്ചതല്ലേ നമുക്ക് കിട്ടൂ..” ഒരു ദീർഘ നിശ്വാസത്തോടെയാണ് ചേട്ടൻ അത് പറഞ്ഞു നിർത്തിയത്

അത്രയും നേരം ഫോണിൽ തോണ്ടികൊണ്ടിരുന്ന ചേട്ടൻ ഒരുപാട് ജീവിതപരിജ്ഞാനമുള്ള ഒരാളെ പോലെ പെട്ടന്നു അങ്ങനെ പറഞ്ഞപ്പോൾ എല്ലാരും ചേട്ടനെ നോക്കി..പക്ഷെ ചേട്ടൻ ‘അവസാനം പറഞ്ഞു നിർത്തിയ വാചകത്തിലെ അപകടം’ എന്റെ പുറകിൽ നിന്ന് കണ്ണുരുട്ടി നോക്കുന്ന ഏട്ടത്തിയെ കണ്ടപ്പോഴാണ് ചേട്ടന് മനസ്സിലായത്… കാരണം അത് പറഞ്ഞപ്പോൾ ഒരു നിരാശയുടെ ധ്വനി ഉണ്ടായിരുന്നോ എന്നൊരു സംശയം.. പാവം വല്ല കാര്യവും ഉണ്ടായിരുന്നോ അതിനു.. ആ ഫോണിൽ തോണ്ടി തന്നെ ഇരുന്ന പോരായിരുന്നോ..
അപ്പൊ ചേട്ടന് ഇന്ന് ശിവരാത്രി😂😂😂

എല്ലാർക്കും ചേട്ടന്റ ഇന്നത്തെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് ചിരിയായി..

Leave a Reply

Your email address will not be published. Required fields are marked *