പിന്നീട് ആരും ഒന്നും പറഞ്ഞില്ല.. ഞാൻ പിന്നെ പതിയെ അവിടെ നിന്നും വലിഞ്ഞു, അല്ലേൽ ശരിയാവില്ല..മുകളിലെ എന്റെ റൂമിലേക്ക് പോയി.. ബെഡിൽ വന്നു കിടന്നു എങ്കിലും നിദ്രദേവി കടാക്ഷിക്കാതിരുന്നതിനാല് ഞാൻ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു ബാൽകണിയിലോട്ട് പോയി.. ചുമ്മാ പുറത്തേക്ക് നോക്കി നിന്നു..ഇരുട്ട് ഭൂമിയെ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു..
അങ്ങനെ നിക്കുമ്പോൾ ഇന്ന് പോയി കണ്ട പെൺകുട്ടിയെകുറിച്ചാണ് മനസ്സിൽ ഓർമ വന്നത്…
*****
‘ആതിര’ എന്നായിരുന്നു പേര്. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു .. വയസ്സ് 20 ആണെന്നാണ് അമ്മ പറഞ്ഞത്…സത്യം പറയാലോ ഒരു കൊച്ചു പെൺകുട്ടിയെ സാരി ഉടുപ്പിച്ചു കൊണ്ട് വന്നു നിർത്തിയ പോലെ ആണ് എനിക്ക് തോന്നിയത്..ഞാനും പെണ്ണും ഒരുമിച്ചു നിൽക്കുമ്പോൾ തന്നെ എന്തോ മഹാ ബോർ ആയിരിക്കും എന്ന് മനസ്സ് പറഞ്ഞു..അല്ല അത് തന്നെ സത്യം..
(ഞാൻ around 6 feet ഉണ്ട്.. സ്വൽപ്പം body ഒക്കെ ഉള്ള കൂട്ടത്തിൽ ആണെ.. ഇരു നിറം ആണ്.. six പാക്ക് ഒന്നുമല്ല എങ്കിലും body അത്യാവശ്യം നന്നായി maintain ചെയ്യുന്നുണ്ട്..ഡെയിലി jogging നു പോകും…ഇടയ്ക്കു ജിമ്മിൽ പോയിരുന്നു എങ്കിലും ഇപ്പൊ ഇല്ല..)
അല്ലേലും ഇത്രയും പ്രായവ്യത്യാസം കെട്ടുന്ന പെണ്ണിന് പാടില്ല എന്ന് എനിക്കും തോന്നി, പഴയ കാലം ഒന്നുമല്ലല്ലോ. എല്ലാരും പറഞ്ഞപ്പോൾ ഒരു ചടങ്ങ്നെ എന്ന പോലെ ഞാൻ പെൺകുട്ടിയോട് തനിച്ചു സംസാരിച്ചു എന്നു മാത്രം..എന്തോ സംസാരത്തിൽ നിന്നും അവൾക്ക് എന്നെ ഇഷ്ട്ടപെട്ടു എന്ന് തോന്നി..ഉറപ്പൊന്നും പറയാൻ പറ്റില്ല പെണ്ണിന്റെ മനസ്സ് ആണ്,, നമ്മൾ എത്ര തല കുത്തി മറിഞ്ഞാലും അത് വായിച്ചേടുക്കാൻ പാട് ആണ്.. അതാണ് പെണ്ണ്..
(“അല്ലേലും പെണ്ണിന്റെ മനസ്സ് നേടുന്നവനാണ് യഥാർത്ഥ ആണ്” എന്നാണല്ലോ പറയാറ്…അത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്..പെണ്ണിന്റെ ഉടൽ മാത്രം മോഹിക്കുന്നവന്റെ വികാരം കാമം മാത്രം ആണെന്ന്തു സത്യം അല്ലെ.. അവളുടെ മനസ്സ് നേടുന്നവനു മാത്രമേ അവളെ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയൂ..തിരിച്ചു അവൾക്കും..)
എന്റെ മുഖഭാവം കണ്ടപ്പോഴേ എനിക്ക് പെണ്ണിനെ ബോധിചില്ല എന്ന് ഏട്ടത്തിക്കു മനസ്സിലായി…
മടങ്ങിപ്പോരുമ്പോൾ വണ്ടിയിൽ വച്ചു തന്നെ ഞാൻ പറഞ്ഞു.. പ്രായവ്യത്യാസം കൂടുതൽ ആണെന്നും എനിക്ക് ഈ കുട്ടിയെ വേണ്ട എന്നും…
******
അങ്ങനെ അതൊക്ക ആലോചിച്ചു നിൽക്കുമ്പോൾ ആണ് പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് നോക്കിയത്..
ഏട്ടത്തി ആണ്..എന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു..
‘എന്തെ’ എന്ന ഭാവത്തിൽ ഞാൻ നിന്നു..
“ആരെ ആലോചിച്ചു നിക്കുവാടാ ചെക്കാ നീ”
ഏട്ടത്തി ഉടക്കിൽ തന്നെ ആണ്
‘ആരുമില്ലേ ഞാൻ ചുമ്മാ നിന്നതാണ്..’
‘ഹ്മ്മ്’ ഒന്ന് മൂളിക്കൊണ്ട് ഏട്ടത്തി എന്റെ അടുത്ത് വന്നു..
“ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ”
എന്താ ഏട്ടത്തി??