‘നിനക്ക് ഇനി വല്ല പ്രേമംവും ഉണ്ടോടാ മോനെ..ഉണ്ടെങ്കിൽ പറയടാ..ഞാൻ സംസാരിക്കാം എല്ലാരോടും.
(ഞാൻ ഒന്ന് ദയനീയമായി ഒന്ന് ഏട്ടത്തിയെ നോക്കി.. എന്റെ നോട്ടം കണ്ടിട്ടാണ് എന്നു തോന്നുന്നു ‘ചോദിക്കേണ്ടി ഇരുന്നില്ല’ എന്ന് തോന്നിക്കാണും പുള്ളിക്കാരിക്ക്.. )
‘പ്രേമം എന്ന ഒരു സംഭവം എന്റെ ലൈഫിഇൽ ഉണ്ടായിട്ടില്ല എന്ന് ഏട്ടത്തിക്കറിയില്ലേ.. ‘ ഞാൻ പറഞ്ഞു…..
{പഠിക്കുന്ന കാലത്ത് ഒന്ന് രണ്ടു പെൺകുട്ടികളോട് ഒരു crush തോന്നിയിരുന്നു എങ്കിലും അതൊരിക്കലും ഒരു പ്രേമം ആയിട്ടോന്നും വളർന്നില്ലായിരുന്നു.. മനസ്സിൽ തോന്നിയ ഇഷ്ട്ടം അത് അവരോടു തുറന്ന് പറയാനും എനിക്ക് കഴിഞ്ഞിട്ടില്ല.. മറ്റൊന്നും കൊണ്ടല്ല അവൻ തന്നെ
‘അപകർക്ഷതാ ബോധം’
എന്നെയൊക്കെ അവൾക്ക് ഇഷ്ടം ആകുമോ?? അവൾക്ക് ഇനി വേറെ വല്ല പ്രേമം ഉണ്ടാകുമോ?? എന്ന ശരാശരി ബോയ്സ്ന്റെ ചിന്തകൾ തന്നെ ആയിരുന്നു എന്നെ അന്നൊക്കെ വേട്ടയാടിയിരുന്നത്..അത് കൊണ്ട് തന്നെ എന്റെ ആ ഇഷ്ട്ടങ്ങൾ ഞാൻ മനസ്സിൽ തന്നെ കുഴിച്ചുമൂടി…കൂട്ടുകാർ പലരും പ്രേമിച്ചു നടക്കുമ്പോൾ ഞാൻ അവർക്ക് ഇടയിൽ കട്ട പോസ്റ്റ് ആകാറുണ്ട്.. അപ്പോൾ എനിക്കും തോന്നിയിരുന്നു പ്രണയിക്കാനും തന്റെ പാതി ആക്കാനും ഒരുത്തിയെ ദൈവം കാണിച്ചു തന്നിരുന്നെങ്കിൽ എന്ന്..മൂപ്പര് കാണിച്ചു തരാണ്ട് ഒന്നും അല്ല,, എന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാ 😂😂😁
അല്ലേലും പെണ്ണും പ്രേമവും ഒക്കെ മുഖത്ത് നോക്കി സംസാരിക്കാൻ ധൈര്യം ഉള്ളവന്മാർക്ക് പറഞ്ഞിട്ടുള്ളതാ..അല്ലെ..??
പിന്നെ ഞാൻ സ്വയം ആശ്വസിക്കും എന്തായാലും “പ്രേമിച്ചു കെട്ടാൻ എന്നെ കൊണ്ട് പറ്റത്തില്ല..അപ്പൊ പിന്നെ കെട്ടുന്ന പെണ്ണിനെ തന്നെ അങ്ങ് പ്രേമിച്ചേക്കാം.. അല്ലേലും യഥാർത്ഥ പ്രണയം തുടങ്ങുന്നതു കല്യാണത്തിന് ശേഷം അല്ലെ.. മനസ്സും ശരീരവും എന്തിനു സ്വന്തം ജീവിതം തന്നെ നമുക്ക് പകുത്തു നല്കുന്ന സുഖങ്ങളും ദുഖങ്ങളും മാത്രമല്ല നമ്മുടെ വീഴ്ചയിലും സങ്കടങ്ങളിലും താങ്ങും തണലും ആകുന്ന നമ്മുടെ കുഞ്ഞുങ്ങളെ ഉദരത്തിൽ ഒൻപതു മാസം കൊണ്ട് നടന്നു ജീവൻ പോകുന്ന വേദന പോലും സഹിച്ചു അവർക്കു ജന്മം നൽകി നെഞ്ചിലെ ചൂരും നീരും നൽകി അവരെ വളർത്തുന്ന നമ്മടെ ജീവന്റെ പാതിയായവൾ.. അവൾ തന്നെയല്ലേ നമ്മുടെ പ്രണയത്തിന്റെ യഥാർത്ഥ അവകാശി.. “” അതെ എന്റെ പ്രണയം ഞാൻ അവൾക്കു വേണ്ടി കാത്തു വച്ചിരിക്കുവാന്.. എവിടെയോ ഇപ്പോഴും എന്റെ കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്ന എന്റെ പെണ്ണിന് വേണ്ടി.. അധികം വൈകാതെ തന്നെ അവളെ ഈശ്വരൻ എന്റെ കണ്മുന്നിൽ കൊണ്ട് നിർത്തും.. ആ ഒരു സുദിനത്തിനായാണ് ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി കാത്തിരിക്കുന്നത്.. }
‘നീ എന്താ ആലോചിക്കുന്നേ’ ഏട്ടത്തിയുടെ ശബ്ദം ആണ്
‘ഒന്നുമില്ല ഏട്ടത്തി.. അങ്ങനെ ഒരു ഇഷ്ട്ടം ഒന്നും എനിക്കില്ല.. ഇന്ടെൽ ഞാൻ നിങ്ങളോട് പറയില്ലായിരുന്നോ..ഏട്ടത്തിയോടെങ്കിലും ഞാൻ പറഞ്ഞേനെ.. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ ഏട്ടത്തിക്ക് ‘
ഏട്ടത്തി ഒന്ന് പുഞ്ചിരിച്ചു