💞യക്ഷിയെ പ്രണയിച്ചവൻ 2 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

കാർത്തി തിരിഞ്ഞ് നോക്കി പക്ഷെ ആരെയും കാണുന്നില്ലായിരുന്നു.കാർത്തി ആകാംഷയോടെ വിളിച്ചു.

കാർത്തി: പാറു…………..

“അതെ കാർത്തി പാറു തന്നെയാ എന്റെ കാർത്തിടെ മാത്രം പാറു…….”

കാർത്തി: പാറു എനി…….ക്ക് നിന്നെ കാണണം.എന്റെ മുന്നിൽ ഒന്ന് വാ…….വാ പാറു plz………..

“എനിക്കും ആഗ്രഹം ഉണ്ട് എന്റെ കാർത്തിടെ മുമ്പിൽ വരണമെന്ന്.പക്ഷെ……..പക്ഷെ കാർത്തി ഞാൻ ഇപ്പൊ നിന്റെ ആ പഴയ പാറു അല്ല.ഞാ…….ഞാൻ ഒരു ആത്മാവ് ആണ്.ഒരു യക്ഷിയാണ്”……..

കാർത്തി: പാറു നീ…… നീ ഒരു ആത്മാവ് ആയിരിക്കും ഒരു യക്ഷി ആയിരിക്കും.പക്ഷെ……… പക്ഷെ എനിക്ക് നീ……………ന്റെ പഴയ പാറു തന്നെയാ.

ഇത്രയും പറഞ്ഞ് കാർത്തി കരഞ്ഞു പോയി.ആ കണ്ണീരിൽ ഉണ്ടായിരുന്നു കാർത്തി പാറുവിനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്.

“അയ്യേ……… ന്റെ കാർത്തി കരയാ…….നീ കരഞ്ഞ പാറുവിന് അത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ????? “കരയല്ലേ കാർത്തി……….

കാർത്തി: പാറു ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിയോ???? നിന്നെ പറ്റി ഓർക്കാത്ത ദിവസങ്ങൾ ഇല്ല എനിക്ക്.നിന്നെ ഒന്ന് കാണാൻ വേണ്ടി എത്ര തവണ മരിക്കാൻ തയാറായി എന്നറിയോ നിനക്ക്.പക്ഷെ എല്ലായിടത്തും ഞാൻ തോൽക്കുന്നു.എനിക്ക് നിന്നെ കാണണം പാറു. ഇല്ലെങ്കിൽ…….ഇല്ലെങ്കിൽ ഞാൻ ചിലപ്പോ……..

“എന്താ കാർത്തി ഈ പറയണേ………. നീ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ,ഞാൻ നിന്നോട് സംസാരിച്ചിട്ടുണ്ടെങ്കിൽ,ഞാൻ നിന്നെ മുന്നിൽ വരില്ലെന്ന് തോന്നുന്നുണ്ടോ????ന്റെ കാർത്തി കരയുന്നത് കാണാൻ എനിക്ക് ഇഷ്ട്ടമല്ല.ഞാൻ വരാം.

കാർത്തി: പിന്നെ എന്തിനാ മടിച്ചിരിക്കുന്നെ ഒന്ന് വേഗം വാ

“അയ്യടാ ചെക്കന്റെ പൂതി.അങ്ങനെ ഇപ്പോ നിന്റെ മുന്നിൽ ഞാൻ വരില്ല.”

കാർത്തി: നീ പറ്റിക്കുവാണോ???? എന്നാ പിന്നെ ഞാൻ പോട്ടെ

“നിനക്ക് അങ്ങനെ പോവാൻ പറ്റോ കാർത്തി………. ഞാൻ വരാം എന്റെ ചെക്കൻ ഒന്ന് കണ്ണ് അടക്ക്.”

കാർത്തി കണ്ണുകൾ മെല്ലെ അടച്ചു.

കിഴക്ക് വശത്തുന്ന് ഒരു ഇളം തെന്നൽ അവന്റെ കവിളിൽ മൊത്തമിട്ട് പോയി.നല്ല പാലപൂവിന്റെ മണം ആ പരിസരത്താകെ പരന്നു.തന്റെ മുമ്പിൽ ആരോ നിൽപ്പുണ്ടെന്ന് അവന് ഉറപ്പായി.

“ഇനി എന്റെ കാർത്തി കണ്ണ് തുറന്നോ……..”

അവൻ തന്റെ കണ്ണുകൾ പതിയെ തുറന്നു.

തുടരണോ………????

Leave a Reply

Your email address will not be published. Required fields are marked *