രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Posted by

ഞാൻ വീണ്ടും അവളുടെ കാതിൽ പറഞ്ഞു . അതിനിടക്ക് ഞങ്ങളുടെ കുശു കുശുക്കൽ ഒകെ ശ്രദ്ധിച്ചെന്ന പോലെ ശൈലജ ചെറിയമ്മ ഒന്ന് തിരിഞ്ഞു നോക്കി . മഞ്ജുസിന്റെ തൊട്ടു മുൻപിൽ ആയാണ് പുള്ളിക്കാരി നിന്നിരുന്നത് .”എന്താടി പെണ്ണെ ഇവിടെ ഒരു സ്വകാര്യം പറച്ചിൽ ?”
പുള്ളിക്കാരി ഞങ്ങളെ തിരിഞ്ഞു നോക്കിയതും മഞ്ജുസ് എന്നിൽ നിന്നും സ്വല്പം വിട്ടുമാറി ചിരിച്ചു .

“ഏയ് ..ചുമ്മാ …നിന്ന് ബോറടിച്ചപ്പോ ഓരോന്ന് പറഞ്ഞതാ …”
മഞ്ജുസ് ചുണ്ടത് ഒരു ചിരി വരുത്തികൊണ്ട് പറഞ്ഞൊപ്പിച്ചു . അവള് അകന്നു മാറിയതോടെ എനിക്കും ഒരാശ്വാസം ആയി .

“ഹ്മ്മ്…”
അതോടെ പുള്ളിക്കാരി ഒന്ന് മൂളി . പിന്നെ വീണ്ടും മറുവശത്തേക്ക് തിരിഞ്ഞു നിന്നു . അതോടെ വീണ്ടും ഞാനും മഞ്ജുവും അടുപ്പിച്ചായി . എന്നാൽ ഇത്തവണ ഞാൻ അവളുടെ പുറകിൽ നിൽക്കാതെ ഒരു സൈഡിലോട്ടയാണ് നിന്നത് .

അതുകണ്ടു മഞ്ജുവും ചിരിക്കുന്നുണ്ട് .

“കൂടുതൽ കിണിക്കല്ലേ…”
അവളുടെ ഇളി കണ്ടു ഞാൻ ദേഷ്യപ്പെട്ടു .

പിന്നെയും മുക്കാൽ മണിക്കൂറോളം ക്യൂ നിന്നിട്ടാണ് ഞങ്ങൾ ദർശനം നടത്തി പുറത്തിറങ്ങിയത് . അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു . പഴനി മലയുടെ മുകളിൽ നിന്നും നോക്കിയാല് കാണുന്ന ദീപാലങ്കൃതമായ ടൗണിന്റെ ആകാശ കാഴ്ച അതിമനോഹരമാണ് .നോക്കെത്താ ദൂരം അത് ആകാശത്തെ നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങി പരന്നുകിടക്കുന്നു …

അതൊക്കെ നോക്കി കണ്ടും ഫോട്ടോ എടുത്തും ഞങ്ങള് ചുറ്റി നടന്നു . പിന്നെ തങ്കത്തേര് എഴുന്നള്ളിപ്പ് കാണാൻ വേണ്ടി ഒഴിഞ്ഞൊരു മൂലക്ക് സ്ഥാനം പിടിച്ചു .ഇത്തവണ പിള്ളേരെ ഞാനും മഞ്ജുവും ആണ് എടുത്തിരുന്നത് . ഒരു ചേഞ്ചിന് ആദികുട്ടനെ ഞാൻ ആണ് എടുത്തത് . റോസിമോള് ബഹളം വെക്കുന്ന കാരണം അവളെ മഞ്ജുവിന് കൊടുത്തു .

പെണ്ണിന് മഞ്ജുസിനെ പേടി ആണ് . അതുകൊണ്ട് അവളുടെ അടുത്ത് ആകുമ്പോ ഒച്ചയും വിളിയും ഒന്നും ഉണ്ടാക്കില്ല . അവളുടെ കയ്യിന്നു നല്ലതു കിട്ടും എന്ന് റോസീമോൾക്കും അറിയാം .

“അ.ച്ച ..ഹ്ഹ ”
ഞാൻ വേറെ എങ്ങോട്ടോ നോക്കുന്നത് കണ്ടു എന്റെ കൊക്കാതിരുന്ന ആദി എന്റെ മുഖത്ത് തട്ടി വിളിച്ചു .

“എന്താ അപ്പൂസേ ..”
ഞാൻ അവന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിണുങ്ങി . അപ്പോഴാണ് ഞങ്ങൾ നിന്നിരുന്നതിന്റെ തൊട്ടു പുറകിലെ മതിലിൽ ഒരു കുരങ്ങൻ വന്നിരിക്കുന്നത് അവൻ കാണിച്ചു തരുന്നത് .

“ദാ ദാ..ബൂ ബൂ ”

Leave a Reply

Your email address will not be published. Required fields are marked *