ഞാൻ അവളുടെ മുന്നിൽ വച്ച് അതു കഴിച്ചു…..
നിറകണ്ണുകളും കൂപ്പുകൈയുമായി അവളുടെ
മുമ്പിൽ നിന്നും നിരങ്ങി നീങ്ങി…..
പിറ്റേദിവസം, അതേ സമയം, അതേ
സ്ഥലത്തുവച്ച് ഞങ്ങൾ കണ്ടുമുട്ടി…………
“ഇന്നും വേണോ, പഴംപൊരി?”
അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു……
“അയ്യോ, വേണ്ടായേ!’ ഞാനും ആ ചിരിയിൽ
പങ്കുചേർന്നു……
“”അവളുടെ ഓരോ വാക്കിലും, ഞാൻ
അലിഞ്ഞുപോകുന്നതു പോലെ എനിക്കു തോന്നി.
എന്നും രാവാണെന്നു കരുതിയ ജീവിതത്തിൽ
പകലിന്റെ പൊൻവെളിച്ചം തൂകിവന്ന മാലാഖയോ
ഇവൾ…..?””
“ചേട്ടന്റെ പേരെന്താ?”
“സുനില്. കുട്ടീടെയോ?”
പേരില്ലാക്കുട്ടി..ഹ! ഹ!’ അവൾ ചിണുങ്ങി……
അപ്പോഴാണു ഞാനവളെ സൂക്ഷ്മമായി
നിരീക്ഷിക്കുന്നത്……
പേടമാനിന്റെ മിഴികൾ…….
അവളുടെ ശില്പത്തിനൊത്തെ മൂക്കിൽ
അഴകേറിയ ഒരുതരിപ്പൊന്നിന്റെ മൂക്കുത്തി…
മൃദുലമായ കവിളുകൾ…
അവളുടെ ഇളംചുണ്ടിന്റെ കോണിലൊളിപ്പിച്ച
മന്ദസ്മിതത്തിന്റെ ചേല്…
കുഞ്ഞുകമ്മൽ തിളങ്ങുന്ന കാതിനു മുകളിലൂടെ
പാറിക്കളിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി,
നിറചിരിയുമായി എന്റെ മുമ്പിലൊരു
ദേവതയെപ്പോലെ അവൾ വന്നുനിൽക്കുന്നു….
മനസ്സിലെവിടെയോ, എന്നോ ജീർണ്ണിച്ച
മോഹങ്ങളുടെ തുടികൊട്ടും ചിലമ്പൊലിയും
ഉണരുന്നതു പോലെ…
ഏറെ നാളുകൾ, എന്റെ പ്രഭാതവേളകളെ അവൾ
പ്രകാശപൂർണ്ണമാക്കി..
ഞങ്ങളുടെ സൗഹൃദം വളർന്നു……
ഞങ്ങൾക്കിടയിലെ മതിലുകൾ ഇടിഞ്ഞുവീണത്
ശരവേഗത്തിലായിരുന്നു…..
“എന്റെ മനസ്സാകുന്ന ഇലപൊഴിഞ്ഞ
മാമരച്ചില്ലമേൽ ആ പേരറിയാക്കിളി
കൂടുകൂട്ടുകയായിരുന്നു…..”
ഞാൻ പോലുമറിയാതെ, അവളെ
കൂടുതലറിയുവാനും എന്നും അവളുമായുള്ള
സൗഹൃദം നിലനിർത്തുവാനുമുള്ള അഭിലാഷം
എന്റെ ഹൃദയത്തിൽ ഉരുവാകുന്നുണ്ടായിരുന്നു…..
എനിക്കും ഒരു പൂത്തുതളിർക്കുന്ന
വസന്തത്തിന്റെ സ്വപ്നങ്ങളുണ്ടാകാൻ തുടങ്ങി….
എന്റെ കാലുകളുടെ അഭാവത്തെക്കുറിച്ചോ
വികലാംഗനെന്ന പരിമിതിയെക്കുറിച്ചോ
ഞാൻ ചിന്തിച്ചില്ല…. എന്റെ മനസ്സ് അവളിൽ
അലിഞ്ഞുപോകുന്നു…..
അലിഞ്ഞുചേരാൻ കൊതിക്കുന്നു……
പ്രണയം അന്ധമാണ്… അതു ചുറ്റുപാടുകളെയോ
പരിമിതികളെയോ അതിരുകളെയോ കുറിച്ചു
പര്യാകുലമാകുന്നില്ല….
ഒരുവനിൽ പ്രണയമുണരുമ്പോൾ എല്ലാറ്റിനെയും
അവൻ വിസ്മരിക്കുന്നു…..
അവൾ..ഇനി അവൾ മാത്രമാണെല്ലാം……
കനവിലും നിനവിലും
പ്രണയമൊഴുകുന്നു……. നിറഞ്ഞു തുളുമ്പി….
വൈകിവന്ന വസന്തത്തിൽ പൂചൂടുന്ന
എന്റെ പ്രണയത്തിന്റെ ചില്ലകൾ എന്നിൽ
ആനന്ദത്തത്തിന്റെ അലയടികളുയർത്തി……
മനസ്സ് അവളുടെ സാമീപ്യത്തിൽ സന്തോഷം
കണ്ടെത്തുന്നു… പ്രഭാതവേളകളെന്നത് പതിയേ സായാഹ്നത്തിലെ ഒരു ചായയുടെ ഹ്രസ്വവേളയിലേയ്ക്കും വ്യാപിക്കപ്പെട്ടു…..
ആ ഹ്രസ്വവേളകളിൽ ഉരുവായത്, യുഗങ്ങൾ