വിശ്വസിക്കാൻ കഴിഞ്ഞില്ല…. എനിക്കു
സ്നേഹിക്കാനും വീട്ടിൽ കാത്തിരിക്കാനും
ഒരമ്മയും പെങ്ങളുമുണ്ട്… എന്നാൽ അനാഥയായ
ഇവളുടെ കാര്യമോ….?
ആരുമില്ലെന്ന വലിയ സങ്കടം ഉള്ളിലുരുകുമ്പോഴും, നിരാശപ്പെടാതെ കഠിനാധ്വാനം ചെയ്ത് ഒരു ഉദ്യാഗം നേടിയത് ഒരു നേട്ടം…..
അനേകം കുട്ടികളുടെ ബുദ്ധിമണ്ഡലത്തിൽ
വെളിച്ചം പരത്തുന്ന അധ്യാപികയെന്നത് മറ്റൊരു
നേട്ടം…..
അശരണനും വികലാംഗനുമായ തന്നെ
പ്രണയവസന്തത്തിന്റെ പരകോടിയിലെത്തിച്ചതു
തനിക്കു സ്വപ്നതുല്യമായ മറ്റൊരു സമ്മാനം….
“ഇവൾ മനുഷ്യസ്ത്രീയല്ല…മാലാഖയാണ്…”
മനസ്സു മന്ത്രിച്ചു…….
അകത്ത് അനാധാലയത്തിന്റെ രക്ഷാധികാരിയായ
പുരോഹിതന്റെയരികിലേയ്ക്കാണ്, അവൾ
എന്നെ കൊണ്ടുപോയത്…..
തോമാസച്ചൻ നിറപുഞ്ചിരിയോടെ എനിക്കൊരു
ഹസ്തദാനം നൽകി…….
എന്നെ കൈപിടിച്ച് ഒരുകസേരയിലിരുത്താൻ
അച്ചൻ സഹായിച്ചു……
“പ്രിയക്കുട്ടി ഇന്നെന്താ, ക്ലാസ്സിൽ പോയില്ലേ?”
അച്ചൻ ചോദിച്ചു….
“ഒരു പ്രധാനപ്പെട്ട കാര്യത്തിന് ലീവെടുത്തതാ,
ഫാദർ.” അവൾ പറഞ്ഞു……
“അതെന്താണൊരു പ്രധാനകാര്യം?” അച്ചൻ
ചിരിച്ചുകൊണ്ടു ചോദിച്ചു….
അവൾ കണ്ണുകൾ താഴ്ത്തിക്കൊണ്ടു പറഞ്ഞു…..
“ഒരാളെ കണ്ടെത്തിയിട്ടുണ്ടു ഫാദർ…..”
“ഹ! ഹ! ഹ!” അച്ചൻ ഉച്ചത്തിൽ ചിരിച്ചു…….
എനിക്കൊന്നും മനസ്സിലായില്ല…. ഞാൻ
അവൾക്കുനേരെ സൂക്ഷിച്ചു നോക്കി………..
അച്ചൻ പറഞ്ഞു…….
“സുനിലേ… ഇവൾ തന്നെക്കുറിച്ച് എല്ലാം
പറഞ്ഞിട്ടുണ്ടെടോ… താൻ ഇവളെ
സ്നേഹിക്കുന്നതു പോലെ ഇവളും തന്നെ
സ്നേഹിക്കുന്നു… സ്നേഹം തന്നെയായ ദൈവം
നിങ്ങൾ ഒന്നാകണമെന്ന് ആഗ്രഹിക്കുന്നു…… തനിക്ക് എന്തെങ്കിലും വിരോധമുണ്ടോ…?”
അച്ചന്റെ വാക്കുകൾ കേട്ട് ഞാൻ
തരിച്ചിരുന്നുപോയി…….!
ഇവളാരാണ്! പ്രണയദേവതയോ?
അതോ ഇന്ദ്രജാലക്കാരിയോ?
ഞാൻ ഒരു നിമിഷം അവളുടെ മുഖത്തേയ്ക്ക്
സൂക്ഷിച്ചു നോക്കി…….
എന്റെ പെണ്ണ്…
അതെ… എന്റെ പെണ്ണുതന്നെ…
ഒന്നും ചിന്തിച്ചില്ല… പരിമിതികളെക്കുറിച്ചോ,
വൈകല്യത്തെക്കുറിച്ചോ,
കുടുംബഭാരത്തെക്കുറിച്ചോ…. ഒന്നും……!
“എന്താടോ, സമ്മതമാണോ?”
അച്ചന്റെ വാക്കുകൾ കഴിയും മുമ്പേ,
ഉറച്ചസ്വരത്തിൽ ഞാൻ പറഞ്ഞു….
“സമ്മതമാണച്ചോ….”
അനാഥാലയത്തിന്റെ പടിയിറങ്ങുമ്പോൾ,
ഞങ്ങളിരുവരുടെയും കരങ്ങൾ ചേർത്തുപിടിച്ചിട്ട്,
അച്ചൻ പറഞ്ഞു:
“ദൈവം അബ്രഗ്രഹിക്കട്ടെ..!”
ആ സുവർണ്ണ നുമിഷങ്ങളിൽ, ഞാനവളുടെ കൈകകോർത്തുതന്നെ പിടിച്ചിരുന്നു…….
ഒരിക്കലും കൈവിട്ടു കളയില്ല ഞാനെന്റെ
മുത്തിനെ…