“ഇത്രയും കെട്ടിടങ്ങൾക്കിടയിൽ ഓഫീസ് റൂം ഞാനെങ്ങനെ കണ്ടുപിടിക്കും കർത്താവേ .”
ഞാനൊന്ന് ആലോചിച്ചു.
ചില പയ്യന്മാർ ബൈക്ക് റൈസ് ചെയ്ത് വരുന്നത് കണ്ടപ്പോൾ എന്റെ ചിന്ത മാറി.
” എടാ ഈ ഓഫീസ് റൂം എവിടാ ”
മുൻപേ പോയ ഒരു ആൺകുട്ടിയോട് ഞാൻ ചോദിച്ചു. ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. പുള്ളിക്കാരൻ
ചൂടിലാണ്. അവന്റെ കട്ടി താടിയും മീശയും കണ്ടപ്പോൾ എനിക്കു മനസ്സിലായി പുള്ളി നല്ല ചൂടനാണെന്ന്.
“സീനിയേർസിനെ എടാ എന്നു വിളിക്കുന്നോ ടാ മൈ ……….”.
അവന്റെ ആ ഡയലോഗ് എന്നെ ഞെട്ടിച്ചു.
” എട ഞാൻ സ്റ്റുടന്റല്ല സാറാ ” . ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” അയ്യോ സോറി സർ സാറിനെ കണ്ടാൽ സാറാണെന്ന് പറയില്ല സാർ ”
അവന്റെ വിനയം കണ്ടാൽ എന്നോട് കയർത്ത് സംസാരിച്ചവനെന്ന് പറയേ ഇല്ല. എനിക്ക് ചിരിയാണ് വന്നത്.
എന്റെ ചിരി കണ്ടിട്ടാകണം പുള്ളിയും കൂളായി
“തനിക്ക് ഓഫീസ് റൂം കാണിച്ച് തരാൻ പറ്റുമോ ?” ഞാൻ ചോദിച്ചു.
സാറ് വാ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് അവൻ മുന്നേ നടന്നു. അവനെ കുറ്റം പറയാനും പറ്റില്ല ,കേളേജ് പിള്ള രെ പോലെ ഷർട്ടും ജീൻസും ഷൂവുമിട്ട് ഒരു ചെറിയ ബാഗും തൂക്കി വന്നാൽ ഒറ്റനോട്ടത്തിൽ കേളേജ് സ്റ്റുഡന്റ് എന്നേ ആർക്കും തോന്നു.
“സർ ഇതാ ” അവൻ എന്നെ ഓഫീസ് റൂമിനു മുന്നിൽ എത്തിച്ചു.
” സർ അയാം റിയലി സോറി”. അവൻ ഒന്നു കൂടെ ആവർത്തിച്ചു.
“എടാ അത് സാരമില്ല താൻ പോ” ഞാൻ തോളിൽ തട്ടി പറഞ്ഞു .അവൻ ഒരു ചിരി സമ്മാനിച്ച് തിരികേ പോയി. ഞാൻ നേരെ പ്രിൻസിപ്പാലിന്റെ റൂമിൽ പോയി . ഒരു മധ്യവയസ്കയായ വെളുത്തു മെലിഞ്ഞ സ്ത്രീയാണ് പ്രൻസിപ്പാൾ , തലമുടി അങ്ങിങ്ങു നരച്ചിട്ടുണ്ട്.
ഞാൻ അപ്പോയിൻമെന്റ് ലെറ്റർ നൽകി. “ഫസ്റ്റ് കോളേജ് ആണല്ലേ “അവർ ചിരിച്ചു കൊണ്ട് ചോദിച്ചു.