തോന്നി. പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്. അല്ലെങ്കിൽ ആദ്യമെ തീറ്റ തുടങ്ങുന്നവൻ ഇന്ന് കാറ്റു പോയ ബലൂൺ കണക്കെ ഇരിക്കുന്നു.
”ചോറ് കൊണ്ടുവന്നില്ലേ ” ഫ്രണ്ട് ബഞ്ചിലുള്ള ലക്ഷ്മി ചോദിച്ചു.
“ഓ വിശപ്പില്ലാത്തതു കൊണ്ട് കൊണ്ടുവന്നില്ല ”
എന്ന ഒരു ഡയലോഗും അടിച്ച് ഞാൻ ഡെസ്കിൽ കമഴ്ന്നു കിടന്നു.
ഡയലോഗടിച്ചെങ്കിലും ആഹാരം എടുക്കാൻ മറന്നതാണെന്ന് എല്ലാവർക്കും മനസ്സിലായി.
പതിയെ ഉറക്കം എന്നെ വന്നു മൂടാൻ തുടങ്ങി പെട്ടെന്ന് ആരോ എന്റെ അടുത്തു വന്ന് ഇരിക്കുന്നതായി തോന്നി. ഞാന് എഴിച്ചു നോക്കി കണ്ണും മിഴിച്ച് ഇരുന്നു. അതെ അവൾ ബ്രൗൺ കളറുള്ള കണ്ണുകളുള്ള രേവതി എന്റെ അടുത്തിരിക്കുന്നു.
അവളുടെ കയ്യിൽ ചോറ്റുപാത്രത്തിന്റെ അടപ്പുണ്ട് , അതിൽ കുറച്ച് കറി ഒഴിച്ച ചേറും കൂട്ടാനും .അത് എന്റെ മുൻപിൽ വച്ച് “കഴിക്ക് ” എന്ന് പറഞ്ഞ് അവൾ അവളുടെ സീറ്റിലേക്ക് പോയി. ക്ലാസ്സിലെ കുട്ടികളെല്ലാം എന്നെയും അവളെയും മാറി മാറി നോക്കുന്നു. ഒരു ആൺകുട്ടിയോടു പോലും സംസാരിക്കാത്ത അവൾ എനിക്ക് ചോറ് കൊണ്ടുവന്നതാണ് എല്ലാവർക്കും അതിശയം.
നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ വേഗം അതെല്ലാം അകത്താക്കി. പുറത്തുപോയി പാത്രം കഴുകി അവൾക്കു നൽകി.
“Thanks ”
ഞാനതു പറഞ്ഞപ്പോൾ അവർ ഒരു ചിരിയാണ് എനിക്ക് മറുപടിയായി നൽകിയത്. ആ ചിരി എന്റെ മനസ്സിൽ പതിഞ്ഞു. എന്താണ് എനിക്ക് പറ്റിയത് എനിക്ക് അവളോട് പ്രേമമാണോ . ഓരേന്നാലോചിച്ചിരുന്നപ്പോൾ ക്ലാസ്സു തുടങ്ങി. പിന്നെയും മനസ്സിൽ ആരോ പറയുമ്പോലെ ആരോ എന്നെ വീക്ഷിക്കുന്നു. ഞാൻ തിരിഞ്ഞ് നോക്കി. അതെ ആ കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ട് , രേവതി. ക്ലാസ്സിലെ പെൺകുട്ടികൾ അവൾ എന്നെ നോക്കുന്നതു കണ്ട് അടക്കി എന്തോ പറയുന്നുണ്ട്. എനിക്ക് എന്തോ പോലെ ചമ്മലായി ഞാൻ പിന്നെ അങ്ങോട്ട് നോക്കീല ക്ലാസ്സ് കഴിഞ്ഞതും വേഗം വീട്ടിലേക്ക് വിട്ടു.
അടുത്ത രണ്ടു ദിവസം ഞാൻ ലീവായിരുന്നു. എന്റെ കസിന്റെ കല്യാണം. എല്ലാ ബന്ധുക്കളും കാണും അടിച്ചു പൊളിക്കാൻ പറ്റിയ ദിവസം .ഞാൻ ലീവെടുക്കുന്ന കാര്യം കോളേജിൽ ആരോടും പറഞ്ഞില്ല. ഒരു ക്ലാസ്സു പോലും