“അത് വെള്ളത്തിൽ പോയി ആകെ ഉണ്ടായിരുന്ന ഫോണാ പപ്പേടെ വായിൽ നിന്ന് അതിന് നിറെ കിട്ടി ” .
ഇത് കേട്ടതും ജിതിൻ പൊട്ടിചിരിക്കുകയാണ്.
“എടാ എന്താ പ്രശ്നം നീ ഒന്നു പറ ” ഞാനവനോട്
കെഞ്ചി.
“അവൾക്ക് നിന്നോട് പ്രേമം ”
അവന്റെ വാക്കുകൾ എന്നെ ഞെട്ടിപ്പിച്ചു.
“എന്ത് ? നീ ഒന്നു തെളിച്ചു പറ ”
“എടാ നീ മൂന്നു ദിവസം വന്നില്ലല്ലോ അവൾ നീ ഇരിക്കുന്ന സ്ഥലവും നോക്കി ഒറ്റ ഇരുപ്പായിരുന്നു. എന്നോട് ചോദിച്ചു നീ എന്താ വരാത്തേ എന്ന് ഇന്നലെ ഉച്ചക്ക് അവള് ഇരുന്നു കരയുന്നുണ്ടായിരുന്നു. ”
അവന്റെ വാക്കുകൾ എന്നിൽ ഒരു പ്രതേക അനുഭൂതി ഉണ്ടാക്കി.
ഞാനും അവനും കൂടെ ക്ലാസ്സിലേക്ക് പോയി. എല്ലാ പേരും എന്നെ നോക്കുന്നുണ്ട്. ചിലർ ചിരിക്കുന്നുണ്ട്.
ഞാൻ ഒന്നു കൂളായി എന്റെ സീറ്റിൽ ഇരുന്നു. അവൾ ഡെസ്കിൽ കമഴ്ന്ന് കിടക്കുന്നുണ്ട് മുഖം കാണാൻ പറ്റുന്നില്ല. ചിലർ കമെന്റുകൾ അടിക്കുന്നുണ്ട് ഞാനത് കര്യമാക്കീല .ഉച്ചവരെ അങ്ങനെ പോയി. ഞാൻ ചോറ് കൊണ്ടുവന്നിരുന്നില്ല. അമ്മ കല്യാണ വീട്ടിൽ നിന്ന് എത്തീട്ടില്ല അതു തന്നെ കാരണം. ക്യാന്റീനിൽ നിന്ന് കഴിക്കാമെന്ന് കരുതിയാണ് വന്നത്. എല്ലാപേരും ചോറ് കഴിപ്പ് തുടങ്ങി അവർ കഴിക്കുന്നില്ല അഴിച്ചിരിക്കുകയാണ്. ഞാൻ അവളുടെ സീറ്റിനരികത്തേക്ക് പോയി അവളുടെ കൂട്ടുകാരിയോട് നീങ്ങി ഇരിക്കൻ പറഞ്ഞ് ഞാൻ രേവതിയുടെ അടുത്ത് ഇരുന്നു. എല്ലാ പേരും അതിശയത്തോടെ എന്നെ നോക്കുന്നു അവളും . ഞാൻ അവളുടെ ബാഗെടുത്ത് അതിൽ നിന്നും ചോറ്റുപാത്രമെടുത്ത് തുറന്ന് ഞാൻ കഴിപ്പ് തുടങ്ങി എല്ലാ പേരും വാ തുറന്ന് നോക്കി ഇരിക്കുകയാണ്. പകുതി ചോറ് കഴിച്ച് ബാക്കി അവിടെ വച്ചു.
“എടുത്ത് കഴിച്ചിട്ട് താഴേക്ക് വാ ഞാൻ ഗ്രൗണ്ടിലെ സ്റ്റെപ്പിലുണ്ടാകും” ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു .തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് കഴിക്കുകയാണ്.
തുടരണോ ?