ആശുപത്രിയിൽ ഉച്ചക്ക് 2 മണി കഴിഞ്ഞാൽ കൂട്ടിരുപ്പുകാരെ പുറത്താക്കും പിന്നെ വൈകിട്ട് അഞ്ചു മണി ആയിട്ടേ അകത്തു കയറ്റു. രാത്രിയിൽ 9 മണി കഴിഞ്ഞാൽ പിന്നെ പുറത്തു പോണം. രാവിലെ 5 മുതൽ 8 മണി വരെ അവിടെ പോകാം. പിന്നെ പുറത്തിറങ്ങിയാൽ 12 മണിക്കേ പ്രവേശനം ഉള്ളു.
പാവം മങ്ക എന്ത് ചെയ്യാൻ. ആകെ പരിചയമുള്ളതു വാസു അമ്മാവൻ മാത്രം. ചന്ദ്രൻ കിടക്കുന്നതു മൂന്നാം നിലയിൽ. ലിഫ്റ്റിൽ പോകുമ്പോഴും വരുമ്പോഴും ഒക്കെ മങ്കയുടെ സങ്കടം കണ്ടിട്ട് വാസു അമ്മാവൻ കാര്യങ്ങൾ ചോദിക്കും. പിന്നെ പകലും രാത്രിയിലും ഒക്കെ ഗ്രൗണ്ട് ഫ്ലോറിൽ വാസു അമ്മാവൻ ഇരിക്കുന്ന കസേരയുടെ അടുത്താണ് മങ്ക സമയം കളയുന്നത്.
രണ്ടു ദിവസമായപ്പോഴേക്കും മങ്കയും വാസു അമ്മാവനും നല്ല പരിചയക്കാരായി. മങ്കയുടെ പേരും വീട്ടുകാര്യങ്ങളും ഒക്കെ ചോദിച്ചു മനസ്സിലാക്കി.
വാസു അമ്മാവൻ പട്ടാളത്തിൽ നിന്നും പിരിഞ്ഞു വന്ന ആളാണ്. ഭാര്യ മരിച്ചു പോയി. രണ്ടു മക്കളും കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ജീവിക്കുന്നു. ആരോഗ്യം അനുവദിക്കുന്നതിന്റെ പേരിൽ ഇപ്പോൾ ആശുപത്രിയിൽ ജോലി ചെയ്യന്നു.
മങ്കയുടെ സങ്കടങ്ങൾ ഒക്കെ കേട്ടപ്പോൾ വാസു അമ്മാവൻ ചോദിച്ചു.
“കൊച്ചെ കയ്യിൽ ചിലവിന് കാശൊക്കെ ഉണ്ടോ”.
മങ്ക പറഞ്ഞു ” ങ്ഹാ.. ഉണ്ട്. ആയിരം രൂപയോളം കാണും”.
കരുണ തോന്നിയ വാസു അമ്മാവൻ പറഞ്ഞു
“കൊച്ചിന് ഇനി എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി. കാശിന്റെ കാര്യം ഒക്കെ ഓർത്തു വിഷമിക്കേണ്ട. കയ്യിൽ ഇരിക്കുന്ന കാശു കൊച്ചു സൂക്ഷിച്ചു വച്ചേരെ. എനിക്ക് അങ്ങനെ വല്യ ചിലവൊന്നും ഇല്ലല്ലോ. ഈശ്വര സഹായത്താൽ സാമാന്യം ജീവിക്കാനുള്ള ചുറ്റുപാടുകൾ ഒക്കെയുണ്ട്. എനിക്കാണെങ്കിൽ പണ്ടേ അന്യദുഖത്തിൽ കരുണയുള്ള ആളാണ്. പട്ടാളത്തിൽ ഉണ്ടായിരുന്നപ്പോൾ ഒത്തിരി പേരെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു കൊച്ച് എന്നെ സ്വന്തമായി കണ്ടാൽ മതി”.
അതൊക്കെ കേട്ടപ്പോൾ മങ്കക്കു അയാളോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. വാസു അമ്മാവൻ എപ്പോൾ നോക്കിയാലും ഡ്യൂട്ടിയിൽ ആയിരിക്കും. പകരക്കാരായി ആരെയും കണ്ടിട്ടില്ല.
രാത്രിയിൽ 11 മണി ഒക്കെ കഴിഞ്ഞാൽ ചിലപ്പോൾ വീട്ടിൽ പോകും. അടുത്ത് തന്നെയാണ് താമസം എന്ന് പറഞ്ഞു. ആശുപത്രി വകയായുള്ള ഒരു വീട്.
അടുത്ത ദിവസം മങ്ക ആഹാരം വാങ്ങാൻ ഇറങ്ങിയപ്പോൾ വാസു അമ്മാവൻ കൂടെ വന്നു. കൗണ്ടറിൽ ഇരിക്കുന്ന ആളോട് പറഞ്ഞു.
“ഡോ.. മാനേജർ സാറെ ഈ കൊച്ചു എന്റെ പെങ്ങളുടെ മോളാണ്. അതുകൊണ്ടു എന്തോ ചോദിച്ചാലും കൊടുത്തേക്കണം. പൈസ ഞാൻ തന്നേക്കാം”.
അപ്പോൾ മങ്ക പറഞ്ഞു