അശ്വതി അച്ചു [Danmee]

Posted by

അശ്വതി അച്ചു

Aswathy Achu | Danmee

 

“ഡി കോപ്പേ എന്നെ കളഞ്ഞിട്ട് വല്ല സായിപ്പ് ന്റെയും  കുടെ പോയാൽ അവിടെ വന്നു കൊല്ലും ഞാൻഓ പിന്നെ ടിക്കറ്റ് പോയിട്ട് പാസ്പോർട്ട്‌ പോലും എടുക്കാൻ പൈസ ഇല്ലാ എന്ന് പറയുന്ന നീ അല്ലെ ”

*    അശ്വതി അച്ചു    *

എയർപോർട്ടിൽ  വന്നു ഇറങ്ങിയത്  മുതൽ സർക്കാർ ക്വാറന്റൈൻ  കഴിഞ്ഞു വീട്ടിലേക് ഉള്ള ഈ യാത്ര തുടങ്ങുന്നത് വരെ എങ്ങനെ കയിച്ചു കൂട്ടി എന്ന് അശ്വതിക്ക്  ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് അങ്കിൾ ന്റെ  കൂടെ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക്  പോകുമ്പോൾ ആദ്യ തിരിച്ചുവരവ് ഇങ്ങനെ ആയിരിക്കും എന്ന് അവൾ വിചാരിച്ചിരുന്നില്ല. ഇനി വീട്ടിൽ എത്തിയാലും വീണ്ടും ഒരു 14 ദിവസം വീട്ടുതടങ്കലിൽ ആയിരിക്കും അതുകഴിഞ്ഞു മാത്രമേ അവൾക്ക് അവളുടെ അച്ചുവേട്ടനെ കാണാൻ കഴിയു.

ഇപ്പോൾ അവൾ അവളുടെ അച്ചുവേട്ടൻ പിച്ചവെച്ചു   നടന്ന വീട്ടിൽ ആണ് ക്വാറന്റൈൻലിൽ ഇരിക്കുന്നത്.

വർഷങ്ങൾക്ക്  മുൻപ് അച്ചുവിന്റെ അച്ഛൻ അച്യുതൻ പണയമായി നൽകിയ വീടായിരുന്നു ഇത്. പക്ഷെ അയാൾക്ക് അത് തിരിച്ചു  വെടിക്കാൻ  സാധിച്ചില്ല.

അശ്വതിയെ കത്ത്‌ അവളുടെ അമ്മയും അമ്മായിയും  ആ വീടിനു മുൻപിൽ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അശ്വതിയെ കണ്ട അമ്മ മുന്നിലോട്ട് നടന്നു. പക്ഷെ അമ്മായി അവരെ തടഞ്ഞു

അമ്മ : മോളെ

അശ്വതി : അമ്മയോട് ഞാൻ പറഞ്ഞതല്ലേ അവിടെ   വരുമ്പോൾ കാണാം എന്ന്

അമ്മായി : നീ അങ്ങ്  തടിച്ചുപോയല്ലോ പെണ്ണെ. അവിടെ തീറ്റയും കുടിയും മാത്രമേയുണ്ടായിന്നുള്ളു?

അശ്വതി :  സാധാരണ മെലിഞ്ഞുപോയി കോലംകെട്ടുപോയി എന്നക്കെ ആണല്ലോ പറയാറ്

അമ്മായി : ഞാൻ നിനക്ക് ഇഷ്ട്ടപെട്ട ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു ഇനി ഇപ്പൊ അതും കൂടെ തിന്നു നീ തടിക്കണ്ട എനിക്ക് ലാഭം

അമ്മ :പുറത്ത് അങ്ങനെ നിൽക്കണ്ട ആരേലും കണ്ടാൽ അത് മതി. മോളെ കതക് തുറന്ന് കിടക്കുകയാണ് നീ വരുന്നെന്നു പറഞ്ഞപ്പോൾ തന്നെ എവിടെ എല്ലാം ഒരിക്കിയിരിക്കുവാ

അമ്മായി :എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി അമ്മായി അപ്പുറത്ത് തന്നെ ഉണ്ട് കേട്ടോ

അശ്വതി : നിങ്ങൾ പൊക്കോ. ഞാൻ വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *