കാറിലെ മ്യൂസിക് പ്ലയെറിനോത്ത് പാട്ട് പാടി ഞാൻ സ്റ്റിയറിങ്ങിൽ താളം പിടിച്ചു.
എന്നെ തന്നെ നോക്കി സൈഡ് സീറ്റിൽ ഇരിക്കുന്ന അഞ്ജലിയെ അപ്പോൾ ആണ് ഞാൻ ശ്രെദ്ധിച്ചത്.
ദൈവമേ പണി പാളിയോ……. !
“സോറി മാഡം ഞാൻ ഒന്നും ഉദ്ദേശിച്ചല്ല പാടിയത്…. ” പാട്ടിന്റെ ഡബിൾ മീനിങ് ഉദ്ദേശിചാണ് അഞ്ജലി എന്നെ നോക്കിയത് എന്ന് വിചാരിച്ച് ഞാൻ പറഞ്ഞു.
“ഡേവിഡ് നിന്റെ വോയിസ് വളരെ സ്വീറ്റ് ആണ് ആരും കേട്ട് ഇരുന്നു പോകും. ”
ഭാഗ്യം എന്റെ പാട്ട് കേട്ടാണ് അഞ്ജലി എന്നെ നോക്കിയത്. വെറുതെ തെറ്റിധരിച്ചു.
“എല്ലാ താൻ എന്തിനാ എന്റെ അടുത്ത് സോറി പറഞ്ഞത് ? ”
“എല്ലാ ഞാൻ വിചാരിച്ചു…… ”
“താൻ എന്താ വിചാരിച്ചത് 🙂🙂 ”
ഞാൻ പാട്ട് പാടിയത് ഡബിൾ മീനിങ് വച്ചാണ് എന്ന് മാഡം വിചാരിച്ചുന്നു കരുതിയാ സോറി പറഞ്ഞത്.
“ഡബിൾ മീനിങ് ഓ ? ”
അഞ്ജലിക്ക് അത് കത്തിയപ്പോൾ എന്തോ വലിയ തമാശ പോലെ ചിരിക്കാൻ തുടങ്ങി.
പവിഴ മുത്തുകൾ പൊഴിയും പോലത്തെ പുഞ്ചിരി.
അവൾ അധികം ചിരിച്ചു കണ്ടിട്ടില്ലെങ്കിലും ഈ ഒരു ചിരി മാത്രം മതി അത് നികത്താൻ.
അഞ്ജലിയുടെ ചിരി കണ്ടു എന്റെ ചുണ്ടിലും ഞാൻ അറിയാതെ തന്നെ പുഞ്ചിരി വിടർന്നു.
“ഓഫീസിൽ എല്ലാവർക്കും എന്നോട് ദേഷ്യം ആണല്ലേ ? ”
“എല്ലാവരുടെയും കാര്യം എനിക്ക് അറിയില്ല എന്നാൽ ആ ലിസ്റ്റിൽ ഞാൻ ഇല്ല. 😊😊😊”
“എനിക്ക് സന്തോഷം ആയി ഓഫീസിൽ ഒരാൾ എങ്കിലും എന്നെ ദേഷ്യത്തോടെ അല്ലാലോ കാണുന്നത്. ”
“അവർക്ക് ഒന്നും മാഡത്തോട് പേർസണൽ ആയി ദേഷ്യം ഉണ്ടായിട്ടല്ല.ഹരിയേട്ടൻ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു. ”
“എല്ലാവരും ഹരിയേട്ടനെ ഒരു ബ്രദറിനെ പോലെ ആണ് കണ്ടിരുന്നത് ഹരിയേട്ടൻ തിരിച്ചും.”
” അത് കൊണ്ട് തന്നെ ഹരിയേട്ടൻ ഞങ്ങളോട് ഒന്നും ഹർഷ് ആയി പെരുമാറിയിട്ടില്ല. ”
“ഹരിയേട്ടൻ പോയി അതിന് പകരം വന്ന മാഡത്തിന്റെ പെരുമാറ്റവും ആയി യോജിക്കാൻ അവർക്ക് സമയം വേണ്ടിവരും. ”
“അവർക്ക് മാഡത്തോട് ഉള്ള ദേഷ്യം ഒന്നും അല്ല അതിന് കാരണം അവർക്ക് ഹരിയേട്ടനോട് ഉള്ള സ്നേഹം ആണ്. “