“അതിൽ മാഡത്തിന്റെ തെറ്റ് ഒന്നും ഇല്ല. മാഡം മാഡത്തിന്റെ ജോലി ചെയ്യാൻ വന്നു അത് ചെയ്യുന്നു. ”
“ഡേവിഡ് തന്റെ ആറ്റിട്യൂട് എല്ലാവരിൽ നിന്നും വ്യത്യസ്ഥമാണ്. ഐ ലൈക്ക് ഇറ്റ്. ”
“മാഡത്തിന്റെ ആറ്റിട്യൂടിന് എന്താ കുഴപ്പം…..എനിക്ക് മാഡത്തിന്റെ ആറ്റിട്യൂട് ഒരുപാട് ഇഷ്ടപെട്ടു ”
“😄😄😄😄 എന്റെ ആറ്റിട്യൂട് ഇഷ്ടം ആണെന്ന് പറഞ്ഞ ആദ്യത്തെ ആളാണ് താൻ ”
“സീരിയസ്‌ലി ഐ ലൈക്ക് യുവർ ആറ്റിട്യൂട്. മാഡം സ്ട്രൈറ്‌ഫോർവേഡ് ആണ്. എന്ത് കാര്യം ഉണ്ടെക്കിലും മുഖത്ത് നോക്കി പറയും. ”
“അത് നല്ല കാര്യം ആയാലും ചീത്ത കാര്യം ആയാലും. എനിക്ക് അങ്ങനെ ഉള്ളവരെ ഭയങ്കര ഇഷ്ടമാണ് . ”
“അവരുടെ മനസ്സ് ശുദ്ധമായിരിക്കും കാരണം അവർ മറ്റുള്ളവരെ പോലെ എല്ലാം ഉള്ളിൽ കൊണ്ട് വച്ച് നടക്കില്ല. ”
“ഓഫീസിൽ ഉള്ളവർ എല്ലാവരും തന്റെ അടുത്ത് ഇത്ര അറ്റാച്ച്മെന്റ് കാണിക്കുന്നത് എന്തിനാണ് എന്ന് എനിക്ക് ഇപ്പോൾ മനസിലായി. യു ആർ എ ഗുഡ് ഫ്രണ്ട്. ”
“എല്ലാ മാഡത്തിന് ഇവിടെ ഫ്രണ്ട്‌സ് ഒന്നും ഇല്ലെ പബ്ബിൽ ഒറ്റക്കായിരുന്നാലോ ? ”
“ഡേവിഡ് എന്റെ ആറ്റിട്യൂട് കാരണം എന്റെ അടുത്ത് ആരും ഫ്രണ്ട് ആകാൻ വരാറില്ല. അത് കൊണ്ട് എനിക്ക് പറയത്തക്ക ഫ്രണ്ട്‌സ് ഒന്നും ഇല്ല. ”
അത് പറയുമ്പോൾ അഞ്ജലിയുടെ മുഖം വാടി.
പബ്ബിന്റെ പാർക്കിങ്ങിൽ ഞാൻ വണ്ടി നിർത്തി.
“മാഡം ” കാറിൽ നിന്നും ഇറങ്ങാൻ പോയ അഞ്ജലിയെ ഞാൻ വിളിച്ചു.
“എന്താ ഡേവിഡ് ”
“ഫ്രണ്ട്‌സ് ” ഞാൻ അഞ്ജലിക്ക് നേരെ കൈ നീട്ടി
അഞ്ജലിയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു . അതിൽ നിന്നും തന്നെ മനസിലായി അവൾ എന്നിൽ നിന്നും ഇത് ആഗ്രഹിച്ചിരുന്നു എന്ന്.
“ഫ്രണ്ട്‌സ് ”
അത് ഒരു പുതിയ തുടക്കം ആയിരുന്നു എല്ലാത്തിന്റെയും.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഫ്ലാറ്റിലേക്ക് പോകുമ്പോളും അഞ്ജലി ഡേവിഡിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്നു.
ഹരി സാറിന്റെ വാക്കുകൾ ആണ് എനിക്ക് ഓർമ്മ വന്നത്. “തനിക്ക് ഇവിടെ എന്ത് പ്രശ്നം ഉണ്ടായാലും ഡേവിഡിന്റെ അടുത്ത് പറഞ്ഞാൽ മതി അവൻ ഹെല്പ് ചെയ്യും അത് ഒഫീഷ്യൽ ആയാലും അനോഫിഷ്യൽ ആയാലും “