അളിയാ ഒരു ചെറിയ പ്രശ്നം ഉണ്ട്
എന്ത്
എന്റെ കംപ്ലീറ്റ് ആയിട്ടില്ല
ടാ കോപ്പേ ഞാൻ മിനിയാന്നാ പറഞ്ഞത് അല്ലെ ഇന്നേക്ക് എന്തായാലും കംപ്ലീറ്റ് ആകണം എന്ന്
അളിയാ സത്യം ആയിട്ടും ഞാൻ മനഃപൂർവം ചെയ്‍തിരുന്നതല്ല മറന്ന് പോയതാ
കോപ്പ് ഇന്നും അഞ്ജലിയുടെ വായിൽ ഇരിക്കുന്നത് കേൾക്കണം.
ടാ ഒരു രണ്ട് മണിക്കൂറത്തെ പണി ഒള്ളു
അഞ്ജലിയിടെ ക്യാബിൻ നിന്നും ചീത്ത വിളിക്കുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങി.
കേട്ടാലോ റിപ്പോർട്ട് ഇവാലുവേഷൻ തുടങ്ങി. ഇനി എന്ത് ചെയ്യാനാ
സോറി അളിയാ
നിനക്ക് സോറി പറഞ്ഞാൽ മതിയല്ലോ അവളുടെ വായിൽ ഇരിക്കുന്നത് മൊത്തം കേൾക്കാൻ പോകുന്നത് ഞാനാ
അവസാനം എന്റെ ഊഴം എത്തി.
” കർത്താവേ രക്ഷിക്കണേ”
” മെയ് ഐ കം ഇൻ മാഡം ”
“യെസ് ”
“ഗുഡ് മോർണിംഗ് മാഡം ”
“ഗുഡ് മോർണിംഗ് ഡേവിഡ് , ഇരിക്ക് ”
“അഞ്ജലി ഫയൽ നോക്കികൊണ്ട് ”
“ഡേവിഡ് ഇന്നലെ എന്റെ അടുത്ത് പറഞ്ഞത് ഒക്കെ വെറുതെ ആണല്ലേ”
“എന്താണ് മാഡം, എനിക്ക് മനസിലായില്ല. ”
“ഇന്നലെ നമ്മൾ ഫ്രണ്ട് ആണെന്ന് പറഞ്ഞ കാര്യമാ ഉദ്ദേശിച്ചത്. ”
“ഏയ് ഞാൻ വെറുതെ പറഞ്ഞതല്ല.”
“എന്നിട്ടാണോ താൻ എന്നെ മാഡം എന്ന് വിളിച്ചത്. ”
“അതിന് എന്താ ? ”
“താൻ തന്റെ ഫ്രണ്ട്സിനെ ഒക്കെ എന്താണ് വിളിക്കുക ? . മാഡം എന്നാണോ ? ”