അവളുടെ വിവരണം കേട്ട് ഞാൻ ഇരുന്നു. അവളുടെ വിവരണ ശൈലി കേൾക്കുന്നവർക്ക് കാണുന്ന ഫീൽ നൽകും.
അന്ന പറയുന്നതും കേട്ട് ഇരിക്കുമ്പോൾ ആണ് ശ്രേയ എന്നെ നോക്കുന്നത് ഞാൻ കണ്ടത്.
എന്താണ് എന്ന് അവളോട് കണ്ണ് കൊണ്ട് ചോദിച്ചപ്പോൾ ഒന്നും ഇല്ലെന്ന മറുപടി തന്നെങ്കിലും അവൾ പിന്നെയും എന്നെ നോക്കി കൊണ്ടിരിക്കുന്നു.
അന്നയും ആയി സംസാരം അവസാനിപ്പിച് ശ്രെയയുടെ അടുത്തേക്ക് ചെന്നു.
“എന്താടി കാര്യം കുറെ നേരം ആയാലോ ? ”
“നീ വാ നമ്മുക്ക് ഒന്ന് പുറത്തേക്ക് നടക്കാം ”
“നീ സ്‌മോക്ക് ചെയ്യാൻ ആന്നോ എന്നെ ഇവിടെ കൊണ്ടുവന്നത് ? ”
“എല്ലടാ. അത്……… ”
“നീ എന്താണ് എന്ന് വച്ചാൽ മടിക്കാത്തെ കാര്യം പറ. ”
“നീയും അന്നയും ആയിട്ട് എങ്ങനെയാ ? ”
“ഇത് ആയിരുന്നോ. ഞങ്ങൾ നല്ല ഫ്രണ്ട്‌സാ.
എന്താ ? ”
“നീ അന്ന വന്നപ്പോൾ നിന്നോട് ഒലിപ്പിക്കൽ ആണ് എന്നല്ലെ പറഞ്ഞത്. എന്നിട്ട് എന്തായി ? ”
“ഡി പിന്നെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല . ”
“ടാ ഞാൻ ഇനി സീരിയസ് ആയാണ് ചോദിക്കുന്നത് നിനക്ക് അന്നയെ ഇഷ്ടമെന്നോ……….. എന്നുവച്ചാൽ പ്രേമം ആന്നോ എന്ന്……… ? ”
“ഡി നീ എന്തൊക്കെയാ പറയുന്നത് എനിക്ക് അവൾ സഹോദരിയെ പോലെയാ ”
“എന്നാൽ അവൾ നിന്നെ അങ്ങനെ അല്ല കാണുന്നത്. അവള്ക്ക് നിന്നെ ഇഷ്ടമാണ് അത് കൊണ്ടാണ് നിന്റെ പിന്നാലെ വാല് പോലെ വരുന്നത്. ”
“ഡി അവൾക്ക് എന്നോട് അങ്ങനെ ഒന്നും ഇല്ല. എന്റെ അടുത്തുള്ള അവളുടെ പെരുമാറ്റത്തിൽ അങ്ങനെ ഒന്നും തോന്നിയില്ല . ”
“പക്ഷേ അതാണ് സത്യം. നിന്റെ അടുത്ത് അവളുടെ പെരുമാറ്റം കുറെ നാൾ ആയി ഞാൻ ശ്രെദ്ധിക്കുന്നു. അവള്ക്ക് നിന്നോട് ഇഷ്ടമാണ്. ”
“നീ അവളെ ആദ്യത്തെ പോലെ പെരുമാറുമ്പോൾ വഴക്ക് പറയാത്തത് കൊണ്ട് നിനക്കും അവളെ ഇഷ്ടമാണെന്നാ അവൾ വിചാരിച്ചിരുന്നത്.”
“ഡി ഞാൻ അതിന് അവളുടെ അടുത്ത് സാധാരണ പോലെ അല്ലെ പെരുമാറിയത്….. ! ”
“ടാ നീ എല്ലാവരുടെയും അടുത്ത് പോലെ തന്നെയാ അവളുടെ അടുത്തും പെരുമാറിയത് പക്ഷേ അവൾ അത് വേറെ അർത്ഥത്തിലാണ് എടുത്തിട്ടുള്ളത്. ”
“നിന്നെ എനിക്ക് നന്നായിട്ട് അറിയാം അതാ അവളുടെ പെരുമാറ്റം മാറുന്നത് കണ്ടപ്പോൾ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയത്. ”
“നീ ഇന്ന് തന്നെ അവളോട് കാര്യങ്ങൾ സംസാരിച്ചു ഒരു ക്ലാരിറ്റി വരുത്ത്. വെറുതെ എന്തിനാ അറിയാതെ ആണങ്കിലും ഒരു പെണ്ണിന് ആശ കൊടുക്കുന്നത്. “