“ഇന്ന് തന്നെ ഞാൻ അവളോട് ഇതിനെ കുറിച്ച് ഡിസ്‌കസ് ചെയാം. നീ എന്തായാലും ഇത് ഇപ്പോൾ തന്നെ പറഞ്ഞത് നന്നായി. ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ചേട്ടായി എന്തോ സംസാരിക്കണം എന്ന് പറഞ്ഞ് വന്നിട്ട് ഇപ്പോൾ കുറെ ആയാലോ എന്താ കാര്യം ? ”
“അന്ന ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ ചോദിക്കുന്നതാണ് താൻ എന്ത് ഉദ്ദേശിച്ച
എന്റെ അടുത്ത് ഇടപഴകുന്നത് ? ”
“ചേട്ടായി എന്താ ഉദ്ദേശിക്കുന്നത് ? ”
“മുഖവരയില്ലാതെ ചോദിക്കുവാ നീ എന്നോട് എന്തങ്കിലും ഇഷ്ടം ഉള്ളിൽ വെച്ചന്നോ ഇടപഴകുന്നത് ? ”
അന്ന ഞെട്ടിങ്കിലും അത് മുഖത്ത് കാണിക്കാതെ
“ചേട്ടായി എന്താ പറയുന്നത് നമ്മൾ ബെസ്റ്റ് ഫ്രണ്ട് അല്ലെ ”
“ഇപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്. ശ്രേയ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഇഷ്ടമാണെന്ന്.”
“എന്താ ശ്രേയ ചേച്ചി പറഞ്ഞത് ? ”
“ശ്രെയക്ക് നിന്റെ പെരുമാറ്റം കണ്ടപ്പോൾ നിനക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നി . ഞാൻ പറഞ്ഞതാ അവളുടെ അടുത്ത് നിനക്ക് അങ്ങനെ ഒന്നും ഇല്ലെന്ന് നീ എന്നെ ഒരു ബ്രദറിനെ പോലെ ആണ് കാണുന്നത് എന്ന്. ”
ബ്രദറിനെ പോലെ ആണെന്ന് പറഞ്ഞപ്പോ അന്നയുടെ മുഖം മാറി.
“ബ്രദർ അല്ല ബെസ്റ്റ് ഫ്രണ്ട് ”
“അങ്ങനെ എങ്കിൽ അങ്ങനെ …… ”
കോഫി കുടിച് അവർ കോഫി ഷോപ്പിൽ നിന്നും പിരിഞ്ഞു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
Undisclosed location
ഒരു റൂമിന് നടുവിലായി കറുത്ത സ്ത്രീ നിൽക്കുന്നു. അവൾക്ക് ചുറ്റുമായി കുറെ കറുത്ത വസ്ത്രധരിക്കൾ .
അവളുടെ കൈയിലെ നാഗമോതിരത്തിന്ടെ കണ്ണുകൾ പ്രകാശത്തിനൊത്തു ജ്വലിക്കാൻ തുടങ്ങി.
അവൾ ചുറ്റും നിന്നിരുന്ന കറുത്ത വസ്ത്രധരിക്കളിൽ രണ്ട് പേരെ വിളിച്ചു.
അവർ ആയുധവും എടുത്ത് അവള്ക്ക് നേരെ ചെന്നു.
ആദ്യത്തെ ആൾ അവൾക്ക് നേരെ വാൾ വീശി.
അതിൽ നിന്നും ഒഴിഞ്ഞുമാറി അവൾ രണ്ടാമത്തെ ആളുടെ നെഞ്ചിൽ കാലുകൊണ്ട് പ്രഹരിച്ചു.