അയാൾ തെറിച് നിലം പതിച്ചു.
ആദ്യത്തെ ആൾ അവളുടെ നേരെ വാൾ വീശി. അതിൽ നിന്നും ഒഴിഞ്ഞുമാറി അവൾ അയാളുടെ കൈയിൽ പിടിച് തിരിച്ചു.
അയാൾ വേദന കൊണ്ട് അലമുറയിട്ടു. അയാളുടെ ശബ്ദം ചുവരുകളിൽ തട്ടി അവിടം മുഴവൻ പ്രതിഫലനം ഉണ്ടാക്കി.
രണ്ടാമത്തെ അയാൾ അവൾക്ക് പുറകിൽ നിന്നും വാൾ വീശി. അത് അവളുടെ കൈകളിൽ മുറിവ് ശ്രേഷ്ടിച്ചു.
അവൾ ജ്വലിക്കുന്ന കണ്ണുകളുമായി അയാളെ നോക്കി.അയാളിൽ അത് ഭയം ശ്രേഷ്ടിച്ചു.
അവൾ ശരവേഗത്തിൽ അയാൾക്കു നേരെ നീങ്ങി അയാളുടെ നെഞ്ചിൽ പ്രഹരിച്ചു.
അയാൾ തെറിച്ചു വീണു. അവൾ അയാളുടെ മുഖത്ത് വീണ്ടും പ്രഹരിക്കാൻ ആരംഭിച്ചു.
അയാളുടെ മുക്കിൽ നിന്നും വായിൽ നിന്നും രക്തം വരാൻ തുടങ്ങി.
“ഇനഫ് ”
അവളുടെ കൈക്കൾ നിശ്ചലമായി.
“കീറിയോസ്”
അവർ എല്ലാവരും അയാളെ കണ്ടപ്പോൾ മുട്ട് കുത്തി നിന്നു.
“ലീവ് അസ് അലോൺ ”
കറുത്ത വസ്ത്രധരിക്കൾ എല്ലാവർക്കും പുറത്തേക്ക് നടന്നു.
“മാസികീൻ ” അവൾ എഴുന്നേറ്റു.
“ഫാദർ ”
“വീ ഫൌണ്ട് അസ്‌റീയൽ ”
അവളുടെ കണ്ണിലെ ക്രോധം മാഞ്ഞ് നിർവചിക്കാൻ ആകാത്ത ഭാവമായി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
രാത്രി ബാംഗ്ലൂർ മൊത്തം കറങ്ങി ഡിന്നർ കഴിച് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി അഞ്ജലി റോഡ് സൈഡിൽ കാർ ഒതുക്കി.
“എന്താ അഞ്ജലി വണ്ടി നിർത്തിയത്”
“ചുമ്മാ ഒന്ന് നടക്കാം എന്ന് കരുതി ”
ഞങ്ങൾ കാർ ലോക്ക് ചെയ്ത് നടക്കാൻ ആരംഭിച്ചു.
തണുത്ത കാറ്റ് വീശുന്ന വഴിയരിക്കിലുടെ ഞങ്ങൾ നടന്നു.
റോഡ് സൈഡിൽ ഒരു കട കണ്ടപ്പോൾ ഞാൻ ചായ കുടിച്ചാലോ എന്ന് അവളോട് ചോദിച്ചു.