അവളുടെ കൈയിൽ നിന്നും മറുപടി കിട്ടിയപ്പോൾ ഞാൻ കടയിലേക്ക് നടന്നു.
കടയിൽ നിന്നും ചായ വാങ്ങി ഞങ്ങൾ കുറച്ച് മാറിയുള്ള ബെഞ്ചിൽ ഇരുന്നു.
“അഞ്ജലി നിന്റെ ഫാമിലിയെ പറ്റി ഒന്നും പറഞ്ഞില്ലാലോ ”
“അച്ഛന് നാട്ടിൽ ബിസിനെസ്സ് ആണ്, അമ്മ ഹൗസ് വൈഫ്, അനിയൻ മുംബയിൽ ഫാഷൻ ഡിസൈനിങ് ചെയ്യുന്നു. നിന്റെയോ ? ”
“എനിക്ക് ഇപ്പോൾ ഫാമിലി എന്ന് പറയാൻ ആരും ഇല്ലടോ . അവരൊക്കെ കാർ ആക്‌സിഡന്റിൽ എന്നെ വിട്ട് പോയി. ”
“ഡേവിഡ് ആം സോറി ”
“അതിന്റെ ആവശ്യം ഒന്നും ഇല്ലടോ . ഒരു ഫാമിലി ടൂർ കഴിഞ്ഞു തിരിച്ചു വരുബോൾ ആയിരുന്നു സംഭവം . ”
“ഓപ്പോസിറ്റ് വന്ന ലോറി കാറിൽ ഇടിച്ചു. എന്റെ കണ്ണ് മുന്നിൽ വച്ച് അച്ഛനും അമ്മയും അനിയത്തിയും മരണത്തിന് കീഴടങ്ങി. ”
“ഒന്നും ചെയ്യാൻ പറ്റാതെ നിസഹായനായി എനിക്കത് കാണേണ്ടി വന്നു. അവസാനമായി എന്റെ ഓർമയിൽ ഉള്ളത് ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ അനിയത്തിയെ ആണ്. ”
“പിന്നെ ഒരു മാസം കഴിഞ്ഞാണ് ഞാൻ കോമയിൽ നിന്നും എനിക്കുന്നത്. അപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു അവസാനമായി എനിക്കവരെ ഒന്ന് കാണാൻ പോലും പറ്റിയില്ല. ”
“ഡേവിഡ് ” അഞ്ജലി എന്നെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.
” ഷേ ഞാൻ വെറുതെ ഓരോന്ന് പറഞ്ഞ് തന്റെ മൂട് കളഞ്ഞലേ ? ”
“ഡേവിഡ് നീ ചിരിച്ചു കളിച്ചു നടക്കുന്നത് കണ്ടാൽ ഇത്രയും വിഷമം ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരാളാണ് പറയില്ല. ”
“ഇതൊക്കെ എനിക്കിപ്പോൾ ഒരു വിഷമമല്ലാതായി മാറിയിരിക്കുന്നു. താൻ അത് ഒക്കെ വിട്. ”
അഞ്ജലിയുടെ ഫോണിൽ അമ്മ കാളിങ് എന്ന് കാണിച്ചു അവൾ അത് കട്ട് ചെയ്തു. വീണ്ടും വിളിച്ചപ്പോൾ അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
“ഞാൻ ഉള്ളത് കൊണ്ടണോ ഫോൺ എടുക്കാത്തത് ? ”
” ഏയ് അല്ല. ഫോൺ എടുത്താൽ അത് തല്ലിലെ അവസാനിക്കു അതാ ? ”
“എന്താ പ്രശ്നം ? ”
“എന്റെ കല്യാണം ആണ് പ്രശ്നം. എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം അതിനാ ഈ വിളിക്കുന്നത്. ”
“അതിൽ കുറ്റം പറയാൻ പറ്റില്ല. മക്കൾക്ക് കല്യാണം പ്രായം കല്യാണം വേഗം നടത്തി കാണണം എന്നത് എല്ലാ മാതാപിതാക്കളുടെയും ആശയാണ്. തനിക്ക് എന്താ അത് സമ്മതിച്ചാൽ ? ”
“ഡേവിഡ് എനിക്ക് പെട്ടെന്ന് കല്യാണം കഴിക്കുന്നതിൽ താല്പര്യം ഇല്ല.പിന്നെ കല്യാണം ഒക്കെ കഴിഞ്ഞാൽ എന്റെ ജോലി ഉപേക്ഷിച്ചു വീട്ടിൽ കൂടേണ്ടി വരും. ”
“ടോ താൻ പെട്ടെന്ന് കല്യാണം കഴിക്കണ്ട , കല്യാണത്തിന് സമ്മതം ആണെന്ന് വീട്ടിൽ പറ അത് അവർക്ക് കുറച്ച് ആശ്വാസമാക്കും.”