“ഞാൻ പറയുന്നത് എന്തും കേൾക്കാനും എന്നെ മനസിലാക്കാനും കഴിയുന്ന ഒരാളായിരിക്കണം. ”
“എനിക്ക് എന്ത് പ്രശ്നം ഉണ്ടായാലും കൂടെ നിന്ന് സപ്പോർട്ട് ചെയ്യണം. ”
“ഇത്രയും ഒള്ളു. ഞാൻ വിചാരിച്ചു ഒരു ലിസ്റ്റ് ഉണ്ടെന്ന്. നമ്മുക്ക് സിംപിൾ ആയി കണ്ടുപിടിക്കാടോ തന്റെ ചെക്കനെ. ”
ഞങ്ങൾ വീണ്ടും കുറെ നേരം സംസാരിച്ചിരുന്നു.
“എന്താ ഡേവിഡ് ചിരിക്കുന്നത് ? ”
“ഒന്നും ഇല്ലാ ”
“എല്ലാ എന്തോ ഉണ്ട്……. എന്താ കാര്യം……. പ്ലീസ് പറ ”
“താൻ പെട്ടെന്ന് നോക്കരുത് കടയുടെ അവിടെ ഒരുത്തൻ നമ്മളെ തന്നെ നോക്കി നില്പുണ്ട്. ”
“അഞ്ജലി ഒളികണ്ണിട്ട് അവനെ നോക്കി അവളുടെ മുഖത്ത് ചെറുതായി ദേഷ്യം വന്നു. ”
“നിനക്ക് ദേഷ്യം വരണ്ട അവൻ എന്നെയാ കൂടുതൽ നോക്കുന്നത് ”
” അയ്യേ ”
“നീ വിചാരിച്ചത് അല്ല പിശാശേ. അവൻ എന്നെ നോക്കുന്നത് അസൂയ കൊണ്ടാ ”
“എന്തിന് ? ”
“ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് ഒപ്പം ഇരുന്നാൽ കാണുന്ന ആർക്കായാലും ആസൂയ തോന്നും ”
അഞ്ജലിയുടെ മുഖം ചുവന്നുതുടുത്തു ഇപ്പോ തൊട്ടാൽ ചോര വരും എന്ന അവസ്ഥ.
അഞ്ജലി എന്റെ അടുത്തേക്ക് ചേർന്നിരുന്ന് കൈയിൽ കെട്ടിപിടിച്ചു എന്നിട്ട് അവനെ നോക്കി എന്താ എന്ന് കണ്ണ് കൊണ്ട് കാണിച്ചു.
അവൻ ഒന്നും ഇല്ലെന്ന് കാണിച്ചു സ്ഥലം കലിയാക്കി. അത് കണ്ട് ഞങ്ങൾക്ക് ചിരി അടക്കി പിടിക്കാൻ ആയില്ല.
മഴ ചാറിയതിനാൽ ഞങ്ങൾ തിരിച്ചു കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടക്കാൻ തുടങ്ങി.
മഴ പെട്ടെന്ന് ശക്തി ആർജ്ജിച്ചപ്പോൾ ഞങ്ങൾ അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ കയറി നിന്നു.
മേഘങ്ങളെ പിളർന്നുകൊണ്ട് ഇടിമിന്നൽ ഭൂമിയിൽ പതിച്ചു.
അഞ്ജലി എന്നെ പെട്ടെന്ന് കെട്ടിപിടിച്ചു.
“എന്താ അഞ്ജലി ”
“ആസ്ട്രഫോബിയ ” എന്റെ നെഞ്ചിൽ നിന്നും തലയെടുക്കാതെ അഞ്ജലി പറഞ്ഞു.
“എന്ത് ? ”
“എനിക്ക് ഇടിമിന്നലിനെ പേടിയാണ് “