എനിക്ക് ചിരിയാണ് വന്നതെങ്കിലും അത് ഞാൻ അടക്കി പിടിച്ചു. നല്ല തന്റെടം ഉള്ള പെണ്ണാണ് പക്ഷേ മിന്നലിനെ പേടിയാണ്.
ഞാൻ കൈകൊണ്ടു അഞ്ജലിയുടെ മറ്റേ ചെവിയും പൊത്തി പിടിച്ചു.
മഴ തകർത്തു പെയ്തു ഒപ്പം മിന്നലും
കോരിച്ചൊരിയുന്ന മഴയിലും അഞ്ജലിയുടെ ശരീരത്തിൽ നിന്നും എന്നിലേക്ക് ചൂട് പടർന്നു.
അവളുടെ ശരീരത്തിൽ നിന്നും വരുന്ന സുഗന്ധം എന്നിൽ ഒരു പുതിയ ഫീലിംഗ് ഉണ്ടാക്കി. ഇത് വരെ എനിക്ക് ഉണ്ടാകാത്ത ഒരു തരം ഫീലിംഗ്.
“അതെ മഴയും മിന്നലും ഒക്കെ പോയി. ” അഞ്ജലിയുടെ ചെവിയിൽ നിന്നു കൈ എടുത്ത് പറഞ്ഞു.
അഞ്ജലി പെട്ടെന്ന് എന്നിൽ നിന്നും മാറി. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അത് അവളുടെ സൗന്ദര്യം
ഇരട്ടി പിച്ചു.
ഞങ്ങൾ വേഗം കാർ എടുത്തു അവിടെ നിന്നും തിരിച്ചു. യാത്രയിൽ ഉടനീളം അഞ്ജലി എന്റെ അടുത്ത് ഒന്നും മിണ്ടിയില്ല.
എന്നെ ഫേസ് ചെയ്യാൻ എന്തോ ചമ്മൽ പോലെ