അന്നത്തെ ദിവസം മൊത്തം ഞാൻ റൂമിൽ ചിലവഴിച്ചു . എന്റെ പിടിവിട്ട മനസ്സിനെ തിരിച്ചു പിടിക്കാൻ.
പിറ്റേ ദിവസം പതിവുപോലെ ഓഫീസിൽ എത്തി.
എന്നാൽ പതിവിനു വിപരീതമായി എല്ലാവരും ഓഫീസ് ടൈംമിന് മുൻപ് തന്നെ ഓഫീസിൽ എത്തി എന്നത് എന്നെ അതിശയിപ്പിച്ചു.
“എന്താ മോളെ ഇന്ന് ഇവിടെ വല്ല പരിപാടിയും ഉണ്ടോ ? എല്ലാവരും നേരത്തെ എത്തിയിരിക്കുന്നു. ” ഞാൻ ശ്രെയയെ നോക്കി ചോദിച്ചു.
“പരിപാടി ഒന്നും അല്ല. പുതിയ മാനേജറിന്റെ ഓർഡർ ആണ് കറക്റ്റ് ടൈമിൽ ഉണ്ടായിരിക്കണം ഇല്ലെങ്കിൽ ഹാഫ് ഡേ കട്ട് ചെയ്യും എന്ന് ”
“വന്നപ്പോളേക്കും ഭരണപരിഷ്‌ക്കാരങ്ങൾ തുടങ്ങിയോ ? ”
“മ്മ് ”
“പുതിയ മാനേജർ എങ്ങനെ ഫ്രണ്ട്‌ലി ടൈപ്പ് ആണോ ”
“ഏയ് പുള്ളിക്കാരി ഭയങ്കര കടുംപിടുത്തക്കാരിയാണ്. ”
“പുള്ളിക്കാരിയോ ?……………….. അപ്പോൾ പുതിയ മാനേജർ പെണ്ണാണലെ……. ! ”
“ഹാ. അഞ്ജലി മേനോൻ എന്നാ പേര്. ”
അഞ്ജലി മേനോൻ, ഒരു ഒരു 35-40 നും ഇടയിൽ പ്രായം , അഞ്ചടി ഉയരം, ഇരുനിറം, കടുംപിടുത്തംകാരി.
പുതിയ മാനേജറിനെ പറ്റി മനസ്സിൽ ഞാൻ ഏകദേശരൂപം ഉണ്ടാക്കി.
“ദേ വരുന്നുണ്ട് ”
ഡോർ തുറന്ന് അകത്തേക്ക് വന്ന സ്ത്രീയെ കണ്ട് ഞാൻ ഞെട്ടി.
24-28 ഇടയിൽ പ്രായം, വെളുത്ത് തുടുത്ത റൗണ്ടൻ മുഖം, ഭംഗിയിൽ ത്രെഡ് ചെയ്ത പുരികം,
കറുത്ത കണ്ണുകളിൽ കൺമഷി എഴുതിയിട്ടുണ്ട് അത് കണ്ണുകളുടെ ഭംഗി എടുത്ത് കാണിക്കുന്നു.
നുണ കുഴി കവിളുകൾ, ചുവന്നു തുടുത്ത അധരങ്ങൾ. V ഷേയ്പ്പിൽ കട്ട് ചെയ്ത മുടി.
കടഞ്ഞെടുത്ത ശരീരം, ചെക്ക് ഷർട്ടും ഗ്രേ കളർ പാന്റും ആണ് വേഷം. ചുരുക്കി പറഞ്ഞാൽ ഒരു മോർഡൺ ദേവത.
അഞ്ജലി നടന്നുപോയപ്പോൾ എല്ലാവരും അവളെ വിഷ് ചെയ്തു എന്നാൽ അതിന് ഒന്നും മറുപടി കൊടുക്കാതെ അവൾ അവളുടെ ക്യാബിനിലേക്ക് കയറി.
“ഒന്ന് മയത്തിൽ നോക്കടാ 🤭🤭🤭”