അഞ്ജലിയെ നോക്കി വായപൊളിച്ചു നിന്നിരുന്ന എന്നെ ശ്രേയ കളിയാക്കി.
“😁😁😁😁 എന്തായാലും പുതിയ മാനേജർ കാണാൻ അടിപൊളിയാണ് ”
“എന്നാൽ സ്വഭാവം അത്ര അടിപൊളിയല്ലേ. ”
“അത് എനിക്ക് മനസിലായി ”
“ടാ ഇന്നാണ് പ്രൊജക്റ്റ് റിപ്പോർട്ട് വെക്കേണ്ടത് വേഗം അത് സെറ്റ് ആക്കാൻ നോക്ക്. ”
ഞങ്ങൾ വേഗം റിപ്പോർട്ട് റെഡി ആക്കാൻ തുടങ്ങി.
ഫസ്റ്റ് ടീം അവരുടെ റിപ്പോർട്ട് കാണിക്കാൻ അഞ്ജലിയുടെ ഓഫീസിലേക്ക് കയറി.
കുറച്ച് കഴിഞ്ഞ് അഞ്ജലിയുടെ ഓഫീസിൽ നിന്നും ഷൗട്ട് ചെയുന്ന ശബ്‌ദങ്ങൾ കേൾക്കാൻ തുടങ്ങി.
ഓഫീസിൽ എല്ലാവരും അഞ്ജലിയുടെ ക്യാബിനിലേക്ക് നോക്കി.
ഏതാണ് അവിടെ നടക്കുന്നത് എന്ന് വ്യക്തമായില്ലെങ്കിലും അവരെ ചീത്ത വിളിക്കുകയാണെന്ന് ശബ്‌ദത്തിൽ നിന്നും മനസിലായി.
അവർ പുറത്തിറങ്ങിപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്നും വയറുനിറച്ചു കിട്ടി എന്ന് എല്ലാവർക്കും മനസിലായി.
പിന്നീട് പോയ ഓരോ ടീമിന്റെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.
അഞ്ജലി അവരെ എന്തൊക്കെയോ പറയുന്നുണ്ടങ്കിലും പുറത്തേക്ക് അതൊന്നും വ്യക്തമായി കേൾക്കുന്നില്ല.
പക്ഷേ അവിടെ എന്താണ് നടക്കുന്നത് എന്ന് എല്ലാവർക്കും ഏകദേശ ധാരണ കിട്ടി.
അവസാനം ഞങ്ങളുടെ ഊഴം ആയി.
“മെയ് ഐ കം ഇൻ മാഡം ”
“യെസ് ”
ഞങ്ങൾ ക്യാബിനിലേക്ക് കയറി. ഞാൻ മുൻപിലും സോനയും അഖിയും വൈശാഖ്ക്കും ശ്രീയയും എന്റെ പുറകിലും അയിനിന്നു.
“ഗുഡ് മോർണിംഗ് മാഡം ഐആം ഡേവിഡ് ”
എന്നാൽ അവർ അതിന് റെസ്പോൺസ് ചെയ്യാതെ എനിക്ക് നേരെ ഫയലിന് കൈനീട്ടി.
ഞാൻ മൊത്തത്തിൽ പ്ലിംഗ് ആയി.