ബാക്കിൽ നിന്നും അവരുടെ അടക്കിപ്പിടിച്ചുള്ള ചിരി കേൾകാം.
പുല്ല് വേണ്ടായിരുന്നു, വെറുതെ വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയി.
“ആസ് സെയിം ആസ് എവെരിവൺ, നോട് കംപ്ലീറ്റഡ് ”
“അത് മേം”
“നോ എസ്ക്യൂസ്സ് , നിങ്ങൾ ഒക്കെ എന്തിനാടോ ഇവിടേക്ക് വരുന്നത് ? ”
“രാവിലെ വരുക കളിച്ചു ചിരിച്ചു ഇരിക്കുക എന്നിട്ട് വൈകീട്ട് പോവുക ഇതിനന്നോ ? ”
“ദൈവമേ ഇത്രയും ഇഡിയറ്റ്സിന്റെ കൂടെ ആണലോ ഇനി വർക്ക് ചെയ്യണ്ടത്. ”
” മര്യാദയ്ക്ക് ജോലിചെയ്യുന്ന ഒറ്റ ഒരുത്തനും ഇല്ല ഓഫീസിൽ.”
“സാലറി കിട്ടാൻ വേണ്ടി എന്തൊക്കെയോ കാണിച്ചുകൂട്ടുന്ന കുറെ ജന്മങ്ങൾ.”
മെഷീൻ ഗണിൽ നിന്നും ഉണ്ട വരുന്നത് പോലെ അഞ്ജലി ഞങ്ങളെ ചീത്ത വിളിച്ച് കൊണ്ടിരിക്കുന്നു….
” ഗെറ്റ് ഔട്ട്…… ”
അത് കേട്ടപ്പോൾ വേഗം പുറത്തിറങ്ങിയ
ഞങ്ങൾ പരസ്പരം മുഖം നോക്കി.
എന്താ ഇപ്പോൾ ഉണ്ടായേ…….
മൊത്തം ഒരു പോക മയം
വൈശാഖ് : കുറച്ചു പെന്റിങ് ഉള്ളതിന് ഇത്രയും ഒക്കെ പറയണോ
അഖി : എനിക്ക് ഈ ജോലി ആവശ്യമായി പോയി അല്ലെങ്കിൽ അവളെ ഞാൻ കാലുവാരി ഭിത്തിയിൽ അടിച്ചേനെ 😡😡😡😡.
സോന : എന്തൊരു അഹങ്കാരം ആണ് ?
ശ്രേയ : പൂത്തന 😤😤, അവളുടെ ഒടുക്കത്തെ ഇംഗ്ലീഷും ജാടയും ഒക്കെ കണ്ട് കലി വരുന്നു.
“നിങ്ങൾ എന്തിനാണ് അഞ്ജലിയെ കുറ്റം പറയുന്നത്. അവർ അവരുടെ ജോലി അല്ലെ ചെയ്തത്. ”
ശ്രേയ : നിനക്ക് നാണം ഉണ്ടോടാ ? അവൾ അവിടെ വച്ച് നാണം കെടുത്തിയിട്ട് ഇപ്പോൾ അവളെ സപ്പോർട്ട് ചെയ്യുന്നു.
“എന്നെ അവൾ എന്ത് നാണം കെടുത്തി എന്നാണ് പറയുന്നത്. ”
“ഞാൻ അവരെ വിഷ് ചെയ്തു അത് എന്റെ മര്യാദ. ”
“അവർ തിരിച്ച് എന്റെ അടുത്ത് അത് കാണിക്കാത്തത്തിന് ഞാൻ എന്തിന് നാണിക്കണം.”
ശ്രേയ : നീ എന്തിനാ പിന്നെ അവരെ സപ്പോർട്ട് ചെയുന്നത് ?