അവന്മാർ ഇല്ലെന്നു തലയാട്ടി. അടികൊണ്ടു കിടന്ന രണ്ടുപേരും എടുത്ത് കൊണ്ട് പോയി.
അവൾ ഒരു ഡബിൾ ലാർജ് ഓർഡർ ചെയ്ത് അവിടെ ഇരുന്നു.
വൈശാഖ് : അളിയാ നമ്മൾ അവളെ കുറിച്ച് പറയുന്ന തെറി ഒന്നും അവൾ കേൾക്കാഞ്ഞത് നന്നായി.
അഖി :ഇനി ഇവളോട് സൂക്ഷിച്ചു സംസാരിക്കണം. കണ്ടിട്ട് ബ്രൂസ്ലിയുടെ പെങ്ങൾ ആണെന്ന് തോന്നുന്നു.
ഞാൻ അപ്പോളും അമ്പരന്ന് നിൽക്കുവായിരുന്നു.
ഞങ്ങൾ സീറ്റിൽ ഇരുന്ന് ബിയർ ഫിനിഷ് ചെയ്തു.
ഇത്രയും നേരം അവളെ വായിൽ നോക്കിയവർ ഇപ്പോൾ അവളെ ഭയത്തോടെ നോക്കി കൊണ്ടിരിക്കുന്നു.
ഞങ്ങൾ ഒരു റൗണ്ട് കൂടെ ഓർഡർ ചെയ്തു കുടി തുടങ്ങി.
വൈശാഖ് : എന്ത് കപ്പാസിറ്റി ആണ് അവള്ക്ക് കുടിക്കുന്നത് കണ്ടില്ലെ.
അഞ്ജലി കുടിക്കുന്നത് കണ്ട് എനിക്കും അതിശയമായി.
ആ റൗണ്ട് തീർന്നപ്പോൾ ഞങ്ങൾ ഇറങ്ങി. വൈശാഖ്ക്കിനോടും അഖിയോടും ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ കാറിന്റെ അടുത്ത് നടന്നു.
കാർ അൺലോക്ക് ചെയ്യാൻ ചാവി കാണുന്നില്ല.
ഞാൻ പോക്കറ്റിൽ തപ്പി നോക്കി.
“കോപ്പ് ”
ഞാൻ വീണ്ടും പബ്ബിലേക്ക് നടുന്നു. ഭാഗ്യത്തിന് ഞങ്ങൾ ഇരുന്ന ടേബിൾ തന്നെ ചാവി ഉണ്ടായിരുന്നു.
അതും എടുത്ത് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ്. അടിച്ചു പൂസായി ഇരിക്കുന്നു അഞ്ജലി യെ കാണുന്നത്.
ഒരു ബോധവും ഇല്ലാതെ ആണ് അവളുടെ ഇരിപ്പ്. ചുറ്റും ഉള്ള കഴുക്കൻ കണ്ണുകൾ അവളെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.
” മാഡം……. മാഡം…….. ”
എവിടെ നോ രക്ഷ. അവൾ ഇപ്പോൾ വേറെ ഏതോ ലോകത്താണ്.
“ഒരു ബോധവും ഇല്ലാത്ത ഇവരെ എങ്ങനെയാ ഇവിടെ ഇട്ട് പോകുന്നത്. ”
ഡേവിഡേ ടാ മോനെ വഴിക്കൂടി പോകുന്ന വയാ വേലി എടുത്ത് തലയിൽ വച്ച് പണി വാങ്ങുന്നത് പണ്ടേ നിന്റെ ശീലമാ.
ഇതിനേം കൂടി എടുത്ത് തലയിൽ വക്കണ്ട. അതിനെ അതിന്റെ പാട്ടിന് വിട്ടേക്ക്. ഞാൻ എന്നോട് തന്നെ പറഞ്ഞു പബ്ബിൽ നിന്നും ഇറങ്ങി.