കാറിലെ മ്യൂസിക് പ്ലയെരിൽ മെലഡി സോങ് മുഴങ്ങി കൊണ്ടിരിന്നു.ഞാൻ കാറിന്റെ ഗ്ലാസ് താഴ്ത്തി.
നല്ല തണുത്ത കാറ്റ് കാറിന്റെ ഉള്ളിലേക്ക് വീശാൻ തുടങ്ങി.
പാട്ട്, കാറ്റ്, നൈറ്റ് പിന്നെ കുറച്ച് മദ്യത്തിന്റെ ലഹരിയും, ആഹാ അന്തസ്സ്.
ഞാൻ സൈഡ് സീറ്റിലേക്ക് നോക്കി ഒന്നും അറിയാത്ത നല്ല ഉറക്കത്തിലാണ് അഞ്ജലി.
അവളുടെ മുഖത്ത് ഇപ്പോൾ ഉള്ള നിഷ്കളങ്കത കണ്ടാൽ പറയില്ല കുറച്ച് മുൻപ് പബ്ബിൽ രണ്ടെണ്ണത്തിന്റെ തല തല്ലി പൊള്ളിച്ചവൾ ആണെന്ന്.
ദേവതയുടെ സൗന്ദര്യവും ശൂർപ്പണഖയുടെ സ്വഭാവവും ദൈവത്തിന്റെ ഓരോരോ വികൃതിക്കളെ.
അവളുടെ ഡ്രെസ്സ് തുടയിൽ നിന്നും കയറി ആണ് കിടക്കുന്നത്. അവളുടെ തുടയിൽ ഉള്ള മറുക് ഞാൻ ശ്രെദ്ധിച്ചു.
അവളുടെ ഡ്രെസ്സ് വലിച്ചു മര്യാദക്കിട്ടു. നമ്മൾ ആയിട്ട് വെറുതെ എന്തിനാ ഒരു സ്ത്രീ പീഡനം ഉണ്ടാക്കുന്നത്.
ഒരു കണക്കിന് ഞാൻ അഞ്ജലി പിടിച്ചു റൂമിൽ എത്തിച്ചു. അവൾ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടക്കിലും ഒന്നും വ്യക്തമല്ല.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
രാവിലെ തല വേദനയോടെ എണീറ്റ അഞ്ജലി ഞെട്ടി.
താൻ ഇന്നലെ കടന്ന് ഉറങ്ങിയത് തന്റെ റൂമിൽ അല്ലെന്ന സത്യം അവൾ മനസിലാക്കി.
ഞാൻ ഇപ്പോൾ എവിടെയാണ്……. ?
അവസാനം ഓർമ്മയിലുള്ളത് പബ്ബിലെ കാര്യങ്ങൾ ആണ്.
ആരാണ് എന്നെ എവിടെ കൊണ്ടുവന്നു കിടത്തിയത്……….. ?
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു. ബെഡിന്റെ സൈഡിൽ ഉള്ള ടേബിളിൽ ഇരുന്നിരുന്ന എന്റെ ബാഗ് എടുത്ത് റൂമിന്റെ ഡോർ തുറന്നു.
ഡോർ തുറന്നതും മ്യൂസിക് പ്ലയെറിൽ നിന്നും മെലഡി സോങ്‌സ് കേൾക്കാൻ തുടങ്ങി.
ആരോ അതിന്റെ ഒപ്പം മനോഹരമായി പാടുന്നു.
നല്ല മാധുര്യം ഉള്ള ശബ്‌ദം കേൾക്കുന്ന ആരും അതിൽ ലയിച്ചു നിന്നുപോകും.
പാടുന്ന ശബ്‌ദം കേട്ട ഭാഗത്തേക്ക് ഞാൻ നടന്നു.
കിച്ചണിൽ പാട്ട് പാടിക്കൊണ്ട് കുക്ക് ചെയുന്ന അയാളെ നോക്കി ഞാൻ നിന്നു.
അയാളുടെ മുഖം കണ്ടപ്പോൾ എനിക്ക് ആശ്വാസമായി, ഡേവിഡ്.
ഇന്നലെ ഡേവിഡും ഉണ്ടായിരുന്നോ പബ്ബിൽ ? ഉണ്ടായിരുന്നു കാണും ഞാൻ പബ്ബിൽ നിന്നും പുറത്ത് വന്നതായി ഒന്നും ഓർമയിൽ ഇല്ല.
ഡേവിഡ് പാട്ട് പാടുന്നതും അതിന്റെ ഒപ്പം കുക്ക് ചെയ്യുന്നതും ഒക്കെ കാണാൻ നല്ല രസം ഉണ്ട്.