എല്ലാവർക്കും നമസ്കാരം.
ആദ്യ ഭാഗത്തിന് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട് ഞാൻ ആദ്യമേ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ ……..
Climax
💖💖അനുപമ ! എന്റെ സ്വപ്ന സുന്ദരി 2💖💖
Anupama Ente Swapna Sundari Part 2 | Author : Chekuthane Snehicha Malakha
” സോറി ചേട്ടാ !……………… എനിക്ക് ഒരാളെ ഇഷ്ടമാണ്.”
എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും .
എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്.
ഞാൻ ഒരു നിമിഷം ചുമരിൽ ചാരി നിന്നു . എനിക്ക് പിന്നെ അവിടെ നിൽക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിന്ന് എന്തോ മുറിച്ചെടുത്ത വേദന അനുഭവപ്പെട്ടു.
അവൾ എന്തോ പറയാനൊരുങ്ങി എനിക്കത് കേൾക്കാനുള്ള ശക്തി ഇല്ലായിരുന്നു.
ഞാൻ തിരിച്ച് നടന്നു.
“എന്താടാ എന്തു പറ്റി ?”
എന്റെ വാടിയ മുഖം കണ്ട് അച്ഛൻ തിരക്കി.
“ഒന്നുമില്ല പോകാം ” എന്നും പറഞ്ഞ് ഞാൻ പുറത്തിറങ്ങി വണ്ടിയിൽ കയറി.
എന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം മനസ്സിലാക്കിയാകാം അച്ഛനും അമ്മയും പുറകേ വന്ന് ജീപ്പിൽ കയറി.
അവളുടെ അച്ഛനും അമ്മയും എന്താണെന്നറിയാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.
“എന്ത് പറ്റി , അവൾ എന്തു പറഞ്ഞു ?”
അച്ഛൻ ജീപ്പിൽ കയറിയപാടെ ചോദിച്ചു.
“അവൾക്ക് ആരെയോ ഇഷ്ടമാണെന്ന് ” ഞാൻ പതിയെ പറഞ്ഞു.
“ആ പോട്ടെ ഞാൻ അവളുടെ അച്ഛനോട് മാത്രമാണ് വിവാഹകാര്യം സംസാരിച്ചത്. അവളോട് കൂടെ ചോദിക്കേണ്ടതായിരുന്നു. എന്റെ തെറ്റാണ്. ആ വണ്ടിയെട് പോകാം ”
അച്ഛനത്രയും പറഞ്ഞ് മൂഖമായി ഇരുന്നു.
ഞാൻ ജീപ്പ് വീട്ടിലേക്ക് വിട്ടു. ഇതിനിടയ്ക്ക് ആരും ഒന്നും സംസാരിച്ചില്ല.
ഇടയ്ക്ക് എന്റെ മൊബൈൽ റിംഗ് ചെയ്തു നോക്കിയപ്പോൾ അനുപമയാണ് ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ഞാൻ വീട്ടിലെത്തി നേരെ റൂമിൽ കയറി റൂം ലോക്ക് ചെയ്തു. മനസ്സിന് വല്ലാത്ത വിഷമം തോന്നി പക്ഷെ കരഞ്ഞില്ല. ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിന് വേറെ പ്രേമമുണ്ടെന്നുള്ള ആ സങ്കടമാകാം എന്നെ തളർത്തിയത് എന്ന വിശ്വാസത്തിൽ ബഡിൽ കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി.
“എടാ രാഹുലേ ഡോറ് തുറക്ക് . “