വല്യ പരീക്ഷയും കടന്ന് ഞങ്ങൾ അങ്ങനെ പത്തിൽ എത്തി. നല്ല വിജയ ശതമാനമുള്ള സ്കൂളിൽ നേരത്തെ തന്നെ സ്പെഷ്യൽ ക്ലാസുകൾ തുടങ്ങും. ആദ്യ ദിവസങ്ങളിൽ ഉച്ച വരെയുള്ളത് ക്രമേണ വയികുന്നേരം വരെ ആയി.
പക്ഷെ ക്ലാസ്സ് തുടങ്ങി രണ്ട് ആഴ്ച പിന്നിട്ടിട്ടും അശ്വതി മാത്രം സ്ഥിരം വരാതെ ഇരുന്നത്തിന്റെ പിന്നിലെ കാരണം ആർക്കും അറിയില്ലായിരുന്നു. ആകാശും അനീഷും മുഖേന ഞാൻ നടത്തിയ അന്വഷണങ്ങളിൽ അവളുടെ വീടുമായി അടുപ്പമുള്ള ആരും തന്നെ ക്ലാസ്സിൽ ഇല്ല എന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ക്ലാസ്സിൽ അധികം ആർക്കും വലിയ ധാരണ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെയാണ് പത്താംക്ലാസ്സുകാർക്ക് വേണ്ടി മാത്രം നടത്തുന്ന സ്പെഷ്യൽ PTA മീറ്റിംഗ് വന്നത്. ഓരോ ഡിവിഷനും ഓരോ ദിവസം ആണ് മീറ്റിംഗ്. എക്സ്ട്രാ ക്ലാസ്സ്, കുട്ടികളുടെ പഠന നിലവാരം, വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെയാണ് ചർച്ചാ വിഷയം. പരീക്ഷ പേപ്പർ കാണിക്കാൻ അല്ലാത്തത് കൊണ്ട് മിക്കവരുടെയും വീട്ടിൽ നിന്ന് കൃത്യമായി ആള് വരും. അനീഷിനു പിന്നെ വേണുമാഷ് യുപിയിൽ ഉള്ളത് കൊണ്ട് എപ്പോ വേണേലും വന്ന് പുള്ളി ഒപ്പിടാറാണ് പതിവ്. എന്റെ വീട്ടിൽ നിന്ന് അച്ഛനോ അമ്മയോ വന്നാൽ വേണുമാഷിനെ കണ്ട് എന്റെ കാര്യങ്ങൾ കൂടെ ചർച്ച ചെയ്തിട്ടേ പോകുകയുള്ളു. പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടുന്ന ദിവസം ആണേൽ അന്ന് എന്നെ അവിടെ നിർത്തി പൊരിക്കും.
അന്നും പതിവ് പോലെ അമ്മ തന്നെയാണ് മീറ്റിംഗിൽ വന്നത്. മറ്റ് പ്രശ്നങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് എനിക്ക് വല്യ ഭീഷണി ഇല്ലാരുന്നു. ആകെ കൂടെ ഉണ്ടായിരുന്നത് TV കാണാൻ സമയം കുറക്കണം എന്ന് ടീച്ചർമാർ പറഞ്ഞതാണ്. അല്ലങ്കിൽ തന്നെ ഇപ്പൊ ക്രിക്കറ്റ് കളി ഉണ്ടേലെ ഉള്ളു ടീവിക്ക് മുന്നിൽ കുത്തിയിരിക്കുന്നത്. അല്ലങ്കിൽ അനീഷ് തരുന്ന കഥാ പുസ്തകങ്ങളിലാകുന്നതുകൊണ്ട് എനിക്ക് കുഴപ്പം ഒന്നുമില്ല. അതാണ് വേണു മാഷിനെ കാണാൻ സന്തോഷത്തോടെ ആണ് ഞാനും കൂടെ പോയത്. അനീഷും കൂടെയുണ്ട്. മീറ്റിംഗ് കാരണം ക്ലാസ്സ് ഇല്ലാത്തതിനാൽ മിക്ക