നിശ 2 [Maradona]

Posted by

“ആ കൊച്ച് ശാരദയുടെ വീട്ടിൽ നിന്നാ പഠിച്ചേ. ഡിവോഴ്സ് ആയപ്പോ കോടതി വിധി അങ്ങനാരുന്നു. പക്ഷെ ഇടയ്ക്കു ബാലേന്ദ്രനെ കാണാൻ വരും. അന്നേ അവനെ ഒന്ന് പച്ചക്ക് കാണാൻ പറ്റു. പാവം കൊച്ച്. അത് നിന്റെ കൂടെ അംഗൻവാടി അക്ഷരം പഠിച്ചതാ. പിന്നാ നിന്നെ ഇംഗ്ലീഷ് മീഡിയയിൽ വിട്ടത്.”

അമ്മയുടെ വാക്കുകൾ എല്ലാം സാകൂതം ഞാൻ കേട്ടിരുന്നു. ഒരുമിച്ച് അക്ഷരം പഠിച്ചവർ ആയിരുന്നു ഞങ്ങൾ എന്നത് എനിക്ക് അറിയില്ലാരുന്നു. എന്ന് പറഞ്ഞാൽ ഇന്നലെ നടന്നത് ഓർക്കാത്ത ഞാൻ കുട്ടിയായിരുന്നപ്പോ ഉള്ളത് ഓർത്തിരുന്നില്ല. 4 വരെ വേറെ സ്കൂളിൽ പഠിച്ച ഞാൻ അഞ്ചാം ക്ലാസ്സിൽ ഇപ്പൊ പഠിക്കുന്ന സ്കൂളിൽ ചേർന്നപ്പോളാണ് അശ്വതിയെ പിന്നെ കാണുന്നത്. പക്ഷെ അപ്പോളും ഇംഗ്ലീഷ് മീഡിയം ആയിരുന്ന ഞാൻ വേറെ ഡിവിഷൻ ആരുന്നു. എട്ടാംക്ലാസ്സിൽ മലയാളം മീഡിയത്തിലേക്ക് മാറിയപ്പോളാണ് ഞങ്ങൾ ഒരു ക്ലാസ്സിൽ ആയത്.

“എന്നിട്ട് അവൾ എന്താ ഇപ്പൊ സ്കൂളിൽ വിട്ട് വേറെ സ്കൂളിൽ പോയെ ?” ഞാൻ ചോദിച്ചു.

“അവടെ ഇപ്പോളത്തെ അവന്റെ വീട്ടിൽ പോകുവാണെന്ന്. അവിടുത്തെ സ്കൂളിൽ ചേർക്കാണാനാണ് പോലും” അമ്മ പറഞ്ഞു.

“ഇപ്പോളത്തെ അവനോ? അതെന്താ? ” അമ്മ പറഞ്ഞതിൽ നിന്ന് ഞാൻ എടുത്ത് ചോദിച്ചതും തുറിച്ചുള്ള നോട്ടം ആരുന്നു മറുപടി.

“പോയിരുന്നു പടിയാടാ!! എന്തൊക്കെ അറിയണം”

ആഹാ. എന്നത്തേയും പോലെ ഈ ഡയലോഗ് എന്താ താമസിക്കുന്നത് എന്ന് ഓർത്തതേയുള്ളൂ.

“ആ പാവം കൊച്ചിനെ കൂടെ കൊണ്ടുനടന്ന് അവൾ നശിപ്പിക്കാതെ ഇരുന്നാ മതിയാരുന്നു.” അമ്മ ആത്മഗദം പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയപ്പോ അമ്മക്ക് അവളോട്‌ ദേഷ്യം ഒന്നുമില്ല എന്ന് എനിക്ക് തോന്നി.

അനീഷിനോട് കാര്യങ്ങൾ ഡീറ്റെയിൽ ആയി പറഞ്ഞുകൊടുത്തു. അവനും ബാലചന്ദ്രൻ എന്നായാളെ അറിയാം. വായനശാലയുമായി ബന്ധപ്പെട്ട ചുരുക്കം ചില പിരിവിനു ഒക്കെ അവിടെ പോയിട്ടുണ്ട്.

“ടാ മാധവേട്ടനോട് ചോദിച്ചാ ഡീറ്റെയിൽസ് അറിയാം” അനീഷ്‌ അത് പറഞ്ഞപ്പോളാണ് ഞാനും അതോർത്തത്.

മാധവൻ എന്ന മാധവേട്ടൻ ലൈബ്രറേറിയൻ ആണ്. അമ്മയുടെ അകന്ന ബന്ധുവും. ഭാര്യ റെയിൽവേ ജോലിക്കാരി ആണ്. അതും കർണാടകത്തിൽ. നാട്ടിൽ മക്കളെയും നോക്കി ലൈബ്രറിയുടെ കാര്യങ്ങളും കൃഷിയും ഒക്കെ ആയി പോകുന്നു. അത്യാവശ്യം സാമൂഹ്യ സേവനം ഉള്ളത് കൊണ്ട് നാട്ടുകാര്യം ഒക്കെ അറിയാം. ഞങ്ങൾ രണ്ടും എന്നും ലൈബ്രറിയിൽ പോകാറുള്ളത് കൊണ്ട് മാധവേട്ടൻ ഇല്ലാത്തപ്പോ അവിടുത്തെ കാര്യങ്ങൾ ഓക്കെ ഞങ്ങളെ ഏല്പിക്കാറുണ്ട്. അപ്പൊ അത് തന്നെ വഴി. മാധവേട്ടനോട് ചോദിക്കാം എന്ന് തീരുമാനിച്ചു. വയിക്കിട്ടു വായനശാലയിൽ എന്തോ മീറ്റിംഗ് ഒക്കെ ഉണ്ടായിരുന്നത്കൊണ്ട് പുള്ളിക്കാരൻ തിരക്കിലാരുന്നു. അത് കഴിയട്ടെ എന്ന് കരുതി ഞങ്ങൾ ഗ്രൗണ്ടിൽ ഒക്കെ ഒന്ന് കറങ്ങി വന്നു. തിരിച്ചു വന്നപ്പോ പുള്ളി എന്തോ രജിസ്റ്റർ ഒക്കെ എഴുതുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *