നിശ 2 [Maradona]

Posted by

“ചേട്ടാ എന്താരുന്നു മീറ്റിംഗ്? ” ഒരു ആമുഖം ആയി ഞാൻ ചോതിച്ചു.

“അത് ആ മെഡിക്കൽ ക്യാമ്പ് നടത്തുന്ന കാര്യം ആലോചിച്ചതാ. അവസാനം അത് നേത്ര ചികിത്സ ക്യാമ്പ് നടത്താൻ തീരുമാനിച്ചു.” എഴുതിക്കൊണ്ട് തന്നെ പറഞ്ഞു.

“എന്താടാ കാര്യം? ” ഞങ്ങൾ അവിടെ നിന്ന് പരുങ്ങുന്നത് കണ്ട് പുള്ളി ചോതിച്ചു.

“ചേട്ടാ നമ്മുടെ അക്കരെ ഒള്ള ആ ബാലേന്ദ്രൻ എന്ന ആളില്ലേ. എപ്പോളും വെള്ളമടിക്കുന്ന…. നമ്മൾ പിരിവിനു ഒക്കെ പോകുന്ന വീട്ടിലെ… പുള്ളിടെ വീട്ടുകാർ ഒക്കെ എവിടാ? ” ഞാൻ ചോതിച്ചു.

“അങ്ങേരുടെ ഭാര്യ ഇട്ടിട്ട് പോയതാ.. വേറെ വീട്ടുകാർ ആരും ഉള്ളതായി അറിയില്ല. ഒരു മോളുള്ളത് നിങ്ങടെ സ്കൂളിൽ പടിക്കുന്നുണ്ടന്ന് തോന്നുന്നു. എന്താടാ കാര്യം” പുള്ളി പറഞ്ഞു.

“ചേട്ടാ ആ കൊച്ച് ഞങ്ങടെ ക്ലാസ്സിലാ പേടിച്ചെ. പക്ഷെ ഇപ്പൊ അത് ആരോടും പറയാതെ ടിസി വാങ്ങി പോയി.” അതാ ചോദിച്ചേ. അല്ലെ തന്നെ എപ്പോളും കള്ള് കുടിച്ച് നടക്കുന്ന അയാളെ ഭാര്യ ഇട്ടിട്ട് പോയില്ലേലെ ഒള്ളൂ അതിശയം” അനീഷ്‌ പറഞ്ഞു.

എഴുതിക്കൊണ്ടിരുന്ന രജിസ്റ്റർ എടുത്ത് ഷെൽഫിൽ വച്ചിട്ട് പുള്ളി കസേരയിൽ വന്നിരുന്നു.

“അങ്ങേരു പണ്ട് ഇങ്ങനെ ഒന്നുമല്ലാരുന്നു. പാവം മനുഷ്യൻ. ആ സ്ത്രീക്ക് വേറെ ബന്ധം ഒക്കെ ഉണ്ടാരുന്നു. അവർ പ്രേമിച്ചു ഒളിച്ചോടി വന്നതാ. ഇവിടെ താമസം ആയെ പിന്നെ എന്നും ലൈബ്രറിയിൽ വരും. മിക്ക പുസ്തകങ്ങളും അയാൾ വായിച്ചിട്ടുണ്ട്. അന്നും കുടിക്കും എങ്കിലും കുടുംബം നോക്കുന്ന ആളാരുന്നു. ഒരുദിവസം പണി കഴിഞ്ഞ് ചെന്ന അയാള് വീട്ടീന്ന് ആരോ ഇറങ്ങി പോകുന്നത് കണ്ടന്നൊക്കെയാ പറയുന്നേ. എന്തായാലും പിന്നെ പ്രശനം ഒക്കെ ആയി ഡിവോഴ്സ് ആയി. കൊച്ചിനെ അമ്മേടെ കൂടെ വിട്ടു. മാസത്തിൽ ഒരിക്കൽ അച്ഛന്റെ കൂടെ നിർത്താം എന്നാരുന്നു കണ്ടിഷൻ. പിന്നെ പിന്നെ അയാൾ കള്ള് കുടി ഇങ്ങനെ എപ്പോളും ആയി. അവരും കൊച്ചും കൂടെ ഏതോ ഒരു പോലീസുകാരന്റെ കൂടെ ആരുന്നു. ഇപ്പൊ അങ്ങേരേം ഇട്ടിട്ട് വേറെ കെട്ടിയെന്ന് ഒക്കെ പറഞ്ഞു കേക്കുന്നു. ടാ ഇതൊക്കെ ചെന്ന് സ്കൂളിൽ എഴുന്നള്ളിക്കരുതേ, ആ കൊച്ചിന് അത് വല്യ മോശം ആണ് ” മാധവേട്ടൻ പറഞ്ഞുനിർത്തി.

“അതിന് അവൾ ടിസി വാങ്ങി പോയല്ലോ ചേട്ടാ. അല്ലെ തന്നെ ഞങ്ങൾ എന്തിന് പറയാനാ” അതും പറഞ്ഞു ഞാനും അവനെ വിളിച്ചു വെളിയിൽ ഇറങ്ങി.

“ടാ അപ്പൊ കാറിൽ കണ്ടത് അവളുടെ അമ്മേടെ പുതിയ ഭർത്താവ് ആരിക്കും അല്ലെ” അനീഷ്‌ പറഞ്ഞു. എനിക്കും അത് തോന്നിയിരുന്നു.

പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ അശ്വതി ടിസി വാങ്ങിയ കാര്യം എല്ലാരും അറിഞ്ഞിരുന്നു. ആകാശ് വന്ന് ഞങ്ങളോട് പറഞ്ഞപ്പോ ഞങ്ങൾ അവളെ കണ്ട കാര്യം അവനോട് പറഞ്ഞു. പക്ഷെ മറ്റു കാര്യം ഒന്നും അവനോട് പറയാൻ നിന്നില്ല. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിൽ പലപ്പോളും അശ്വതിയുടെ അച്ഛനെ കാണാറുണ്ടായിരുന്നു ഞാൻ. അപ്പോളൊക്കെ പുള്ളിയുടെ അവസ്ഥയും അവളെ കുറിച്ചും ഓർക്കും.

“ടാ നമുക്ക് അശ്വതിയുടെ വീട് വരെ പോയാലോ?” ഞാൻ അത് ചോദിച്ചപ്പോൾ അനീഷ്‌ എന്നെ നോക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *