“നീ പോയി റെഡി ആയെ.. ഞാൻ ഇവനോട് ഒരുകാര്യം പറയട്ടെ… ” ഞാൻ സ്മിതയോട് പറഞ്ഞപ്പോ അവൾ അവിടെ നിന്നും പോയ്.
“എടാ മന്ദബുദ്ധി.. നിങ്ങൾ ഇപ്പൊ ഇഷ്ടം പരസ്പരം പറഞ്ഞതല്ലേ ഒള്ളു.. ഒന്ന് ഒറ്റക്ക് അവളെ കൊണ്ടുപോയി കാര്യങ്ങൾ ഒക്കെ സംസാരിക്ക്. കാര്യം നിങ്ങൾ അറിയുന്നവരാണെങ്കിലും അവളും അതാഗ്രഹിക്കും. ഇപ്പൊ നിങ്ങൾ പോ. തന്നെയല്ല എനിക്ക് മാധവേട്ടനെ ഒന്ന് കാണണം, നാട്ടിന്നു അവർ പോന്നിട്ട് പിന്നെ കണ്ടിട്ടില്ലാലോ.. അതുകൊണ്ട് ഇപ്പൊ ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽമതി. ” ഞാൻ അവനെ റൂമിലേക്ക് തള്ളി കയറ്റികൊണ്ട് പറഞ്ഞു.
പറഞ്ഞത് പ്രകാരം ഞങ്ങൾ കാറിൽ കയറി.. മുന്നിൽ സ്മിതയെ ഇരുത്തി ഞാൻ പിന്നിൽ കയറി. അനീഷ് വണ്ടിയും എടുത്തു.
“ഈ മാധവേട്ടൻ ആരാ?? ” സ്മിത ചോദിച്ചു.
“നാട്ടിൽ ഉണ്ടായിരുന്നതാ.. പറഞ്ഞു വരുമ്പോൾ ഇവന്റെ ഒരു ബന്ധുവായി വരും.” അനീഷ് പറഞ്ഞു…
“അല്ല ഈ അശ്വതി ആരാ?” പഴയ പോലെ അവളുടെ അടുത്ത ചോദ്യം വന്നു.
അനീഷ് എന്നെ മിററിൽ കൂടി നോക്കുന്നത് കണ്ടങ്കിലും ഞാൻ വെളിയിലേക്ക് നോക്കി ഇരുന്നു…
ആരും മിണ്ടാഞ്ഞത് കൊണ്ടാകും അവളും പിന്നെ ഒന്നും ചോദിച്ചില്ല.
“അല്ല വേറെ ഇൻസ്ട്രക്ഷൻ കൊടുക്കുന്ന കാര്യം എന്താ അമലേട്ടൻ പറഞ്ഞെ..?” സൈലൻസ് ബ്രേക്ക് ചെയ്യാൻ അവൾ തന്നെ വീണ്ടും ചോദിച്ചു.
ഞാൻ വാ പൊതി ചിരിക്കുന്നത് കണ്ടപ്പോളാ എന്തോ പണിയാണെന്ന് അവൾക്ക് മനസിലായത്. അമലും അതെ അവസ്ഥയിൽ ആരുന്നു.
“കല്യാണം കഴിഞ്ഞിട്ട് ഫസ്റ്റ് നൈറ്റ് തന്നെ ഞാൻ അത് പഠിച്ചു തരാം, അതിന് മുന്നേ വേണേ അങ്ങനേം ആകാം” അവൾ നോക്കുന്നത് കണ്ട് അനീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“യ്യേ… ശേ… വഷളന്മാർ” അതും പറഞ്ഞു അവൾ അനീഷിന്റ കൈയിൽ നുള്ളി.
പിന്നിലെ സീറ്റിൽ ഇരുന്നത് കൊണ്ട് എന്റെ കൈയിലെ തോലി പോയില്ല.. പിന്നെ അങ്ങോട്ട് ഓരോന്നും പറഞ്ഞു ജോളി ആയിയാണ് പോയത്.
“ടാ, 3B, സൺഡേ ആയോണ്ട് വീട്ടിൽ കാണും.” മാധവേട്ടന്റെ ഫ്ലാറ്റിനു താഴെ വണ്ടി നിർത്തിയിട്ട് അനീഷ് പറഞ്ഞു.
“ടാ സ്പെയർ കീ ഉണ്ടോ കയിൽ?, നിങ്ങൾ ലേറ്റ് ആയാൽ ഞാൻ ക്യാബ് വിളിച്ചു പൊക്കോളാം.” ഞാൻ പറഞ്ഞപ്പോ സ്മിത അവളുടെ പേഴ്സിൽ നിന്നും കീ എടുത്തു തന്നു.