റിസൾട്ട് വന്നു. എല്ലാവരും നല്ല മാർക്കോടെ ആണ് ജയിച്ചത്. ടിസി വാങ്ങാനും മറ്റ് കാര്യങ്ങൾക്കും അവൾ സ്കൂളിൽ വരുമെന്ന് പ്രതീക്ഷിച്ച് അവിടെ ഉള്ള കൂട്ടുകാരോട് അവളെ കണ്ടാൽ ഉടൻ അറിയിക്കണം എന്ന് പറഞ്ഞു ഏല്പിച്ചു. ഞങ്ങടെ കാര്യം നാട്ടിൽ പാട്ടായി. ഇനിയിപ്പോ ആരോട് പറഞ്ഞാലും എന്താ.
അങ്ങനെ ഒരു ദിവസം ഞങ്ങൾ അനീഷിന്റെ വീട്ടിൽ ഇരിക്കുകയാരുന്നു. സിറ്റ് ഔട്ടിൽ ഇരുന്ന് കാര്യം പറഞ്ഞിരുന്നപ്പോ വേണു മാഷ് കേറി വന്നത്. ഞാൻ ഒന്നെണ്ണിറ്റ് ബഹുമാനിച്ചു.
“നീ ഇവിടെ ഉണ്ടായിരുന്നോ” എന്ന് ചോദിച്ചു ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് പോയി. അല്പം കഴിഞ്ഞപ്പോ അനീഷിന്റെ അമ്മ വന്ന് ഞങ്ങളെ വിളിക്കുന്നു എന്ന് പറഞ്ഞു അകത്തേക്ക് പോയി. അകത്തു ഡയനിംഗ് ടേബിളിൽ വേണു മാഷ് ചായ കുടിച്ചുകൊണ്ട് ഇരിക്കുകയാരുന്നു. ഞങ്ങൾ ചെന്നപ്പോ ഇരിക്കാൻ പറഞ്ഞു.
“ടാ പിള്ളേരെ എന്താ നിങ്ങളുടെ പ്ലാൻ” രണ്ടുപേരോടുമായി ചോതിച്ചു.
ഞങ്ങൾ പരസ്പരം നോക്കി.
“പഴയ പോലെ തന്നെ… ഡിഗ്രി എടുക്കണം” ഞാൻ പറഞ്ഞു.
“അതേ” അവനും പറഞ്ഞു.
“അപ്പൊ പിന്നെ അങ്ങനെ പഠിച്ചു അവരവർക്ക് ഇഷ്ടപ്പെട്ട ജോലിക്ക് നല്ല നിലയിൽ എത്ത്. നിങ്ങളുടെ ഈ പ്രായത്തിൽ പല കാര്യങ്ങളും തോന്നും. കുറച്ചു കഴിഞ്ഞാൽ അതൊക്കെ വെറുതേ ആണെന്ന് നിങ്ങൾക്ക് തന്നെ മനസിലാകും. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഒള്ള പ്രായം ഒക്കെയായി നിങ്ങൾക്ക്. അതുകൊണ്ട് വേറെ ആരും കാര്യങ്ങൾ പറഞ്ഞു തരേണ്ട കാര്യം ഇല്ല. ഞാൻ പറയുന്നത് മനസിലാകുന്നുണ്ടല്ലോ” പുള്ളി ഗൗരവത്തിൽ പറയുന്നുണ്ടങ്കിലും കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ടോണിൽ ആണ് പറയുന്നത്.
ഞങ്ങൾ തലയാട്ടി.
“അപ്പൊ ഞാൻ പറഞ്ഞു വന്നത് നിങ്ങൾക്ക് ഇനിയും പല കാര്യങ്ങളും ജീവിതത്തിൽ ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങൾ ആലോചിച്ച് അവരവരുടെ ലൈഫ് കളയരുത്. നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന കാലത്ത് എന്താ വേണ്ടത് എന്നു വച്ചാൽ ചെയാം. കേട്ടല്ലോ ” പുള്ളി എന്നോടായി പറഞ്ഞു നിർത്തി.
അശ്വതിയുടെ കാര്യം ആണ് പറയുന്നത് എന്നെനിക്ക് അറിയാം. ഞാൻ എല്ലാം തലയാട്ടി സമ്മതിക്കുക മാത്രം ചെയ്തു.
“നിന്നോട് കൂടിയാ പറയുന്നത്. കേട്ടല്ലോ. അപ്പൊ നിങ്ങൾ കോളേജിൽ പോകാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യ്. അത് വേറെ ഒരു ലോകം ആണ്. നിങ്ങൾ ഇനിയാണ് നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ നിയത്രണം ഇനി കാണില്ല. കാര്യങ്ങൾ മനസിലായങ്കിൽ ചെല്ല്” അനീഷിനോടും കൂടെ പറഞ്ഞിട്ട് ഞങ്ങൾക്ക് പോകാനുള്ള അനുമതി നൽകി.
ഞങ്ങൾ കസേരയിൽ നിന്ന് എന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മാഷ് വീണ്ടും പറഞ്ഞു.