“അപ്പോ ശരി, പഴയ കഥകൾ പറയുമ്പോ എന്റെയും അശ്വതിയുടെയും കഥകൾ ഇവൻ തന്നെ പറഞ്ഞു തരും. അപ്പൊ എൻജോയ്…” ഞാൻ ഡോർ തുറന്നിറങ്ങിയിട്ട് സമിതിയോട് പറഞ്ഞു.
“പിന്നെ എന്നെ നോക്കണ്ട, ആവശ്യത്തിന് സമയം എടുത്തോ… പിന്നെ മോളെ അളിയന് കുറച്ചു കണ്ട്രോൾ കുറവാ… ഒന്ന് മാനേജ് ചെയ്തോണം..”
“പോടാ നാറി… കണ്ട്രോൾ ഇല്ലാത്തത് നിന്റെ മറ്റവക്ക് ആടാ പുല്ലേ ” എനിക്ക് ഉള്ള മറുപടി കിട്ടിയപ്പോ ഞാൻ ഫ്ലാറ്റിലേക്ക് പോയി.
അവർ വരാൻ നിൽക്കാതെ മാധവേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി നേരെ ഫ്ലാറ്റിൽ തിരിച്ചെത്തി. ഫ്ലാറ്റിൽ എത്തിയെന്നും പതിയെ വന്നാൽ മതിയെന്നും അനീഷിന് മെസ്സേജ് അയച്ചിട്ട് കട്ടിലിലേക്ക് കിടന്നു…
ബാഗിൽനിന്ന് പഴയ സ്കൂൾ മാഗസിൻ എടുത്തു താളുകൾ മറിച്ചു.
“കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രാത്രിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…” അന്ന് വെറും പൈങ്കിളി എന്ന് പറഞ്ഞു കളിയാക്കിയത് ഇന്നിപ്പോ സത്യം ആയത് പോലെ…
എട്ടാം ക്ലാസ്സിൽ പുതിയ കുട്ടികൾ ക്ലാസ്സിൽ വന്നെങ്കിലും പഴയ കുട്ടികൾ തന്നെ ആയിരുന്നു കൂടുതലും. വന്നവരും ഞങ്ങളെ പോലെ തന്നെ ഉള്ളവരായിരുന്നത് കൊണ്ട് ആൺകുട്ടികൾ ഞങ്ങൾ എല്ലാം ഒറ്റക്കെട്ടായിരുന്നു. പഠിത്തത്തിൽ അനീഷ് ബുജി ആയിരുന്നെങ്കിലും മറ്റ് കാര്യങ്ങളിലും അവൻ ആക്റ്റീവ് ആരുന്നു. അവൻ കൂടെകൂടിയതോടെ ഞങ്ങളുടെ ബഞ്ച് അത്യാവശ്യം പഠിത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ അതുകൊണ്ട് ഞങ്ങടെ അലമ്പ് ഞങ്ങൾ വിട്ടുകളഞ്ഞില്ല.
വരുന്ന ടീച്ചർ മാരെ വായിനോക്കിയും പെൺകുട്ടികൾ ക്ലാസ്സ് തൂക്കുമ്പോ ഒന്നുമറിയാത്ത പൈതങ്ങളായി ക്ലാസ്സിന് പിന്നിലെ ഡെസ്കിനു മുകളിൽ ഇരുന്നും സ്കൂളിൽ നേരത്തെ എത്തി പെൺകുട്ടികളുടെ എണ്ണമെടുത്തും സ്കൂളിന്റെ വെളിയിലെ കടയിലെ ഷീല ചേച്ചിടെ കടയിലെ സ്പെഷ്യൽ നാരങ്ങ വെള്ളം കുടിച്ചും ഞങ്ങൾ മറ്റു ആക്ടിവിറ്റികളിലും പങ്കെടുത്തു… ഷീല ചേച്ചിടെ കടയിലെ നാരങ്ങാ വെള്ളത്തിനു ആരാധകരേറെയാണ്… ഗ്ലാസിൽ പഞ്ചാര ഇട്ട് സ്പൂൺ കൊണ്ട് അടിക്കുമ്പോൾ ഇറക്കി കുത്തിയ സാരിക്കിടയിലൂടെ കുലുങ്ങുന്ന വെളുത്ത വയർ കണ്ടിട്ടില്ലാത്ത ആൺകുട്ടികൾ ആ സ്കൂളിൽ കാണില്ല…
എട്ടാം ക്ലാസ്സിലെ കൊച്ചു കുട്ടികൾ ഞങ്ങൾ ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോ കുറച്ച് കൂടെ മുതിർന്ന കുട്ടികളായി.. പക്ഷേ എപ്പോഴത്തേയും പോലെ അതു ഞങ്ങളുടെ മാത്രം തോന്നൽ ആയിരുന്നു. ചേട്ടന്മാരുടെ പുസ്തകം വാങ്ങിയ കുട്ടികളിൽ നിന്നും ബിയോളജിയുടേ പുസ്തകം ആദ്യ ആഴ്ച തന്നെ പഠിക്കുന്ന തിരക്കിലായിരുന്നു ആൺകുട്ടികൾ… പെൺകുട്ടികളും അങ്ങനെ തന്നെയാകും. പക്ഷെ അതാരും അറിയാറില്ലല്ലോ..
കൗമാരക്കാരുടെ ഹോർമോണുകളുടെ കളി തുടങ്ങുന്ന സമയം ഞങ്ങളിലും മാറ്റങ്ങൾ സംഭവിച്ചു.. കരിക്കട്ട കൊണ്ട് അടയാളപ്പെടുത്തിയ കറുത്ത പാടുകളിൽ ചെറു രോമങ്ങൾ കിളിർത്തു.. മറ്റു ചിലയിടത്തു രോമങ്ങളുടെ വളർച്ച ചെറുരോമങ്ങളിൽ നിന്നില്ല.