“അങ്ങനെ വർഷങ്ങൾക്ക് ശേഷം നമ്മുടെ കളിക്കൂട്ടുകാരിയെ കാണാൻ പോകുന്നു. നമുക്ക് പോലീസിലും ഉണ്ടടാ പിടി. എന്റെ ഒരു ഓഫീസ് ഫ്രണ്ടിന്റെ വുഡ് ബി സൈബർ സെല്ലിൽ ആണ് വർക്ക് ചെയ്യുന്നത്. അവളെ കോൺടാക്ട് ചെയ്തിട്ട് വിളിച്ചു. നമ്പർ ഓൺ ആയതുകൊണ്ട് ട്രേസ് ചെയ്യാൻ പാടൊന്നും ഇല്ലാരുന്നു. ഒരു മൂന്നു മണിക്കൂർ കൂടെ കഴിഞ്ഞാൽ ഇവിടെ എത്തും അവൾ ചെന്നൈയിൽ നിന്ന്. അവിടെ നിന്ന് ഇങ്ങോട്ട് ട്രെയിനിലാണ് ഇപ്പൊ എന്നാ പറഞ്ഞെ” ഞാൻ പറഞ്ഞു തീർന്നതും അനീഷ് എന്നെ കെട്ടി പിടിച്ചു.
“അപ്പൊ വർഷങ്ങൾക് ശേഷം നിങ്ങൾ കാണുന്നത് പിന്നെ ഞങ്ങൾക്ക് കണണ്ടേ.. ഇന്ന് മുഴുവൻ ഇവിടെ നിന്നാലും സാരമില്ല, അവളെ കണ്ടിട്ടേ പോകുന്നുള്ളൂ..അല്ലേടി… ” അനീഷ് പറഞ്ഞപ്പോ സ്മിതയും ശരിവച്ചു.
പിന്നെയും കാത്തിരുപ്പ്. റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ വണ്ടിയിൽ ഞങ്ങൾ ഇരുന്നു. സ്മിത അനീഷിനോട് പഴയ കാര്യങ്ങൾ ഒക്കെ ചോദിക്കുകയും അവൻ അതിനൊക്കെ മറുപടി പറയുകയും ചെയുന്നുണ്ട്.
“അമേലേട്ടാ..ഇങ്ങേര് പറഞ്ഞത് ആ അന്നയും ആയി ഇങ്ങേർക്ക് ബന്ധം ഒന്നും ഇല്ല എന്നല്ലേ.. പിന്നെ അവളും ആയി ലൈൻ ആണെന്ന് വീട്ടിൽ അറിഞ്ഞത് എങ്ങനാ..” സ്മിത പിന്നിലെ സീറ്റിൽ കിടന്ന എന്നോട് ചോദിച്ചു.
“നിന്നോട് ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലേ..” അനീഷ് ചോതിക്കുന്നുണ്ടങ്കിലും അവൾ ഞാൻ പറയുന്നത് കേൾക്കാൻ വേണ്ടി നോക്കി ഇരിക്കുകയാണ്.
“കോളേജിൽ വച്ച് കൂടെ പടിച്ചിരുന്നതാ അവൾ.. സെക്കന്റ് ഇയർ ആയപ്പോ അവൾ ഇവനെ പ്രൊപ്പോസ് ചെയ്തു. താല്പര്യം ഇല്ലാ എന്ന് പറഞ്ഞെങ്കിലും പിന്നേം പിറകെ നടന്നു. അവസാനം തേർഡ് ഇയർ ആയ സമയത്ത് അവൾക്ക് വീട്ടിൽ കല്യാണ ആലോചനകൾ വന്നു തുടങ്ങി. അവൾ അവടെ വീട്ടിൽ ഇവന്റെ കാര്യം പറഞ്ഞു. വേണു മാഷിനെ അറിയാവുന്നത് കൊണ്ട് അവളുടെ വീട്ടിൽ നിന്ന് ആലോചനയും ആയി വന്നപ്പോ വേണു മാഷ് എന്നെ വിളിപ്പിച്ചു കാര്യങ്ങൾ ചോതിച്ചു. ഞാൻ ഇവന് താല്പര്യം ഇല്ല എന്നും എല്ലാ കാര്യങ്ങളും പറഞ്ഞു. ഇവനോട് ചോദിച്ചപ്പോ ഇവനും കാര്യങ്ങൾ പറഞ്ഞു. പിന്നെ ആലോചന അവിടെ തീർന്നു അവസാനം അവൾ വേറെ കെട്ടി.. ഇപ്പൊ കൊച്ച് ഒക്കെ ആയി എന്ന് കേട്ടു” ഞാൻ പറഞ്ഞു.
“അതെങ്ങനാ ഒരു പിശാശ് മനസ്സിൽ കേറി പോയില്ലാരുന്നേ അവൾ ഇന്ന് എന്റെ കൊച്ചിനേം എടുത്തോണ്ട് വീട്ടിൽ ഇരുന്നേനെ.. എന്റെ വിധി ഇതായി പോയി” അനീഷ് അവളെ നോക്കി പറഞ്ഞു.
“സാരമില്ല.. എന്റെ പൊന്നിനെ ഞാൻ നോക്കിക്കൊള്ളാം” സ്മിത അവളുടെ ചുണ്ടിൽ കൈ വച്ചിട്ട് അതു അനീഷിന്റെ കവിളിൽ വച്ച് ഉമ്മ കൊടുക്കുന്നതായി കാണിച്ചു.
“ഞാൻ വേണേൽ കണ്ണടക്കാം.. എന്താന്ന് വച്ചാൽ നേരിട്ട് ആയിക്കോ” ഞാൻ പറഞ്ഞു.
“എന്നാ പിന്നെ കണ്ണടക്കണം എന്നില്ല” അത് പറഞ്ഞ് സ്മിത അവനെ വലിച്ചു അടുപ്പിച്ച് നെറ്റിയിലും കവിളിലും ചുംബിച്ചു.
സംഭവം ഫസ്റ്റ് കിസ്സ് ഒന്നും അല്ലെന്ന് എനിക്ക് അറിയാം എങ്കിലും രണ്ടും എന്നെ തിരിഞ്ഞ് നോക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല. പക്ഷേ രണ്ടുപേരും കയ്യുകൾ കോർത്തു പിടിച്ചിരുന്നു.
“ടാ അകത്തേക്ക് പോകാം” അശ്വതി വരുന്ന ട്രെയിൻ അന്നൗൻസ് ചെയ്തപ്പോൾ അനീഷ് എന്നെ വിളിച്ചു. ട്രെയിൻ ഡീറ്റെയിൽസ് ഒക്കെ അവൻ നേരത്തേ തിരക്കിയിരുന്നു. ഞങ്ങൾ പ്ലേറ്റ് ഫോമിൽ നിന്നുള്ള പാലത്തിൽ നിന്നു. എന്തായാലും ട്രെയിൻ ഇറങ്ങി ഇതുവഴിയെ പോകാൻ പറ്റു. എന്റെ നെഞ്ച് ശക്തിക്ക് ഇടിക്കുന്നുണ്ടാരുന്നു.