നിശ 2 [Maradona]

Posted by

സത്യത്തിൽ അവളോട് അന്നങ്ങനെ ഒരു ഇഷ്ടം തോന്നിയത് എങ്ങനെ ആണെന്ന് എനിക്കും വല്യ പിടിയില്ല. ഒരൊമ്പതാം ക്ലാസുകാരന്റെ കൗതുകത്തിനു അപ്പുറത്ത് പ്രണയം എന്താണെന്ന് സിനിമ കണ്ടുള്ള അറിവ് മാത്രമേ അന്നെനിക്ക് ഉള്ളായിരുന്നു.

“ടാ തല്ക്കാലം നീ കുറച്ചു നാൾ അവളുടെ പുറകെ നടക്ക്. അവൾ പോകുന്നതിന് പിന്നാലെ, പിന്നെ അവൾക് ചോദിക്കാതെ ഹെല്പ് ചെയ്യണം. സിനിമയിൽ ഒക്കെ അങ്ങനാ.” ആകാശ് അവന്റെ പ്ലാനിങ് തുടങ്ങി. അതനുസരിച്ച് ഞാൻ അവളെ പിന്തുടരാൻ തുടങ്ങി. ബസിൽ അവൾ വന്നിറങ്ങുന്നത് വരെ സ്റ്റോപ്പിൽ കാത്തിരിക്കും. ബസ് വന്നാൽ ആകാശിനെയും കൂട്ടി അവളുടെ പിന്നാലെ ക്ലാസ്സിൽ കയറും.. ടീച്ചർ പഠിപ്പിക്കുമ്പോളും അല്ലാത്തപ്പോളും അവളെ നോക്കി ഇരിക്കും. ടീച്ചർ അവളോട് ചോദ്യം ചോതിച്ചിട്ട് പറഞ്ഞില്ലെങ്കിൽ മനഃപൂർവം അറിയുന്ന ചോദ്യം ആണേൽ ഞാനും അവൾക്ക് വേണ്ടി അടി കൊള്ളും. അവൾക്ക് മാത്രമായി ചോക്ലേറ്റ് വാങ്ങി കൊടുത്താൽ സംശയം ഉണ്ടാകും എന്നുള്ളത് കൊണ്ട് പലപ്പോളും അവളുടെ കൂടെ നിൽക്കുന്നവർക്ക് എല്ലാം വാങ്ങി കൊടുത്തു. അവളും അതൊക്കെ വാങ്ങുകയും ചെയ്തു. പ്രായത്തിന്റെ ചാപല്യങ്ങൾ.

അങ്ങനെ കലോത്സവ ദിവസം വന്നു. ബുധനാഴ്ച ആണ്. ഇതിനിടയിൽ ഞാൻ നോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. അത് അവന്മാർ പറയുകയും ചെയ്തിരുന്നു. മറ്റ് പ്രശനങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് വായിനോട്ടം തുടർന്ന് പൊന്നു. ആദ്യ ദിവസം തന്നെയായിരുന്നു എഴുത്ത് മത്സരങ്ങൾ. സ്റ്റേജിൽ മറ്റ് കലാ മത്സരങ്ങൾ നടക്കുന്നുമുണ്ട്. രാവിലെ തന്നെ കുളിച്ച് കുറി തൊട്ട് കളർ ഡ്രെസ്സും ഇട്ട് സ്കൂളിൽ ചെന്നു. അടുത്ത പരുപാടി അവൾ വരുന്ന വരെ ബസ് സ്റ്റോപ്പിൽ വായിനോക്കുകയാണ്. അനീഷിനെ കൂട്ടി അതും തകൃതിയായി നടന്നു. ഈ കലോത്സവത്തിന് വരുന്ന പെൺകുട്ടികൾക്കും ഓണത്തിന് സെറ്റുടുത്തു വരുന്ന പെൺകുട്ടികൾക്കും എന്തോ ഒരു പ്രത്യേകയുണ്ട്. പോകുന്നവരുടെ എല്ലാ തരുണികളുടെയും അംഗലാവണ്യം അളന്ന് എണ്ണം എടുത്ത് സ്കൂളിലേക്ക് ഞങ്ങൾ കടത്തി വിട്ടുകൊണ്ടിരുന്നു.

“ടാ അവർ വന്നു.” ബസിറങ്ങി നടന്നുവരുന്ന അശ്വതിയെയും ആകാശിനെയും കാട്ടി അനീഷ്‌ പറഞ്ഞു. സ്റ്റോപ്പിൽ നിന്ന് ഞങ്ങൾ റോഡിലേക്ക് ഇറങ്ങി.

“ആഹാ കുറിയൊക്കെ തൊട്ട് അമലിന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ!!” ഞങ്ങൾക്ക് അടുത്ത് വന്ന് അശ്വതി അത് പറഞ്ഞപ്പോ കാലിൽ നിന്നൊരു തരിപ്പ് നേരെ ഉച്ചിക്ക് ചെന്ന് ആകെ ഒരു കോരിത്തരിപ്പ്.

‘നിന്നിളിക്കാതെ വാടാ.” അവർ കടന്ന് പോയിട്ടും എങ്ങോട്ടോ നോക്കി പുളകിതൻ ആയി നിന്ന എന്റെകയിൽ വലിച്ചോണ്ട് അനീഷ്‌ അവരുടെ പുറകെ നടന്നു.

ഓഡിറ്റോറിയത്തിൽ അവൾ കൂട്ടുകാർക്കൊപ്പം മുന്നിൽ പോയി ഇരുന്നപ്പോ ഞങ്ങൾ മൂന്നും പിന്നിൽ ആൺകുട്ടികൾ ഇരുന്നിടത്തേക്ക് പോയി.

“ടാ ഇന്ന് നീ ചെന്ന് ചോദിക്ക്” ആകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *