“എന്ത്?” ഞാൻ അവളെ വായ്‌നോക്കുന്ന തിരക്കിൽ ആരുന്നു.
“നിന്റപ്പന്റെ ഇരുപത്തെട്ടിന് ചരട് വാങ്ങാൻ വരുന്നോ എന്ന്. മാങ്ങാത്തൊലി” പെട്ടന്നുള്ള ആകാശിന്റെ സുഭാഷണം കേട്ട് ഞാൻ നല്ല കുട്ടിയായി അവൻ പറയുന്നത് ശ്രദ്ധിച്ചു.
“ടാ അവൾക് മനസിലായി നീ അവളുടെ പുറകെ ആണെന്ന്. ബസിൽ വച്ചു അവൾ ചോദിക്കുകയും ചെയ്തു.”
“എന്താ പറഞ്ഞെ? ” എനിക്ക് മുന്നേ അനീഷ് ചോതിച്ചു.
“ടാ ബസ് ഇറങ്ങിയപ്പോ നിങ്ങളെ കണ്ടു. നീയെന്താ അവളുടെ പുറകെ വല്ല ഉഡായിപ്പിനും ആണോ എന്ന് ചോദിച്ചു.”
“നീയെന്ത് പറഞ്ഞു.?? ” ഞാൻ ചോദിച്ചു.
“ഞാൻ എന്ത് പറയാനാ, എനിക്കറിയില്ല. നീയത്രക്കാരൻ അല്ല എന്ന് പറഞ്ഞു.”
“ശേ…അവൾ തെറ്റ് ധരിച്ചിട്ടുണ്ടാകും വായിനോക്കുവാണെന്ന്” ഞാൻ ഇനി എന്ത് ചെയ്യണം എന്ന ഭാവത്തിൽ രണ്ടു പേരെയും നോക്കി.
“ടാ നീ നോക്കുന്ന കാര്യം അവൾ അറിയാൻ വേണ്ടി തന്നാ പുറകെ നടക്കാൻ പറഞ്ഞെ. പെട്ടന്ന് ഒരു ദിവസം കേറി ചെന്ന് ഇഷ്ടം ആണന്നു പറഞ്ഞാൽ അവൾ അപ്പോളേ ഗെറ്റ് ഔട്ട് അടിക്കും. ഇതാകുമ്പോ നോ ആണേലും വല്യ കുഴപ്പം ഉണ്ടാകില്ല. അതുകൊണ്ട് ഇന്ന്തന്നെ നീ ചെന്ന് പറ, എന്തായാലും അറിയാമല്ലോ.” ആകാശ് അവന്റെ പപ്ലാനിങ്ങിന്റെ അടുത്ത ഘട്ടം പറഞ്ഞു.
പക്ഷെ അവളോട് നേരിട്ട് ചെന്ന് പറയാൻ എനിക്ക് പേടിയാരുന്നു. ഇപ്പോ എല്ലാരും ഉള്ളത് കൊണ്ട് ശരിയാകില്ല. അവളെ ഒറ്റക്ക് കിട്ടുമ്പോ പറയാം എന്ന് ഞങ്ങൾ ഐക്യകണ്ഡേന്ന തീരുമാനിച്ചു. ഞാനും അനീഷും രാവിലെ ഉപന്യാസ രചനക്ക് പോയി. ടോപ്പിക്ക് കിട്ടിപ്പോ തന്നെ അനീഷ് വച്ചു കാച്ചുന്നത് കണ്ടു. ‘അഹിംസയും സമകാലിക സമൂഹവും’. ഞാൻ എന്ത് എഴുതാൻ. മനസ്സിൽ ആണെങ്കിൽ അവളോട് ചെന്ന് പറയണമെന്ന ടെൻഷൻ. എന്തൊക്കെയോ എഴുതി കൂട്ടി പേപ്പറും കൊടുത്തു വെളിയിൽ ഇറങ്ങി അവൻ എഴുതി കഴിയുന്നതും നോക്കി ഇരുന്നു. ഞാൻ വെളിയിൽ ഇരിക്കുന്നത് കണ്ട് ആകാശ് അടുത്തേക്ക് വന്നു.
“ടാ അവൾ നമ്മുടെ ക്ലാസ്സിൽ ഉണ്ട്. ബാഗ് ഒക്കെ വക്കാൻ പോയതാ. ഇപ്പൊ പോയാ വേറെ ആരും അവിടെ കാണില്ല. ബാ” അവൻ വിളിച്ചു.
“ടാ അനീഷ് വന്നിട്ട് പോരെ? ” ഞാൻ പേടി കൊണ്ട് പിന്നെ പറഞ്ഞു.
“ടാ അവൻ എഴുതിയിട്ട് വരുമ്പോളേക്ക് അവൾ തിരിച്ചു വരും. ഇപ്പൊ ആണേൽ തെറി വിളിച്ചാലും ആരും കേൾക്കില്ല. നീ വാ” അവൻ എന്നേം കൊണ്ട് ക്ലാസ്സിൽ ചെന്നു. ഇതിനോടകം പ്രൊപ്പോസ് ചെയ്യണ്ട വിധം ഒക്കെ അവൻ നേരത്തെ പറഞ്ഞു തന്നിട്ടുണ്ട്. ക്ലാസ്സിൽ അവളൊറ്റക്കേ ഉള്ളാരുന്നു. ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോ ആകാശ് വെളിയിൽ കാവൽ നിന്നു. എന്റെ നെഞ്ചിൽ പഞ്ചാരി കൊട്ടിക്കേറി. അവൾ അടുത്ത് കൂടെ പോയാൽ എന്റെ നെഞ്ചിടിക്കും. അപ്പോ പിന്നെ ഇപ്പോളത്തെ അവസ്ഥ പറയണ്ടല്ലോ.
“എന്താടാ?” എന്നെ കണ്ട പാടെ അവൾ ചോദിച്ചു.
“അശ്വതി, അതു പിന്നെ. എനിക്ക് നിന്നെ ഇഷ്ടമാ i love u”