പ്രാണേശ്വരി 3 [പ്രൊഫസർ]

Posted by

ഭൂതത്താൻകെട്ട് ഡാം എത്തുന്നതിനു മുന്പായി ഒരു ആർച് ഉണ്ട് അത് കണ്ടപ്പോൾ മനസ്സിലായി സ്ഥലം എത്തിയെന്നു .എല്ലാവരും ഇവിടെ ആദ്യമായാണ് വരുന്നത് അതിന്റെ ഒരു സന്തോഷം ഉണ്ട് എല്ലാവർക്കും ,ഡാം എത്തിയപ്പോൾ കുറേപ്പേർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചൂണ്ട ഇടുന്നുണ്ട്, നമ്മൾ പിന്നെ വന്നത് അതിനല്ലല്ലോ

വന്നതും എല്ലാം പണി തുടങ്ങി, ദൂരെ നിന്ന് വന്ന ആളുകൾ ഒക്കെ ഉണ്ട് അവരുടെ കൂടെ ഉള്ള പെണ്ണുങ്ങളെ എല്ലാം വായിൽ നോക്കുകയാണ്, തെണ്ടികൾ എന്നോടും കൂടെ പറഞ്ഞൂടെ ഞാനും കൂടുമല്ലോ, അല്ല വിളിച്ചില്ലേലും നമ്മൾ കൂടും അങ്ങനെ അവരുടെ കൂടെ വായിൽ നോട്ടം തുടർന്നു
വണ്ടിയിൽ നിന്നും ഇറങ്ങി പാലം കടന്നു പഴയ ഭൂതത്താൻ കെട്ടിലേക്കു നടന്നു, ആദ്യമായി ചെല്ലുന്നവർക്കും വഴി മനസ്സിലാക്കാൻ വല്യ ബുദ്ധിമുട്ടുണ്ടാവില്ല കാടിനുള്ളിലേക്ക് ഒരു വഴിയേ ഉള്ളു അത് അവസാനിക്കുന്നത് പഴയ ഭൂതത്താന്കെട്ടിലാണ്. എനിക്കിപ്പോഴും അറിയില്ല ആ സ്ഥലത്തിന് ആ പേരെങ്ങനെ വന്നു എന്ന് പലരും പല കഥകൾ പറയുന്നു, എന്തായാലും സ്ഥലം കാണാൻ നല്ല ഭംഗിയാണ് ഒരുപാട് വല്യ പാറക്കല്ലുകൾ അടുങ്ങിക്കിടക്കുന്ന ഒരു സ്ഥലം.

അങ്ങനെ കോളേജ് തുടങ്ങി ആദ്യത്തെ സ്ട്രൈക്ക് നു ഭൂതത്താൻകെട്ട് കണ്ടു അടുത്ത പ്രാവശ്യം തട്ടേക്കാട് പോകണം എന്നും പറഞ്ഞാണ് അവിടുന്ന് തിരിച്ചു റൂമിലേക്ക്‌ പോന്നത്

പിന്നെയും ദിവസങ്ങൾ സാധാരണ പോലെ തന്നെ കടന്നുപോയി, ലക്ഷ്മി മാത്രം എന്നോടുള്ള ദേഷ്യം മാറ്റിയില്ല

അത് കാരണം ഇതിനിടയിൽ നടന്ന ഫ്രഷേഴ്‌സ് ഡേ പോലും എനിക്ക് ആസ്വദിക്കാൻ പറ്റിയില്ല, ഞങ്ങൾക്ക് റൂമിൽ നിന്നും റാഗിംഗ് കിട്ടിയതുകൊണ്ട് ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യിച്ചില്ല, എന്നാൽ വീട്ടിൽപോയി വരുന്ന പിള്ളേരെക്കൊണ്ടെല്ലാം ഓരോന്ന് ചെയ്യിപ്പിച്ചു ഡാൻസ് കളിപ്പിക്കലോ പാട്ടുപാടിക്കലോ അങ്ങനെ എന്തെല്ലാമോ. നമ്മൾ പിന്നെ ഇതിനൊന്നും ഉള്ള മൂഡിൽ അല്ലാത്തതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ പോയില്ല

ഇതിനിടയിൽ പാറ്റയോട് എന്നെക്കുറിച്ചും രേഷ്മയെക്കുറിച്ചും ഒക്കെ അവൾ അന്വേഷിച്ചു എന്ന് അവൻ പറഞ്ഞു , എന്നാലും അവൾ എന്നെകാണുമ്പോൾ മുഖം തിരിച്ചു നടക്കും

അടുത്ത ഞായറാഴ്ച ആഷിക്കിന്റെ ബൈക്കും എടുത്തു മാളു ചേച്ചിടെ വീട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ അവൾ അതാ നടന്നു പോകുന്നു, വീട്ടിൽ പോയിട്ട് വന്നതാണ് എന്ന് തോന്നുന്നു വല്യ ഒരു ബാഗുണ്ട് കയ്യിൽ ഞാൻ ഒന്നൂടെ നോക്കിയപ്പോളാണ് കണ്ടത് അവളുടെ അടുത്ത് ഒരു ബൈക്ക് പയ്യെ നിരക്കിക്കൊണ്ടിരിക്കുന്നു.

അവർ അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ട്, അവൾ തിരിച്ചൊന്നും പറയുന്നില്ല അവളുടെ തല താഴ്ന്നിരിക്കുന്നു, അവൾ അവളെക്കൊണ്ട് പറ്റുന്ന സ്പീഡിൽ നടക്കുകയാണ്

ഞാൻ പെട്ടന്ന് തന്നെ വണ്ടി അവളുടെ മുന്നിൽ കൊണ്ടേ ചവിട്ടി,

“നിന്നോട് ഞാൻ പറഞ്ഞതല്ലേ ബസ്റ്റോപ്പിൽ നിന്നാ മതി ഞാൻ വന്നു പിക്ക് ചെയ്തോളാം എന്ന് പിന്നെ എന്തിനാടി നടക്കുന്നെ ”

എന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് പേടിച്ചു, ഞാൻ ആണെന്ന് കണ്ടതും പേടി മാറി ആ മുഖത്തു ഒരു ആശ്വാസം വന്നു

“മിഴിച്ചു നിക്കാണ്ടു വന്നു വണ്ടീൽ കേറെടി ”

Leave a Reply

Your email address will not be published. Required fields are marked *