“പോടാ ഞാൻ ചളി ഒന്നും പറയാറില്ല, നല്ല സ്റ്റാൻഡേർഡ് കോമഡി മാത്രേ പറയാറുള്ളൂ ”
“ഓ ശരി ”
“ഇനി ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു എന്ന് വിചാരിക്കു”
” ശരിക്കും !!!”
“അയ്യടാ,… ചുമ്മാ വിചാരിക്കാൻ ”
“ഹ്മ്മ് ശരി വിചാരിച്ചു ”
“2 വർഷമായി ഒരുത്തൻ എന്റെ പിന്നാലെ ഉണ്ട്, അവൻ നിന്റെ കാര്യം അറിഞ്ഞാൽ വീണ്ടും നിന്നെ തല്ലും ”
” വീണ്ടും തല്ലുമോ, അപ്പൊ, അന്ന് തല്ലിയവനാണോ ആള്”
“അതെ ”
“അടിപൊളി, അല്ല പേടിക്കണ്ട കാര്യം ഇല്ല എന്റെ കൂടെ അരുൺചേട്ടൻ ഉണ്ടല്ലോ ”
” അരുൺ… ഈ കാര്യത്തിന്… നിന്റെ കൂടെ.,…, ഉവ്വ ഉറപ്പായും നില്കും ”
അവൾ ഒരു പുച്ഛത്തോടെ തുടർന്നു
” നിനക്ക് അവന്റെ ക്ലാസ്സ് അറിയോ ”
” ആരുടെ അരുൺ ചേട്ടന്റെയോ, അറിയാല്ലോ S5 MECH ”
“അതെ S5 MECH , ആ ക്ലാസിന്റെ ഫ്രണ്ടിൽ ഒരു ബോർഡ് തൂക്കിയിട്ടുണ്ട് കണ്ടിട്ടുണ്ടോ ”
“ആ കണ്ടിട്ടുണ്ട്, ROYAL MECH എന്നെഴുതിയ ബോർഡ് ല്ലേ, അതിനെന്താ ”
” ആ ബോർഡിൻറെ അടിയിൽ ചെറുതായി വേറൊന്നു കൂടെ എഴുതിയിട്ടുണ്ട് കണ്ടിട്ടുണ്ടോ “.
“ഇല്ല ഞാൻ ശ്രദ്ധിച്ചില്ല ”
“അതൊക്കെ വേണ്ടേ ശ്രദ്ധിക്കാൻ, ആ ബോർഡിൽ ‘പെണ്ണിന് പകരം ഇരുമ്പിനെ സ്നേഹിച്ചവർ ‘ എന്ന് എഴുതി വച്ചിട്ടുണ്ട് ”
അതുകേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി, വേറെ എന്തൊക്കെ തല്ലുകൊള്ളിത്തരം കാണിച്ചാലും സീനിയർസ് കൂടെ നിൽക്കും പക്ഷെ ഈ കാര്യത്തിന് ഉണ്ടാവില്ല, അതും പോരാഞ്ഞിട്ട് അവൾ ഇലക്ട്രോണിക്സ് കൂടെ ആണെന്നറിയുമ്പോൾ എന്നെ അവർ സ്പാനർ വച്ചു അടിക്കാതിരുന്നാൽ ഭാഗ്യം
“ആ വഴിയും അടഞ്ഞു, അപ്പൊ ഇനി എന്ത് ചെയ്യും, ആ വരുന്നോടുത്തു വച്ചു കാണാം, എനിക്ക് പേടിയില്ല ”
” അവന്മാർ തല്ലാൻ വരുമ്പോളും ഈ ധൈര്യം ഉണ്ടാവണം”
” ആ അതൊക്കെ അപ്പോളല്ലേ,അപ്പൊ നോക്കാം ”