അത് ചോദിക്കുമ്പോൾ അവളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു
“ചുമ്മാ സംസാരിക്കാൻ ”
” നിനക്ക് സംസാരിക്കാൻ നിന്റെ കൂട്ടുകാരില്ലേ ”
“അതിനു നീ അല്ലല്ലോ അവർ, പിന്നെ ഇവിടുന്നു പോയാലും അവർ എന്റെ ഒപ്പം തന്നെ അല്ലെ ”
“എന്താ മോന്റെ ഉദ്ദേശം? ”
“എന്ത് ഉദ്ദേശം ”
“വന്നപ്പോ മുതൽ നീ എന്റെ പിന്നാലെ ആണല്ലോ ”
” നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടം”
(ഞാൻ അന്ന് പറഞ്ഞ ഡയലോഗ് ആണ് അത് കേട്ട ആരോ എടുത്തു ഒരു സിനിമയിലും ഇട്ടു )
അവൾ അതുകേട്ടൊന്നു ചിരിച്ചു
” നിന്റെ ഡയലോഗ് ഒക്കെ എനിക്കിഷ്ടായി, പക്ഷെ ഞാൻ നിന്റെ സീനിയർ ആണ് അതോർമ ഇരുന്നോട്ടെ ”
“ദേ വീണ്ടും, നീ ഒരു കാര്യം ചെയ്യ് ഒരു പേപ്പറിൽ എഴുതി നെറ്റിയിൽ ഒട്ടിച്ചു വക്കു ‘ഞാൻ സീനിയർ ആണ് ‘ എന്ന്”
അവൾ വീണ്ടും ഒന്ന് ചിരിച്ചു
” എന്താ മോന്റെ ബാച്ചിൽ നല്ല പെൺപിള്ളേരൊന്നും ഇല്ലേ ”
“ഞാൻ നോക്കിയില്ല, നിന്നെ കണ്ടതിൽ പിന്നെ വേറെ ആരേം ഞാൻ നോക്കിയിട്ടില്ല ”
” പിന്നെ എന്നിട്ട് ഞാൻ അറിഞ്ഞത് അങ്ങനല്ലല്ലോ ”
“അതിനു നീ എന്താ അറിഞ്ഞത് ”
“നീ ക്യാന്റീനിൽ വച്ചു വാണി മിസ്സിനെ വായിൽ നോക്കിയെന്നോ, മിസ്സ് നൈസായിട്ടു നിനക്കിട്ടൊന്നു ട്രോള്ളിയെന്നോ ഒക്കെ ഞാൻ അറിഞ്ഞു ”
“ആ അതാണോ, വാണി മിസ്സ് എന്റെ ചേച്ചിയാണ് പെട്ടന്ന് അവിടെ വച്ചു കണ്ടപ്പോൾ എന്റെ കിളി പോയതാണ്, അല്ലാതെ നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ഇല്ല ”
പെട്ടന്ന് അവളിൽ നിന്ന് രക്ഷപെടാൻ ഒരു നുണ പറഞ്ഞെന്നെ ഉള്ളു, സത്യം നമുക്കല്ലേ അറിയൂ
“വാണി മിസ്സ് നിന്റെ ചേച്ചിയോ, എന്നിട്ട് ചേച്ചി എവിടാ ജോലി ചെയ്യുന്നത് എന്ന് പോലും അനിയന് അറിയില്ലായിരുന്നോ? പറയുമ്പോ വിശ്വസിക്കാൻ പറ്റുന്ന നുണ പറയടാ ”
“ചേച്ചി എന്റെ സ്വന്തം ചേച്ചി അല്ല ”
ഞാൻ ഉള്ള കഥ മുഴുവൻ പറഞ്ഞു കൊടുത്തു, ഒരു ചെറിയ മാറ്റം മാത്രം വരുത്തി എനിക്ക് ചേച്ചിയെ കണ്ടപോഴെ മനസ്സിലായി എന്നാക്കി